അനീസ് സലീം
മലയാളിയായ ഒരു ആംഗലേയ സാഹിത്യകാരനാണ് അനീസ് സലീം. ഇംഗ്ലിഷ് നോവലിന് കേന്ദ്രസാഹിത്യ അക്കാഡമി പുരസ്‌കാരം നേടുന്ന ആദ്യ മലയാളിയാണ് ഇദ്ദേഹം.
ജീവിതരേഖ
തിരുവനന്തപുരം ജില്ലയിലെ വർക്കലയിലാണ് അനീസ് ജനിച്ചത്. മലയാളം അദ്ധ്യയന മാദ്ധ്യമമായ വിദ്യാലയത്തിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. എങ്കിലും ഉപരിപഠനം തുടർന്നില്ല. ഇപ്പോൾ എറണാകുളത്തുള്ള ഒരു പരസ്യ സ്ഥാപനത്തിൽ ജോലി ചെയ്തു. ആദ്യമായി ജെയ് വോക്കർ എന്ന പേരിൽ ഒരു ചെറുകഥയാണ് എഴുതിയത്. ഇലസ്‌ട്രേറ്റഡ് വീക്ക്‌ലിയിലേക്ക് അയച്ചുകൊടുത്തെങ്കിലും ആ കഥ എഡിറ്റർ പ്രസിദ്ധീകരിക്കാതെ തിരികെ അയച്ചു. വീണ്ടും ഒരു ചെറുകഥ കൂടി എഴുതി.അതോടെ ചെറുകഥ എഴുത്ത് അവസാനിപ്പിച്ചു.
2012 അവസാനം പുറത്തിറങ്ങിയ ദ വിക്സ് മാങ്ഗോ ട്രീ എന്ന നോവൽ ആണ് ആദ്യ കൃതി . പുസ്തകത്തിന് ലഭിച്ച ജനപ്രീതിയെ തുടർന്ന് ഒരു വർഷത്തിനുള്ളിൽ അനീസ് രചിച്ച നാലു ആംഗലേയ നോവലുകൾ പ്രസിദ്ധീകൃതമായി.