EncyclopediaHistory

ഒരിക്കല്‍ മഴക്കടുകളാല്‍ നിറഞ്ഞിരുന്ന അന്റാര്‍ട്ടിക്ക;പിന്നെ എങ്ങനെയാണ് മുഴുവന്‍ മഞ്ഞ് നിറഞ്ഞത്‌??

     ഭൂമിയില്‍ ഏറ്റവും കൂടുതല്‍ തണുപ്പ് കൂടിയ ഭൂഖണ്ഡം ഏതാണ് എന്ന് ചോദിച്ചാല്‍ ഒരു സംശയവുമില്ലാതെ പെട്ടന്ന് നമ്മുക്ക് പറയാന്‍ കഴിയും അന്റാര്‍ട്ടിക്ക.അന്റാര്‍ട്ടിക്കയുടെ ഉപരിതലത്തില്‍ 98% മഞ്ഞു മൂടപ്പെട്ടിരിക്കുകയാണ്. ബാക്കിയുള്ള 2 ശതമാനത്തില്‍ യാതൊരു തരത്തിലുള്ള ചെടികളും,മരങ്ങളും ഒന്നും തന്നെ കാണാന്‍ കഴിയില്ല.ചിലയിനം പുല്‍ച്ചെടികളും ,പാഴലുകളുമാണ് ബാക്കിയുള്ള 2 ശതമാനത്തില്‍ കാണാന്‍ സാധിക്കുന്ന ആകെയുള്ള പച്ചപ്പ്‌.എന്നാല്‍ ഇപ്പോള്‍ മുഴുവന്‍ മഞ്ഞുപാളികളാല്‍ നിറഞ്ഞു തണുത്തുറഞ്ഞു കിടക്കുന്ന അന്റാര്‍ട്ടിക്ക പണ്ട് ദിനോസറുകള്‍ ഭൂമിയില്‍ ജീവിച്ചിരുന്ന കാലത്തില്‍ മുഴുവന്‍ പച്ചപ്പ്‌ നിറഞ്ഞ ഭൂഖണ്ഡം ആയിരുന്നു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?അതേ ഇന്നത്തെ ആമസോണ്‍ മഴക്കാടുകളെ പോലെ അന്റാര്‍ട്ടിക്കയും പണ്ട് ഒരു പച്ചപ്പ് നിറഞ്ഞ ഭൂഖണ്ഡം ആയിരുന്നു.ആ കാലഘട്ടത്തില്‍ അന്റാര്‍ട്ടിക്ക എങ്ങനെ ആയിരുന്നുവെന്നും പിന്നീട് എങ്ങനെയാണ് ഇന്നത്തെ പോലെ മുഴുവന്‍ മഞ്ഞുപാളികളാല്‍ മൂടപ്പെട്ടതെന്നും നമ്മുക്ക് നോക്കാം.

