ഗാന്ധിജിയുടെ വരവ്
സ്വാതന്ത്ര്യസമരം കത്തിപ്പടരുന്ന കാലത്ത് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഒരാള്‍ സമരമുഖത്തേക്ക് വന്നെത്തി. സാക്ഷാല്‍ മഹാത്മാ ഗാന്ധി! ഗോഖലയുടെയും മറ്റു നേതാക്കളുടെയും ആശീര്‍വാദത്തോടെ എത്തിയ അദ്ദേഹം സബര്‍മതിയില്‍ ഒരാശ്രമം തീര്‍ത്ത് ഇരുപത്തിയഞ്ച് അന്തേവാസികള്‍ക്കൊപ്പം താമസമാരംഭിച്ചു.
ഒരു കുടുംബ൦ പോലെ താമസിച്ച ഇവര്‍ സത്യാഗ്രഹികള്‍ എന്നറിയപ്പെട്ടു.ഗാന്ധിജിയാണ് ഈ പേര് നല്‍കിയത്.സത്യാഗ്രഹികള്‍ക്ക് അയിത്തം പാടില്ല.അവര്‍ നൂല്‍ നൂല്‍ക്കണം ,ഖദറെ ധരികാവൂ വിദേശവസ്തുക്കളോ മദ്യമോ ഉപയോഗിക്കരുത്,ഏതു ജോലിയും ചെയ്യണം.ശത്രുത പാടില്ല.എന്നിങ്ങനെയായിരുന്നു ഗാന്ധിജിയുടെ നിര്‍ദ്ദേശങ്ങള്‍.അഹിംസയിലൂടെ യുദ്ധം ജയിക്കണം എന്ന നിലപാടില്‍ അദ്ദേഹം മുറുകെപ്പിടിച്ചു.