EncyclopediaGeneralTrees

അങ്കര

പശ്ചിമഘട്ടവനങ്ങളിലും അല്ലാതെയും സാധാരണമായി കാണുന്ന ഒരു കുറ്റിചെടിയാണ് അങ്കര. (ശാസ്ത്രീയനാമം: Dendrocnide sinuata) ഒരു നിത്യ ഹരിത ചെടിയാണ് ഇത് . മൂന്നു മീറ്റർ ഉയരത്തിൽ വളരും. ശാഖകൾ കുറവാണ് . കടും പച്ചനിറത്തിലുള്ള ഇലകൾക്ക് 23-30 സെ .മി വരെ നീളം ഉണ്ടാകും. ആനമയക്കി, ആനവണങ്ങി, കട്ടൻപ്ലാവ്, ചൊറിയണം, ആനവിരട്ടി, ആനച്ചൊറിയൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. ദേഹത്ത് സ്പർശിച്ചാൽ ചൊറിച്ചിൽ അനുഭവപ്പെടുമെന്ന പ്രത്യേകതയുണ്ട്. ദൈർഘ്യമുള്ള പനിവന്നാൽ ഇതിന്റെ വേരിന്റെ നീര് നൽകാറുണ്ട്.