AliensEncyclopediaMysterySecret TheoriesStories

അനുനാകികള്‍

The Alien God

മനുഷ്യനെ സൃഷ്ട്ടിച്ചത് ദൈവം ആണെന്ന് വിശ്വസിക്കുന്നവര്‍ ആണ് ലോകത്തെ ബഹുഭൂരിപക്ഷം ജനങ്ങളും. എന്നാല്‍ ആ ദൈവം ആരെന്നു ചോദിച്ചാല്‍ മനുഷ്യര്‍ക്ക് പറയാന്‍ പേരുകള്‍ നൂറെണ്ണം എങ്കിലും ഉണ്ടാകും. മനുഷ്യനെ മതം ആവേശിച്ചത് എന്നാണെന്ന് കൃത്യമായി പറയാന്‍ കഴിയില്ല . എന്നാല്‍ പ്രാചീന സംസ്കാരങ്ങളില്‍ ദൈവങ്ങളോ തത്തുല്യമായ രൂപങ്ങളോ ആരാധിക്കപ്പെട്ടിരുന്നു. ഇന്നത്തെ ലോകത്തെ തികച്ചും അത്ഭുതപ്പെടുത്തുന്ന പ്രാചീന സംസ്കാരങ്ങളില്‍ ഒന്നാണ് സുമേറിയന്‍ സംസ്കാരം. പ്രപഞ്ച രഹസ്യങ്ങള്‍ തേടുന്ന ഗവേഷകരുടെ ഇഷ്ട വിഷയം കൂടിയാണിത്. അതിനു കാരണമുണ്ട് ആധുനിക മനുഷ്യന് പോലും അറിയാത്ത ഒരുപാട് പ്രപഞ്ച രഹസ്യങ്ങള്‍ കണ്ടെത്താന്‍ സുമേറിയന്‍ കാലഘട്ടത്തില്‍ സാധിചിട്ടുണ്ട്. പ്രത്യേകിച്ച് നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത പല നക്ഷത്രങ്ങളുടെയും വിവരങ്ങള്‍ പോലും സുമേറിയന്‍ ശിലാ ലിഖിതങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. അവര്‍ക്ക് ഇതൊക്കെ എങ്ങനെ സാധിച്ചു എന്നത് തികച്ചും ദുരൂഹമായ വിഷയമാണ്‌. ബി.സി നാലായിരമാണ്ടിൽ ഇറാക്കിൽ ഉണ്ടായിരുന്ന സംസ്കാരമാണ് സുമർ സംസ്കാരം( മെസപ്പൊട്ടോമിയ ). സുമേരിയൻ ലിഖിതങ്ങൾ , അവരുടെ വിശ്വാസങ്ങൾ എല്ലാം ചുറ്റപ്പെട്ടുകിടക്കുന്നത് അനുനാകി എന്ന് വിളിക്കപ്പെടുന്ന ദൈവങ്ങളിലാണ്..! അതെ അവര്‍ അനുനാകികളെ വിളിച്ചത് ദൈവങ്ങള്‍ എന്ന് തന്നെയാണ് എന്നാല്‍ അനുനാകികള്‍ ദൈവങ്ങള്‍ ആയിരുന്നുവോ ? ആരാണ് അനുനാകികള്‍? കേവലം സുമേറിയന്‍ സംസ്കാരത്തില്‍ മാത്രമല്ല ബാബിലോണീയൻ , അസിറിയൻ എന്നീ സംസ്കാരങ്ങളിലും ഈ അനുനാകിയെപ്പറ്റി പരാമർശമുണ്ട്.

അവരുടെ വിശ്വാസപ്രകാരം അനുനാകികൾ മനുഷ്യരെ സ്യഷ്ടിച്ചത് മ്യൂട്ടേഷൻ വഴിയാണ്.അവർ ഈ ഭൂമിയിൽ വന്നത് സ്വർണ്ണംഖനനം ചെയ്യുന്നതിനു വേണ്ടിയാണ്. ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിൽ പറയുന്നത് പോലെ ചിമ്പാൻസികളിൽ നിന്നും നിയാണ്ടർതാൽ മനുഷ്യനിൽ നിന്നും പരിണമിച്ചുണ്ടായതല്ല മനുഷ്യർ എന്ന് ചുരുക്കം. ഡാർവിന്റെ പരിണാമസിദ്ധാന്തത്തിനെതിരായി ചില തെളിവുകൾ ഗവേഷകർ കണ്ടെത്തുകയും ചെയ്തു.

1849ൽ ബ്രട്ടീഷ് ഗവേഷകനായ ഓസ്റ്റിൻ ഹെന്രി സുമേരിയൻ നഗരമായ നൈന്വേയിൽ നിന്നും തനിത്തങ്കത്തിൽ തീർത്ത പുരാതന ഫലകങ്ങൾ കണ്ടെത്തുകയുണ്ടായി.ക്യൂണിഫോം സ്ക്രിപ്റ്റിൽ  വിവരങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന ഇവ പരിഭാഷ ചെയ്തെടുക്കാൻ 30 വർഷത്തെ ഗവേഷണം വേണ്ടിവന്നു.

