Encyclopedia

ആര്യവേപ്പ്

ഭാരതത്തില്‍ അങ്ങോളമിങ്ങോളം കാണപ്പെടുന്ന ഔഷധസസ്യമാണ് ആര്യവേപ്പ്. വേപ്പിന്റെ ജന്മദേശം ഇന്ത്യയാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്, കഠിനമായ തണുപ്പ് ഇവയ്ക്കു പിടിക്കാറില്ല. അതിനാല്‍ ധാരാളം വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലത്ത് വേപ്പ് വളരാറില്ല.
വേപ്പിന്റെ എല്ലാഭാഗങ്ങളും തീക്ഷ്ണമായ കയ്പുരസമുള്ളതാണ്. വേപ്പെണ്ണ ശേഖരിക്കുന്നത് ഇതിന്‍റെ വിത്തില്‍ നിന്നാണ്. വേപ്പിന്റെ മരപ്പട്ട, ഇല, എണ്ണ എന്നിവയാണ് ഔഷധത്തിനുപയോഗിക്കുന്ന ഭാഗങ്ങള്‍.
വേപ്പിലയിട്ടു തിളപ്പിച്ച വെള്ളം ഒന്നാന്തരം അണുനാശിനിയാണ്, ചര്‍മരോഗങ്ങള്‍ ശമിപ്പിക്കാന്‍ അത്യുത്തമമാണ് വേപ്പ്. പ്രമേഹം, കാന്‍സര്‍, വിഷബാധ എന്നിവയ്ക്കുള്ള ചികിത്സയിലും ആര്യവേപ്പ് ഉപയോഗിക്കുന്നു.വേപ്പിന്‍പിണ്ണാക്ക് മികച്ച ജൈവവളമാണ്.
ആര്യവേപ്പില്‍ നിന്നുള്ള കാറ്റ് കൊള്ളുന്നത്‌ പോലും നല്ലതാണെന്ന് മുതിര്‍ന്നവര്‍ പറയാറുണ്ട്.