EncyclopediaTell Me Why

കരയില്‍ ജീവിക്കുന്ന മത്സ്യം ഉണ്ടോ?

ചില മത്സ്യങ്ങള്‍ക്ക് ചെകിളകളോടൊപ്പം ശ്വാസകോശങ്ങളുമുണ്ട്. ഇവ പ്രധാനമായും അന്തരീക്ഷ വായുവാണ് ശ്വസിക്കുന്നത്. ഇവ മണിക്കൂറില്‍ മൂന്ന് നാല് പ്രാവശ്യം വെള്ളത്തിനു മുകളിലെത്തി അന്തരീക്ഷവായു ശ്വസിക്കുന്നു. വേനല്‍ക്കാലത്ത് വെള്ളം വറ്റിയാലും ഇവ അപകടം കൂടാതെ കഴിയുന്നു. അന്തരീക്ഷവായു വലിച്ചെടുക്കാനുള്ള ഒരു കുഴല്‍ മാത്രം മണ്ണിനുമുകളില്‍ പൊക്കി വച്ച് മണ്ണിനടിയില്‍ കിടന്ന് ഇവ സുഖമായി ഉറങ്ങുന്നു.ഇവ നിദ്രാ സമയത്ത് ഇവയ്ക്ക് ആഹാരവും വേണ്ട. ശരീര പ്രവര്‍ത്തനങ്ങള്‍ പരമാവധി കുറച്ച് ഊര്‍ജ്ജം ലാഭിക്കുകയാണ് സൂത്രo. വര്‍ഷകാലത്ത് മഴ പെയ്യ്ത് മണ്ണ് വെള്ളത്തില്‍ മുങ്ങുമ്പോള്‍ ഈ കുംഭകര്‍ണ്ണന്മാര്‍ ഉറക്കമെഴുന്നേറ്റ് സജീവരാകുന്നു. മൂന്നു വര്‍ഷം വരെ സുഖമായി മണ്ണിനടിയില്‍ കിടന്നുറങ്ങാനുള്ള കഴിവ് ഈ മത്സ്യങ്ങള്‍ക്കുണ്ട്. ആഫ്രിക്കയിലാണ് പ്രോട്ടോപ്റ്റിറസ് എന്ന പേരുള്ള ഈ മത്സ്യങ്ങളെ കണ്ടുവരുന്നത്. അവിടത്തുക്കാര്‍ മണ്ണുകുഴിച്ചാണ് ഇവയെ പിടികൂടുന്നത്.
മത്സ്യങ്ങളെ വേനല്‍ക്കാലത്തെ അതിജീവിക്കാന്‍ മണ്ണിനടിയില്‍ ഉറങ്ങുന്നത്പോലെ മറ്റുപല ജീവികളും ഉറങ്ങി വരള്‍ച്ചക്കാലത്തെ നേരിടുന്നു. ചിലയിനം ചീങ്കണ്ണികളും തവളകളുമെല്ലാം മണ്ണില്‍ പുതഞ്ഞുറങ്ങുന്നു. ചിലയിനം പക്ഷികളും അണ്ണാനുമെല്ലാം ഉറങ്ങി വരള്‍ച്ചയെ നേരിടുന്നുണ്ട്. അവ ഉറങ്ങുന്നത് മരപ്പൊത്തിലാണ് എന്നു മാത്രം.