EncyclopediaTell Me Why

അരയന്നങ്ങള്‍ നിശ്ശബ്‌ദരാണോ?

യഥാര്‍ഥത്തില്‍ നിശ്ശബ്‌ദമല്ല, ഈ ഒഴുകുന്ന സൗന്ദര്യം ജലോപരിതലത്തിലൂടെ തല ഉയര്‍ത്തിപ്പിടിച്ച് ഹൃദയഹാരിയായി തെന്നിനീങ്ങുന്ന അരയന്നം, ആ കാഴ്ച കൊണ്ടു തന്നെ, ഒരു മിണ്ടാപ്രാണി ആണെന്ന തോന്നലുണ്ടാക്കുന്നു. എന്നാല്‍ ഒരു ജലാശയത്തിലൂടെ ഒന്നിച്ചു നീങ്ങുന്ന അരയന്നങ്ങള്‍, തമ്മില്‍ തമ്മില്‍ ഒരു തര൦ കരകര ശബ്ദത്തില്‍ കുശലങ്ങള്‍ പറയാറുണ്ട്. അവ ഇടയ്ക്കിടയ്ക്ക് മുരളാറുണ്ട്. ഈ ശബ്ദങ്ങളൊക്കെ അവയെ ഒരു കൂട്ടമായി നിലനിര്‍ത്തുന്നു. ഒരുതരം സാമൂഹിക സുരക്ഷാബോധം അതിനുമപ്പുറം ശാലീനതയ്ക്കും ഹൃദയഹാരിത്വത്തിനും തികച്ചും എതിരായി അവ ഭയപ്പെടുത്തുന്ന സീല്‍ക്കാര ശബ്ദവും പുറപ്പെടുവിക്കാറുണ്ട്.ഏതെങ്കിലും ശത്രു അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുമ്പോള്‍ അപ്പോള്‍ അരയന്നത്തിന്റെ നിശ്ശബ്ദത,ഒരു പുറംപൂച്ച് മാത്രമെന്നോ!!