  സൗരയൂഥത്തിലെ അവസാന ഗ്രഹമായ നെപ്ട്ട്യൂണിനെ കണ്ടുപിടിക്കുന്നതിനും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നമ്മള്‍ അന്റാര്‍ട്ടിക്കയെ കണ്ടെത്തിയത്.അന്റാര്‍ട്ടിക്കയെ കണ്ടെത്തിയ കാലം മുതല്‍ പല രാജ്യങ്ങളില്‍ നിന്നുമുള്ള ശാസ്ത്രക്ജ്ജരും ഗവേഷകരും ഒക്കെ നിരന്തമായിട്ട് ഇവിടെ പഠനങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ്.ഇവിടെയുള്ള മഞ്ഞുപാളികളുടെ ശരാശരി ആഴം എന്നത് രണ്ട് കിലോമീറ്റര്‍ ആണ്.ഈ മഞ്ഞിനടിയിലാണ് ഭൂമിയുടെ ചരിത്രത്തിലെ പല രഹസ്യങ്ങളും മറഞ്ഞു കിടക്കുന്നത്.അങ്ങനെ അന്റാര്‍ട്ടിക്കയുടെ മഞ്ഞിനടിയില്‍ പര്യവേഷണങ്ങള്‍ നടത്തിയപ്പോള്‍ ആണ് ഗവേഷകര്‍ ഒരു പ്രധാനപ്പെട്ട കാര്യം കണ്ടുപിടിച്ചത്.എന്തെന്നാല്‍ മഞ്ഞിനടിയില്‍ നിന്നും അവര്‍ക്ക് ചില പുഷപങ്ങളുടെയും,ചെടികളുടെയും ഫോസില്‍ ലഭിച്ചു.ഈ പൂക്കളും,ചെടികളുമൊക്കെ ഏത് തരത്തില്‍ പെടുന്നവയാണെന്ന് പരിശോധിച്ചപ്പോള്‍ അതിശയകരമായ മറ്റൊരു കാര്യവും അവര്‍ക്ക് മനസിലായി.അതായത് ഈ പൂക്കളും,ചെടികളുമൊക്കെ തണുത്ത കാലാവസ്ഥയില്‍ അതിജീവിക്കാന്‍ കഴിവുള്ളവയല്ല.മറിച്ച് എല്ലാം ട്രോപ്പിക്കല്‍ മേഖലയിലും മഴക്കാടുകളിലുമൊക്കെ ജീവിക്കുന്നവയാണ്.ട്രോപ്പിക്കല്‍ മേഖല എന്ന് പറഞ്ഞാല്‍ ഭൂമധ്യ രേഖക്ക് സമീപത്തുള്ള പ്രദേശങ്ങള്‍.ചുരുക്കി പറഞ്ഞാല്‍ ആവശ്യത്തിനുള്ള മഴയും ചൂടുമൊക്കെ ലഭിക്കുന്ന പ്രദേശങ്ങളില്‍ മാത്രം ജീവിക്കാന്‍ കഴിയുന്ന മരങ്ങളുടെയും, ചെടികളുടെയും,ഫോസിലാണ് അവര്‍ കണ്ടെത്തിയത്.അങ്ങനെ എങ്കില്‍ അന്റാര്ട്ടിക്ക പണ്ട് ഒരു കാലത്ത് പച്ചപ്പ്‌ നിറഞ്ഞ അതായത് വനപ്രദേശങ്ങളാല്‍ നിറഞ്ഞ ഒരു ഭൂഖണ്ഡം ആയിരിക്കണം.തുടര്‍ന്ന് നടത്തിയ നിരവധി പഠനങ്ങളിലൂടെയാണ് ഗവേഷകര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലായത്.ഏകദേശം 18കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത് പല തരം ദിനോസറുകള്‍ ഭൂമിയില്‍ ജീവിച്ചിരുന്ന കാലത്തില്‍ ഖുണ്ട് വാന എന്ന വലിയ സൂപ്പര്‍ ഭൂഖണ്ഡത്തിന്‍റെ ഒരു ഭാഗമായിരുന്നു അന്റാര്‍ട്ടിക്ക.

പക്ഷെ 18കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ ഈ  ഖുണ്ട് വാന പതിയെ പിരിയാന്‍ തുടങ്ങുകയും അത് സൗത്ത് അമേരിക്ക,ആഫ്രിക്ക,ഇന്ത്യ,ആസ്ട്രേലിയ,പിന്നെ അന്റാര്‍ട്ടിക്ക എന്നീ ഭാഗങ്ങളായിട്ടു പിരിയുകയും ചെയ്യ്തു.എന്തായാലും  ഖുണ്ട് വാനയുടെ ഭാഗമായിരുന്നപ്പോള്‍ അന്റാര്‍ട്ടിക്ക ഒരു ട്രോപ്പിക്കല്‍ പ്രദേശമായിരുന്നു. അന്നത്തെ അന്റാര്‍ട്ടിക്ക ഇന്നത്തെ പോലെ തണുത്തുമരവിച്ച ഭൂഖണ്ഡം ആയിരുന്നില്ല.-50 ഡിഗ്രിസെല്‍ഷ്യസിന് കീഴിലാണ് ഇന്ന് അന്റാര്‍ട്ടിക്കയുടെ ശരാശരി താപനില.എന്നാല്‍ 18കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് 17 ഡിഗ്രിസെല്‍ഷ്യസിനും മുകളില്‍ ആയിരുന്നു ഇവിടത്തെ താപനില.ഈ ഒരു കാലഘട്ടത്തില്‍ നിറയെ മലകളും,ചെടികളും മാത്രമല്ല ദിനോസറുകള്‍ ഉള്‍പ്പെടെ ധാരാളം ജീവജാലങ്ങളും അന്റാര്‍ട്ടിക്കയില്‍ ഉണ്ടായിരുന്നു.മറ്റൊരു കാര്യം എന്നത് ഖുണ്ട് വാനയുമായിട്ടു ചേര്‍ന്ന് കിടന്നപ്പോള്‍ അന്റാര്‍ട്ടിക്കയുടെ ഒരു വശത്ത്‌ സൗത്ത് അമേരിക്കയും മറു വശത്ത്‌ ആസ്ട്രേലിയയും ആയിരുന്നു.അപ്പോള്‍ മൃഗങ്ങള്‍ക്ക് സൗത്ത്‌ അമേരിക്കയില്‍ നിന്ന് ആസ്ട്രേലിയിലേക്ക് പോകാനും അവിടന്ന് തിരിച്ചു വരാനും കഴിഞ്ഞിരുന്നു.അങ്ങനെയാണ് സൗത്ത്‌ അമേരിക്കയില്‍ രൂപം കൊണ്ട മായ്സോ പീല്‍സ്(mayso peels)ഇനത്തില്‍പെടുന്ന ജീവികള്‍ ആസ്ട്രേലിയയില്‍ എത്തിയത്.  ആസ്ട്രേലിയയില്‍ എത്തിയ മായ്സോ പീല്‍സില്‍ നിന്നുമാണ് കങ്കാരുവിനെ പോലത്തെ ജീവികള്‍ ഉണ്ടായത്.അന്റാര്‍ട്ടിക്കയില്‍ മാത്രം ആയിട്ടും ധാരാളം മൃഗങ്ങള്‍ ഉണ്ടായിരുന്നു .

