പ്ലെസിയോസറുകള്‍
ചരിത്രാതീത കാലത്ത് കടല്‍ ഭരിച്ചിരുന്ന വന്‍ജീവികളില്‍ ഒന്നാണ് പ്ലെസിയോസറുകള്‍. 50 അടിയോളം നീളമുണ്ടായിരുന്നു ഇവയ്ക്ക്. കടലാമയുടെതുപോലെ വലിയ കൈകളും കാലുകളും പങ്കായം പോലെ തുഴഞ്ഞായിരുന്നു യാത്ര.
നീണ്ട കഴുത്തുണ്ടയിരുന്നതിനാല് തല ഇരു വശങ്ങളിലേക്കും തിരിച്ച് 40 അടി അകലെയുള്ള മത്സ്യങ്ങളെ വരെ ഇവയ്ക്ക് പിടികൂടാനാകുമായിരുന്നു. ഇരയെ നീണ്ട മൂര്‍ച്ചയേറിയ പല്ലുകളില്‍ കോര്‍ത്തെടുത്ത് ഞൊടിയിടയില്‍ വിഴുങ്ങാനും ഇവര്‍ വിരുതരായിരുന്നു.