അരവിന്ദ് അഡിഗ
1974-ൽ ഡോ. കെ. മാധവ അടിഗയുടെയും ഉഷ അടിഗയുടെയും മകനായി തമിഴ്നാട്ടിലെ ചെന്നൈയിലാണ് അരവിന്ദ് അഡിഗ ജനിച്ചത്. പിന്നീട് കർണാടകത്തിലെ മംഗലാപുരത്ത് വളർന്ന അഡിഗ കനാറ ഹൈസ്കൂളിലും സെന്റ് അലോഷ്യസ് കോളേജിലുമായി തൻറെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി 1990 ൽ എസ.എസ്.എൽ. സി. പരീക്ഷയിൽ സ്വന്തം സഹോദരനായ ആനന്ദ് അടിഗയെ പിന്തള്ളി ഒന്നാം റാങ്കും നേടിയിട്ടുണ്ട്. പിന്നീട് ഉന്നതപഠനത്തിനായി ആസ്ത്രേലിയയിലേക്ക് പോയ അദ്ദേഹം അവിടെ ജെയിംസ് റൂസ് അഗ്രിക്കൾച്ചറൽ ഹൈ സ്കൂളിൽ ചേർന്നു. അതിനുശേഷം ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലും ഓക്സ്ഫഡിലെ മാഗ്ഡാലൻ കോളേജിലുമായി ഇംഗ്ലീഷ് സാഹിത്യ പഠനം പൂർത്തിയാക്കി.പത്ര പ്രവർത്തകനായും ജോലി നോക്കിയിട്ടുമുണ്ട് ഇപ്പോൾ മുംബൈയിൽ താമസിക്കുന്നു.