മഹാനായ അശോകന്‍
മൗര്യചക്രവര്‍ത്തിയായ പിതാവ് ബിന്ദുസാരന്റെ മരണത്തെത്തുടര്‍ന്ന്, ബി.സി 274-ലാണ് അശോകന്‍ സാമ്രാജ്യത്തിന്‍റെ ചില ഭാഗങ്ങള്‍ ഭരിച്ചിരുന്നു.പിതാവിന്റെ മരണത്തോടെ അദ്ദേഹം സിംഹാസനത്തിനു അവകാശിയായെങ്കിലും സഹോദരന്മാരുടെ അവകാശവാദങ്ങള്‍ കാരണം പിന്തുടര്‍ച്ചയെച്ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടായി.അച്ഛന്‍റെ മരണo കഴിഞ്ഞു നാലു വര്‍ഷത്തിനുശേഷമാണ് അദ്ദേഹത്തിനു ഔപചാരികമായി സിംഹാസനാരോഹണം നടത്താനായത്.
വിസ്തൃതമായ ഒരു സാമ്രാജ്യമാണ് അശോകനു പൈതൃകമായി ലഭിച്ചത്.എന്നാല്‍ അതുകൊണ്ട് അദ്ദേഹം തൃപ്തനായില്ല.സ്വാതന്ത്ര്യ ഭൂപ്രദേശമായ കലിംഗ കൂടി ഉള്‍പ്പെട്ടെങ്കില്‍ മാത്രമേ തന്‍റെ സാമ്രാജ്യം പൂര്‍ണമാവുകയുള്ളൂവെന്ന് അശോകന്‍ കരുതി.
ഭരണമേറ്റ്, 13 വര്‍ഷത്തിനുശേഷം വിജയത്തിന്‍റെ നെറുകയില്‍ നിന്നുകൊണ്ട് യുദ്ധം എന്നന്നേക്കുമായി ഉപേക്ഷിച്ച യോദ്ധാവാണ് അശോകചക്രവര്‍ത്തി.