EncyclopediaFruitsGeneral

ആപ്പിൾ

ലോകമെമ്പാടും ഉപയോഗിക്കുന്ന ഒരു ഫല വർഗ്ഗമാണു ആപ്പിൾ‌ (മലയാളം: കുമളി). ആപ്പിളിന്റെ ജന്മസ്ഥലം ഏഷ്യയാണെന്നൂ കരുതുന്നു. വിവിധ നിറങ്ങളിൽ ലഭിക്കുന്ന ആപ്പിൾ Malus domestica എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു. ആപ്പിൾ മരം 5മുതൽ 12 മീറ്റർ ഉയരത്തിൽ വളരുന്നു. പഴങ്ങളുടെ നിറവും ഗുണവും നിലനിർ‍ത്തുന്നതിനു തൈകൾ ബഡ്ഡു ചെയ്തു വളർ‍ത്തുന്നു. ലോകത്തിലേറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്ന പഴങ്ങളിലൊന്നാണ്. ഇന്ത്യയിൽ ഹിമാചൽ പ്രദേശ്, കാശ്മീർ, ആസ്സാം, നീലഗിരി എന്നിവിടങ്ങളിൽ വളരുന്നു.
ആപ്പിൾ മസ്തിഷ്ക സീമാ കോശങ്ങളെ ഊർജ്ജിതപ്പെടുത്തുന്നു. ഓർമക്കുറവ്, ക്ഷീണം എന്നിവയ്ക്കും നല്ലതാണു. ദന്തക്ഷയം, വായ്നാറ്റം എന്നിവയ്ക്ക് പ്രതിവിധിയായി ആപ്പിൾ കടിച്ചു തിന്നണം എന്ന് പറായാറുൺട്. ആപ്പിൾ വേവിച്ചും കഴിക്കാം. യുനാനി ചികിൽസയിലും ആപ്പിൾ ഉപയോഗിക്കുന്നു.