അന്റാര്ട്ടിക് സമുദ്രം
അന്റാര്ട്ടിക് സമുദ്രത്തെ സമുദ്രമായി ശാസ്ത്രജ്ഞന്മാര്‍ അംഗീകരിച്ചത് അടുത്തകാലത്താണെന്ന് പറഞ്ഞുവല്ലോ. ദക്ഷിണധ്രുവത്തിലുള്ള അന്റാര്‍ട്ടിക്ക വന്‍കരയുടെ ചുറ്റും സ്ഥിതി ചെയ്യുന്ന ഈ സമുദ്രം അന്റാര്ട്ടിക് സമുദ്രമെന്നും ദക്ഷിണ സമുദ്രമെന്നും അറിയപ്പെടുന്നു. ആര്‍ട്ടിക് സമുദ്രത്തെപ്പോലെ തന്നെ അന്റാര്ട്ടിക് സമുദ്രവും തണുത്തുറഞ്ഞതാണ്.മഞ്ഞുപാളികള്‍ പിളരാന്‍ പ്രത്യേക സംവിധാനമുള്ള കപ്പലുകള്‍ക്കെ ഇതിലെ സഞ്ചരിക്കാനാവൂ.