EncyclopediaHistoryIndiaKerala

കുഞ്ഞാലിമാര്‍ വരുന്നു

മുസ്ലീം ജനവിഭാഗത്തോടായിരുന്നു പോര്‍ച്ചുഗീസുകാര്‍ക്ക് പ്രധാനമായും വിരോധം അവരുടെ കേന്ദ്രങ്ങള്‍ ആക്രമിക്കുക. പള്ളികള്‍ തകര്‍ത്ത് ഖുര്‍ആന്‍ ചുട്ടെരിക്കുക തുടങ്ങിയ പ്രവൃത്തികളിലൂടെ പോര്‍ച്ചുഗീസുകാര്‍ ക്രൂരതകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഇതോടെ മുസ്ലീം നേതാക്കന്മാര്‍ രംഗത്തെത്തി.
മുസ്ലീംകളുടെ ആത്മീയാചാര്യന്‍മായിരുന്നു പൊന്നാനിയിലെ മഖ്ദും തങ്ങള്‍ക്ക് പോര്‍ച്ചുഗീസുകാര്‍ക്കെതിരെ വിശുദ്ധയുദ്ധം നടത്താന്‍ അവര്‍ ആഹ്വാനം ചെയ്തു. അതോടെ പോര്‍ച്ചുഗീസുകാരെ എതിര്‍ക്കാന്‍ അവരെല്ലാം സാമൂതിരിയുടെ സൈന്യത്തിന്‍റെ ഭാഗമായി.
പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പോരാടാനെത്തിയ മുസ്ലീംകളില്‍ പ്രധാനികളായിരുന്നു മരയ്ക്കാര്‍ വംശക്കാര്‍. ഇവര്‍ പാരമ്പര്യമായി സാമൂതിരിയുടെ നാവികപ്പടയാളികളായിരുന്നു. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ മരയ്ക്കാര്‍ വംശത്തിലെ ആദ്യത്തെ പോരാളിയാണ് മമ്മാലി മരയ്ക്കാര്‍.
മലബാര്‍ തീരത്തുവച്ചു നടന്ന പല യുദ്ധങ്ങളിലും മമ്മാലി മരയ്ക്കാരുടെ യുദ്ധങ്ങളിലും മമ്മാലി മരയ്ക്കാരുടെ പട പോര്‍ച്ചുഗീസുകാര്‍ക്ക് വലിയ നാശമുണ്ടാക്കി. എന്നാല്‍ കോഴിക്കോട്ടുനിന്നുള്ള കപ്പലുകള്‍ കൃത്യസമയത്ത് സഹായത്തിനെത്താഞ്ഞത് മമ്മാലി മരയ്ക്കാര്‍ക്ക് തിരിച്ചടിയായി എങ്കിലും പിന്മാറാതെ ധീരമായി പോരാടിയ മമ്മാലി മരയ്ക്കാര്‍ രണ്ടു പുത്രന്മാരോടൊപ്പം വീരമൃത്യു വരിച്ചു.
മമ്മാലി മരയ്ക്കാര്‍ക്കു ശേഷമാണ് എന്ന ധീരന്‍റെ വരവ്. സാമൂതിരിയുടെ നാവികസേനയുടെ നേതൃത്വം അദ്ദേഹം എറ്റെടുത്തു. പോര്‍ച്ചുഗീസുകാര്‍ക്കെതിരേ പല യുദ്ധങ്ങളും നയിച്ച അദ്ദേഹം മിക്കതിലും വിജയo കണ്ടു. ഒട്ടേറെ പോര്‍ച്ചുഗീസ് നാവികരെ ഇദ്ദേഹം വധിച്ചിട്ടുണ്ട്.