CookingEncyclopediaThoran Recipes

കോവയ്ക്കാ തോരന്‍ മറ്റൊരു വിധത്തില്‍

പാകം ചെയ്യുന്ന വിധം
കോവയ്ക്കാ വട്ടം വട്ടമായി അരിയുക.ഒരു പാത്രത്തില്‍ വെള്ളവും ഉപ്പും ഒഴിച്ച് പാകത്തിന് ചേര്‍ത്ത് വേവിക്കുക.ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അരി, കടുക്, വറ്റല്‍മുളക് ഇവ ചേര്‍ത്ത് മൂപ്പിച്ച് വേവിച്ച് വച്ചിരിക്കുന്ന കോവയ്ക്കായില്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.അതിനുശേഷം തേങ്ങ ചിരകിയതും ചേര്‍ത്ത് ഇളക്കി വെള്ളം തൂവി വാങ്ങി ഉപയോഗിക്കുക.

ചേരുവകള്‍
കോവയ്ക്കാ – 20 എണ്ണം
വെളിച്ചെണ്ണ – 4 സ്പൂണ്‍
കടുക് – 2 ചെറിയ സ്പൂണ്‍
വറ്റല്‍മുളക് – 4 എണ്ണം
തേങ്ങാ ചുരണ്ടിയത്‌ – ഒരു മുറി