ആശിഷ് വിദ്യാർത്ഥി
ഇന്ത്യക്കാരനായ ചലച്ചിത്ര അഭിനേതാവാണ് ആശിഷ് വിദ്യാർഥി.19 ജൂൺ 1962-ൽ ജനിച്ചു. ഹിന്ദിക്ക് പുറമേ ബംഗാളി, തെലുഗു, തമിഴ്, കന്നഡ, മലയാളം, ഒഡിയ ഭാഷകളിലുള്ള ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ സി.ഐ.ഡി മൂസ എന്ന സിനിമയിലാണ് ആദ്യമായി ഇദ്ദേഹം അഭിനയിച്ചതു്. സ്വഭാവ നടൻ എന്ന നിലയിലും വില്ലൻ എന്ന നിലയിലും ഇദ്ദേഹം ഇന്ത്യൻ സിനിമാ ലോകത്തു് ശ്രദ്ധേയനാണ്. 1995-ൽ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ദ്രോഹ്കൽ എന്ന ചലച്ചിത്രത്തിലൂടെ നേടിയിട്ടുണ്ട്.