അറേബ്യൻ മരുഭൂമി
തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ മരുപ്രദേശമാണ് അറേബ്യൻ മരുഭൂമി. യമൻ മുതൽ പേർഷ്യൻ ഗൾഫ് വരെയും ഒമാൻ മുതൽ ജോർഡാൻ വരെയും വ്യാപിച്ചുകിടക്കുന്ന ഇത് ലോകത്തിലെ വിസ്തീർണ്ണമനുസരിച്ച് ഏറ്റവും വലിയ നാലാമത്തെ മരുഭൂമിയാണ്. അറേബ്യൻ ഉപദ്വീപിന്റെ സിംഹഭാഗവും ഉൾപ്പെടുന്നതും 2,330,000 square കിലോmeter (900,000 ച മൈ) വിസ്തീർണ്ണമുള്ളതുമായ അറേബ്യൻ മരുഭൂമിയുടെ മദ്ധ്യത്തിലായി ലോകത്തിലെ ഏറ്റവും വലിയ മണൽപ്പരപ്പുകളിലൊന്നായ റുബഉൽ ഖാലി (അറബി: الربع الخالي ശൂന്യമായ നാലിലൊന്ന് എന്നർത്ഥം ) സ്ഥിതിചെയ്യുന്നു. ഈ മരുഭൂമി ജോർദാൻ, ഇറാഖ്, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (അബുദാബി, ദുബായ്, ഷാർജാ, അജ്മാൻ, ഉം അൽ കുവൈൻ, റാസൽഖൈമ, അൽഫുജറാ), യമൻ എന്നീ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ഗസൽ, ഓറിക്സ്, അറേബ്യൻ മണൽപ്പൂച്ച തുടങ്ങി ഉഷ്ണമേഖലാ മരുഭൂമിയിൽ വസിക്കാൻ കഴിയുന്ന ജീവികളെ ഇവിടെ കാണാം.
ഭൂമിശാസ്ത്രം
അറേബ്യൻ മരുഭൂമിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
അൽ ദഹ്ന എന്നറിയപ്പെടുന്ന ആയിരം കിലോമീറ്റർ നീളവും പരമാവധി 80 കിലോമീറ്റർ വീതിയുമുള്ള മണൽപ്പരപ്പ് റുബഉൽ ഖാലി, അൽ നഫൂദ് എന്നീ മരുഭൂമികളെ ബന്ധിപ്പിക്കുന്നു
നജദ് പ്രദേശത്തിൽ സ്ഥിതിചെയ്യുന്ന 800 കി.മീ (500 മൈ) നീളമുള്ള ജബൽ തുവയ്ക് (Jebel Tuwaiq Arabic: جبل طويق) എന്ന ചുണ്ണാമ്പുകല്ല് കുന്നിൻനിരകളും താഴ്വരകളും
ചുഴിമണൽ നിറഞ്ഞ ലവണജലപ്രദേശമായ ഉം അൽ സമിം
ഒമാനിലെ വാഹിബ മണൽക്കാടുകൾ
കാലാവസ്ഥ
സഹാറ മരുഭൂമിക്ക് സമാനമായ ഉഷ്ണ മരുഭൂകാലാവസ്ഥയാണു ഇവിട അനുഭവപെടുന്നത്.( കോപ്പൻ സ്കെയിലിൽ BWh) ശരാശരി വർഷപാതം 10 സെന്റിമീറ്റൽ കുറാവാണ്.