നിബ്രു ( Nibru ) എന്ന് വിളിക്കപ്പെടുന്ന ഒരു അന്യഗ്രഹത്തിലെ നിവാസികളായ അനുനാകികൾ ഭൂമിയിൽ വന്നു,അവർ ഭൂമി സന്ദർശിച്ച സമയത്ത് നിയാണ്ടർതാൽ മനുഷ്യരാശിയായിരുന്നു ഉണ്ടായിരുന്നത്.ജെനിറ്റിക് എഞ്ചിനീയറിങ്ങ് വഴി അവരിൽ നിന്ന് ഇന്ന് കാണുന്ന മനുഷ്യനെ അവർ സ്യഷ്ടിച്ചു എന്നാണ് ആ ലിഖിതങ്ങളിൽ നിന്ന് ലഭിച്ച വിവരം.

ആധുനിക മനുഷ്യന്റെ ഡി.എൻ.എ ഭാഗീകമായി ഡീകോഡ് ചെയ്യപ്പെട്ടത് ഈ അടുത്തകാലത്താണ്.പരിണാമത്തിലൂടെ കുരങ്ങുകളിൽ നിന്ന് മനുഷ്യൻ ഉണ്ടായി എന്ന് പറയപ്പെടുന്നത് ബാഹ്യമായ സാദ്യശ്യവും പിന്നെ ക്രോമസോമുകളിലെ തുല്യതയും ഒക്കെ വച്ചാണ്..

പക്ഷേ ക്യത്യതയോടെയൂള്ള ഡി.എൻ.എ പരിശോധന ഈ വാദത്തെ ഘണ്ഢിക്കുകയുണ്ടായി.മറ്റു മ്യഗങ്ങളിൽ ഇല്ലാതിരിക്കുകയും എന്നാൽ മനുഷ്യന് മാത്രം ലഭിക്കുകയും ചെയ്ത ഒരു പ്രത്യേക ജീനോമാണ് മനുഷ്യന്റെ തലച്ചോറിന്റെ താക്കോൽ..

HAR1 എന്ന് വിളിക്കപ്പെടുന്ന ഈ ജീനോം എവിടെ നിന്നും വന്നു എന്നത് അഞ്ജാതമാണ്..പക്ഷേ മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വേർതിരിച്ചുനിർത്തുന്നത് ഈ ജീനോമാണ്..പരിണാമത്തിലൂടെയാണ് മനുഷ്യൻ ഉണ്ടായതെങ്കിൽ ഒരിയ്ക്കലും പുറത്തുനിന്നുമുള്ള ഒരു ഫാക്ടർ അവന്റെ ഡി.എൻ.എയിൽ കടന്നുവരില്ല…അതൊരു കൂടിച്ചേർക്കലാണ്.അത് നടത്തിയത് ഏലിയൻസ് അഥവാ ദൈവങ്ങളും..

എന്തിനു വേണ്ടി ഇങ്ങനെ മനുഷ്യരെ സ്യഷ്ടിച്ചു ?.. സ്വർണ്ണം ഖനനം ചെയ്യുന്നതിനായാണ് എന്നാണുത്തരം.സുമേരിയൻ വിശ്വാസങ്ങൾ പ്രകാരം അങ്ങനെ വിവേകത്തോടെ സ്യഷ്ടിക്കപ്പെട്ട  ആദ്യ മനുഷ്യൻ (Adamu) ആണ്..ദൈവത്തിന്റെ പ്രതിരൂപമായി മനുഷ്യനെ സ്യഷ്ടിച്ചു എന്ന് പഴയ ഗ്രന്ഥമായ ബൈബിളിലും പറയുന്നുണ്ട്.അവന്റെ പേരും ആഡം എന്ന് തന്നെ.

അപ്പോൾ സുമേരിയൻ വിശ്വാസപ്രകാരം ഈ അനുനാകി ഒരിയ്ക്കൽ തിരിച്ചുവരും.ആ വരുന്ന സമയം ലോകത്തിന്റെ അവസാനവും.ജ്യോതിശാസ്ത്രപ്രകാരം നെപ്റ്റ്യൂണിനും പിന്നിൽ നിന്നാണവർ വരുന്നത്…തീർച്ചയായും അവർ സമയസഞ്ചാരികളാണ്. നമ്മുടെ സൗരയൂഥത്തില്‍ അദ്രിശ്യമായ അല്ലെങ്കില്‍ നമുക്ക് കണ്ടെത്താന്‍ കഴിയാത്ത ഒരു ഗ്രഹം കൂടി ഉണ്ടെന്നു ശാസ്ത്രം സംശയിക്കാന്‍ തുടങ്ങിട്ട് കാലം കുറച്ചായി എന്നാല്‍ ഇതുവരെ നമുക്ക് അത് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒരുപക്ഷെ അനുനാകികള്‍ നമ്മളെക്കാള്‍ സാങ്കേതികമായി മുന്നിലാണെങ്കില്‍ അവരുടെ ഗ്രഹത്തെ നമ്മുടെ കണ്ണില്‍ പെടാതെ നിലനിര്‍ത്താന്‍ മാത്രം അവര്‍ വളര്‍ന്നിട്ടുനെങ്കില്‍ നമുക്ക് ഒരിക്കലും ആ ഗ്രഹത്തെ കണ്ടെത്താന്‍ കഴിയില്ല.

(ദുരൂഹമായ ഗ്രഹത്തെ കുറിച്ച് അടുത്ത ഭാഗത്തില്‍ എഴുതാം)