അന്റാര്‍ട്ടിക് സമുദ്രം
സതേന്‍ സമുദ്രം, ഗ്രേറ്റ് സതേന്‍ സമുദ്രം,സൗത്ത് പോളാര്‍ സമുദ്രം എന്നെല്ലാം പേരുണ്ട് അന്റാര്‍ട്ടിക് സമുദ്രത്തിനു .ഭൂമിയുടെ തെക്കുഭാഗത്ത് അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തെ ചുറ്റിയാണ് ഈ സമുദ്രത്തിന്‍റെ കിടപ്പ്.പസിഫിക്, അറ്റ്ലാന്റിക്,ഇന്ത്യന്‍ മഹാസമുദ്രം എന്നിവയുടെ തെക്കന്‍ഭാഗവുമായി ചേര്‍ന്ന് നില്‍ക്കുന്നു.
വലിപ്പത്തില്‍ നാലാം സ്ഥാനമാണ് ദക്ഷിണസമുദ്രത്തിനു.20973318 ചതുരശ്രകിലോമീറ്റര്‍ ആണ് വലിപ്പം.17968 കിലോമീറ്റര്‍ നീളത്തില്‍ തീരപ്രദേശമുണ്ട്.
3410 മീറ്ററാണ് സമുദ്രത്തിന്റെ ശരാശരി ആഴം ഏറ്റവും ആഴം കൂടിയ ഗര്‍ത്തം സൗത്ത് സാന്‍ട്വിച്ച് ട്രഞ്ചാന്. 7235 മീറ്ററാണ് ഇതിന്‍റെ ആഴം.
ഏറ്റവും പ്രായം കുറഞ്ഞ സമുദ്രമാണിത്.ഏകദേശം മൂന്നുകോടി വര്‍ഷം മുമ്പ് അന്റാര്‍ട്ടിക്കയും തെക്കേഅമേരിക്കന്‍ ഭൂഖണ്ഡവും അകന്നു മാറി ഡ്രേക്ക് പാസേജ് രൂപപ്പെട്ടപ്പോഴാണ് ദക്ഷിണസമുദ്രം ഉണ്ടായത്.
ദക്ഷിണസമുദ്രത്തിലെ താപനില,-2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്.ഭൂമിയില്‍ തന്നെ ഏറ്റവും ശക്തിയില്‍ കാറ്റ് വീശുന്നത് ദക്ഷിണസമുദ്രത്തിന്‍റെ ചില ഭാഗങ്ങളിലാണ്. അതുകൊണ്ട് കപ്പിത്താന്മാരുടെ പേടിസ്വപ്നമാണ് ദക്ഷിണസമുദ്രം വന്‍മഞ്ഞുമലകളും ഇവിടെ കപ്പലുകള്‍ക്ക് ഭീഷണിയാകാറുണ്ട്. ദക്ഷിസമുദ്രത്തോടു ചേര്‍ന്ന് കിടക്കുന്ന മറ്റു സമുദ്രഭാഗങ്ങളിലും ഇവിടെ നിന്നു ഭീമന്‍ മഞ്ഞുകട്ടകള്‍ ഒഴുകിയെത്താറുണ്ട്.
ധാരാളം ചെറുജീവജാലങ്ങളെ ദക്ഷിണസമുദ്രത്തില്‍ കാണാം.വമ്പന്‍തിമിംഗലങ്ങളും ഇവിടെയുണ്ട്,അന്‍റാര്‍ട്ടിക്കയിലും സമീപദ്വീപുകളിലുമാണ് പെന്‍ഗ്വിനുകളുടെ വാസം. ദക്ഷിണസമുദ്രത്തിനടുത്തുള്ള കരയിലൊന്നും മനുഷ്യവാസമില്ല.