EncyclopediaGeneralTrees

മക്കിപ്പൂവ്

കൊളുന്ന്, കൊളുന്ത് എന്നൊക്കെ പ്രാദേശികമായി അറിയപ്പെടുന്ന മക്കിപ്പൂവ്. (makkippuvu) വടക്കെ ഇന്ത്യയിൽ കാശ്മീർ മുതൽ കുമയോൺ വരെ 2000 മുതൽ 3000 മീറ്റർ ഉയരമുള്ള സ്ഥലങ്ങളിൽ വളരുന്ന ചെടിയാണ്‌.ശാസ്ത്രനാമം Artemisia Maritima L. ഇംഗ്ലീഷിൽ sea wormwood എന്നും Old woman അറിയപ്പെടുന്നു. സംസ്കൃതത്തിൽ കീടമാരി, യവാനി, ചൗഹാരം എന്നീ പേരുകളിൽ അറിയപ്പെടുന്നു. വളരെ സുഗന്ധമുള്ള ഔഷധിയാണ് മക്കിപ്പൂവ്. ഒരു മീറ്റർ വരെ ഉയരത്തിൽ ഇത് വളരുന്നു. ചുവട്ടിൽ നിന്ന് ധാരാളം ശിഖരങ്ങൾ ഇതിനുണ്ട്. കൊളുന്നിന്റെ പുതിയ തലപ്പുകൾ വെള്ള രോമങ്ങൾകൊണ്ട് പൊതിഞ്ഞിരിക്കും. ഇതിന്റെ വിളറിയ പച്ച നിറമുള്ള ഇലകൾ ചെറിയ വിള്ളലുകൾ കൊണ്ട് നിറഞ്ഞതാണ്. കൊളുന്നിന്റെ തളിരിലിലകൾ, പൂത്തലപ്പ്, വിത്ത് എന്നിവയാണ് ഔഷധ ഭാഗങ്ങൾ. കൊളുന്നിന്റെ പുത്തലപ്പുകളിൽ നിന്നും തളിരിലകളിൽ വേർതിരിച്ചെടുക്കുന്ന സാന്റോണിന് ഉദര കൃമികളെ നശിപ്പിക്കാനുള്ള ശേഷിയുണ്ട്. കാർബോക്സിലിക് ആസിഡ്, സിനിയോൾ, കാംഫീൻ, തൂജോൺ എന്നിവ ഈ ചെടിയിൽ നിന്നെടുക്കുന്നു. ഇലകൾക്ക് സുഗന്ധമുള്ള ഈ ചെടി ഒരു കുറ്റിച്ചെടിയായി വളരുന്നു. ശാഖകളും ഉപശാഖകളും ചുവട്ടിൽ നിന്നും തന്നെയാണ് ഉണ്ടാകുന്നത്.