ആപ്പിള്‍ വെല്‍വെറ്റ് ക്രീം പുഡിംഗ്
പാകം ചെയ്യുന്ന വിധം
ആപ്പിളും പഞ്ചസാര,ഓറഞ്ചു നീര് എന്നീ ചേരുവകള്‍ ഒന്നിച്ചാക്കി വേവിച്ചു തണുക്കാന്‍ വയ്ക്കാം.പാല്‍,പഞ്ചസാര,എന്നീ ചേരുവകള്‍ ഒന്നിച്ചാക്കി അലിയിക്കുക. നാലാമത്തെ ചേരുവകള്‍ കട്ടകെട്ടാതെ കലക്കി ഇതില്‍ യോജിപ്പിക്കണം.ചെറുനാരങ്ങാത്തൊലി ചുരണ്ടിയതും,മുട്ടയുടെ ഉണ്ണി പതപ്പിച്ചതും വെണ്ണയും ഇതില്‍ ചേര്‍ത്തിളക്കി കുറുക്കണം.
പഞ്ചസാരയും ചെറുനാരങ്ങാ നീരും മുട്ടയുടെ വെള്ള ഇടയ്ക്കിടയ്ക്ക് ചേര്‍ത്ത് നല്ലത് പോലെ കട്ടിയാക്കി പതയ്ക്കുക.അതിനുശേഷം കുറുക്കി വെച്ചിരിക്കുന്ന മൈദ,പാല്‍ കൂട്ടില്‍ പതുക്കെ യോജിപ്പിക്കുക.മുട്ടയുടെ പത അടങ്ങുന്നതിനു മുമ്പ് ഈ പാത്രം വെള്ളം ഒഴിച്ചു വച്ചിരിക്കുന്ന വേറൊരു പാത്രത്തില്‍ ഇറക്കിവയ്ക്കണം.രണ്ടു പാത്രങ്ങളും മൂടി പുഡിംഗ് വേവിച്ചെടുക്കുക. തണുക്കുമ്പോള്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക.
ആപ്പിള്‍ കഷണങ്ങള്‍,ഓറഞ്ചു അല്ലികള്‍ അരിഞ്ഞ ചെറിപ്പഴം എന്നിവ ഉപയോഗിച്ച് പുഡിംഗ് അലങ്കരിക്കുക.തണുത്ത ആപ്പിള്‍ ചാറു പുഡിംഗ് ഉപയോഗിക്കുക.
ചേരുവകള്‍
1)ആപ്പിള്‍ ചെത്തി ചന്ദ്ര
കല പോലെ കനത്തില്‍
കഷണങ്ങളാക്കിയത് – ഒരു കിലോ
2)പഞ്ചസാര – ഒരു കപ്പ്
ഓറഞ്ചു നീര് – ഒരു കപ്പ്
3)വെള്ളം വറ്റിച്ച് കാച്ചിയ
പാല്‍ – ഒന്നര കപ്പ്
പഞ്ചസാര – അര കപ്പ്
4)മൈദ – അര കപ്പ്
പാല്‍ – മുക്കാല്‍
5)മുട്ടയുടെ ഉണ്ണി – നാല്
6)ചെറുനാരങ്ങാ തൊലി
ചുരണ്ടിയത് – അര ടീസ്പൂണ്‍
7)വെണ്ണ – ഒന്നര ടീസ്പൂണ്‍
8)മുട്ടയുടെ വെള്ള – നാല്
പഞ്ചസാര – രണ്ടര ഡിസേര്‍ട്ട് സ്പൂണ്‍
ചെറുനാരങ്ങ – രണ്ടര ഡിസേര്‍ട്ട് സ്പൂണ്‍