ആന്‍ഡ്രൂ ജോണ്സണ്
കടുത്ത ദാരിദ്ര്യം മൂലം സ്കൂളില്‍ പോകാന്‍ പോലും കഴിയാതിരുന്ന ഒരു ബാലന് പില്ക്കാലത്ത് അമേരിക്കന്‍ പ്രസിഡന്റായി ആന്‍ഡ്രൂ ജോണ്സണ്. ലിങ്കനൊപ്പം വൈസ്പ്രസിഡന്റായിരുന്ന ആന്‍ഡ്രൂ , അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്നാണ് പ്രസിഡന്റായത്.1865 ഏപ്രില്‍ 15-ന്.
1808 ഡിസംബര്‍ 29-നാണ് ആന്‍ഡ്രൂ ജോണ്സണ് ജനിച്ചത്. ദാരിദ്രനായ ഒരു പോര്‍ട്ടറായിരുന്നു ആന്‍ഡ്രൂവിന്റെ പിതാവ്, ഒരൊറ്റ ദിവസം പോലും സ്കൂളില്‍ പോയിട്ടില്ലാത്ത അദ്ദേഹo സ്വയം എഴുത്തും വായനയും അഭ്യസിച്ചു. തയ്യല്‍ക്കടയിലെ സഹായിയായി പണിയെടുക്കുകയും ചെയ്തു. അവിടെ ഹില്‍ എന്നൊരാള്‍, ഇദ്ദേഹത്തിനു വേണ്ടി പുസ്തകങ്ങള്‍ ഉറക്കെ വായിക്കുമായിരുന്നു. വായനയുടെ ലോകത്തേക്ക് ആന്‍ഡ്രൂ കടന്നുവന്നത് അങ്ങനെയാണ്.
സിവില്‍ വാറില്‍ പങ്കെടുത്തിട്ടുള്ള ആന്‍ഡ്രൂ ജോണ്സണ് ടെന്നസിയിലെ പ്രതിനിധിസഭയിലും യു.എസ് പ്രതിനിധിസഭയിലും അംഗമായി. ടെന്നസി സ്റ്റേറ്റ് സെനറ്റര്‍, ടെന്നസി ഗവര്‍ണര്‍, ടെന്നസി മിലിറ്ററി ഗവര്‍ണര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1865 മാര്‍ച്ചില്‍ അമേരിക്കയുടെ വൈസ് പ്രസിഡന്റായി. പിന്നെ പ്രസിഡന്റും.
ഇദ്ദേഹത്തിനെതിരെ 1868-ല്‍ ഇംപീച്ച്മെന്റ് നീക്കമുണ്ടായി. ഒരൊറ്റ വോട്ടിനാണ് പുറത്താകാതെ രക്ഷപ്പെട്ടത്. അടുത്ത വര്‍ഷം അദ്ദേഹത്തിന്റെ ഭരണം അവസാനിച്ചു. 1875 ജൂലൈ 31-ന് ആന്‍ഡ്രൂ അന്തരിച്ചു.