EncyclopediaHistory

ആന്‍ഡ്രൂ ജാക്സണ്‍

ജാക്സണ്‍ തൊട്ടടുത്ത തവണ പകരം വീട്ടി. 1828-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ 56 ശതമാനം വോട്ടും 178 ഇലക്ടറല്‍ വോട്ടും നേടി അദ്ദേഹം പ്രസിഡന്റായി.
1767 മാര്‍ച്ച് 15-നാണ് ജാക്സന്റെ ജനനം. ജനിക്കുന്നതിനു മുമ്പേ, പിതാവ് ആന്‍ഡ്രൂ ജാക്സന്‍ മരണമടഞ്ഞു. പതിനാലാമത്തെ വയസില്‍ മാതാവ് എലിസബത്ത് ബെറ്റി ഹച്ചിന്‍സണും മരിച്ചു. അമ്മാവന്മാരുടെ കൂടെയായിരുന്ന പിന്നീട് താമസിച്ചത്.
ബാല്യത്തില്‍ പഠിക്കാന്‍ മോശമല്ലായിരുന്നെങ്കിലും ഭാഷാപഠനം ജാക്സനെ പലപ്പോഴും കുഴക്കി. സ്പെല്ലിങ്ങും ഗ്രാമറും അദ്ദേഹത്തിനു വലിയ പിടിയില്ലായിരുന്നു. പക്ഷെ നിയമപഠനത്തില്‍ മികവു പുലര്‍ത്താന്‍ കഴിഞ്ഞു. അമേരിക്കന്‍ വിപ്ലവം, 1812-ലെ യുദ്ധം, ഒന്നാം സെമിനോള്‍ യുദ്ധം ഇതിലൊക്കെ ഇദ്ദേഹം പങ്കെടുത്തു.
ഡെമോക്രാറ്റിക്‌-റിപ്പബ്ലിക്കന്‍ പിന്തുണയോടെ 1796-ല്‍ യു.എസ് പ്രതിനിധിസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. പിറ്റേവര്‍ഷം യു.എസ് സെനറ്ററായി. 1824-ല്‍ അദ്ദേഹം ഡമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ആയിരുന്നു. 1828-ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ജാക്സണ്‍ തൊട്ടടുത്ത തവണയും വിജയിച്ചു; 1832-ല്‍
ജാക്സന്‍റെ ഭരണകാലം പലതു കൊണ്ടും വാര്‍ത്താപ്രാധാന്യം നേടുകയുണ്ടായി. ജാക്സന്റെ ചില നടപടികളെ ഭരണപക്ഷത്തുള്ളവര്‍ തന്നെ എതിര്‍ത്തു. അപ്പോള്‍ പ്രസിഡന്‍റ് ഒറ്റപ്പെട്ട നിലയിലായി. പക്ഷെ അദ്ദേഹവും വിട്ടുകൊടുത്തില്ല. പ്രധാനകാര്യങ്ങള്‍ ചെയ്യുന്നത് സെക്രട്ടറിമാരോട് കൂടിയാലോചിച്ചായിരിക്കണമെന്ന കീഴ്വഴക്കം തെറ്റിച്ച് തന്നോട് അനുഭാവമുള്ളവരെ വൈറ്റ്ഹൗസില്‍ വിളിച്ചു വരുത്തി സര്‍ക്കാരിന്‍റെ നയം തീരുമാനിക്കാന്‍ തുടങ്ങി. ഇതിനു കിച്ചന്‍ കാബിനറ്റ്‌ അഥവാ അടുക്കളമന്ത്രി സഭ എന്ന് കുപ്രസിദ്ധവിശേഷണവും കിട്ടി.
1837 മാര്‍ച്ച് 4-ന് ജാക്സണ്‍ വിരമിച്ചു. അവസാനകാലത്ത് ക്ഷയരോഗത്താല്‍ നന്നേ കഷ്ടപ്പെട്ട അദ്ദേഹം 1845 ജൂണ്‍ എട്ടിന് അന്തരിച്ചു.
1962-ല്‍ മികച്ച അമേരിക്കന്‍ പ്രസിഡന്‍റ് മാരെ തിരഞ്ഞെടുത്തപ്പോള്‍ ജാക്സണ് ആറാം റാങ്ക് ലഭിച്ചു.