അനുപമ പരമേശ്വരൻ
മലയാള ചലചിത്ര രംഗത്തെ അഭിനേത്രിയാണ് അനുപമ പരമേശ്വരൻ.2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന മലയാളചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനുപമ സിനിമാ രംഗത്ത് ചുവടുറപ്പിക്കുന്നത്.
ജീവിതരേഖ
തമിഴ് ഉദയാർ മാതാപിതാക്കളായ ഇ.പരമേശ്വരന്റെയും സുനിത പരമേശ്വരന്റെയും മകളായി 1996-ൽ ഇരിഞ്ഞാലക്കുട ജനിച്ചു.ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ, നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം സി.എം.എസ്. കോളേജിൽ ബി.എ. ലിറ്റെറേച്ചർ കമ്മ്യൂണിക്കേഷൻ & ജേർണലിസം പഠിച്ചു. സഹോദരൻ അക്ഷയ് പരമേശ്വരൻ.