    ഉദാഹരണത്തിന് അന്റാർക്ടോഡോലോപ്പുകൾ(antarctodolops)ചെറിയ ഒരു ആടിന്റെ അത്ര വലിപ്പം ഉണ്ടായിരുന്ന ഈ ജീവികള്‍ ഇല ആഹാരം മാത്രം കഴിക്കുന്ന ജീവികളാണ്.അന്റാര്‍ട്ടിക്കയില്‍ മരങ്ങള്‍ ഉണ്ടായിരുന്നു എന്നതിന്റെ പ്രധാന തെളിവാണ് ഈ ജീവികള്‍.അന്റാര്‍ട്ടിക്കയില്‍ ഉണ്ടായിരുന്ന മറ്റൊരു ജീവിയാണ് നോട്ടിയോലോഫോസ്(notiolofos)ഇവ 300 കിലോഗ്രാം ഭാരമുള്ള വലിയ ജീവികള്‍ ആയിരുന്നു എങ്കിലും ഇവയും സസ്യഫുക്കുകളാണ്. അന്റാർക്ടോഡൺ(antarctodon) എന്ന് പേര് നല്‍കിയിരിക്കുന്ന ജീവിയും ഇവിടെയുണ്ടായിരുന്നു.ഇതിന്‍റെ ആകെ താടിയെല്ലുകളും കൈകളുടെ എല്ലിന്റെ ചില ഭാഗങ്ങള്‍ മാത്രമാണ് കിട്ടിയിട്ടുള്ളത്.ഇത് കരയിലും വെള്ളത്തിലും ജീവിക്കുന്ന തരം ജീവിയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.ഇതിനു പുറമെ സൗറോപോഡ് വര്‍ഗ്ഗത്തില്‍പെടുന്ന ചില ദിനോസറുകളും അന്റാര്‍ട്ടിക്കയില്‍ ഉണ്ടായിരുന്നു.എന്തായാലും ആദ്യം 18കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്റാര്‍ട്ടിക്കയും,ആസ്ട്രേലിയും ഒരുമിച്ച് സൗത്ത് അമേരിക്കയില്‍ നിന്നും പിരിഞ്ഞു.

ഒടുവില്‍ ഏകദേശം 9കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ്  ആസ്ട്രേലിയും അന്റാര്‍ട്ടിക്കയില്‍ നിന്നും പിരിഞ്ഞു മാറി.സമുദ്ര ജലത്തിന്‍റെ നീരോട്ടത്തിന്റെ ദിശയും സമര്‍ദവും ആസ്ട്രേലിയെ അന്റാര്‍ട്ടിക്കയില്‍ നിന്നും കൂടുതല്‍ അകറ്റുകയും.അന്റാര്‍ട്ടിക്കയെ കൂടുതല്‍ സൗത്ത് പോളിലേക്ക് കൊണ്ട് വരുകയും ചെയ്യ്തു.ഏകദേശം 6കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ 4കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെയുള്ള കാലഘട്ടത്തിനു ഇടയിലാണ് അന്റാര്‍ട്ടിക്ക പൂ൪ണമായും ഇന്നത്തെ സ്ഥാനത്തിലേക്ക് എത്തിയത്.സൗത്തിലേക്ക് പോകുന്നതിനു അനുസരിച്ച് അന്റാര്‍ട്ടിക്കയുടെ തണുപ്പും കൂടി കൂടി വന്നു.കാരണം ധ്രുവപ്രദേശങ്ങളില്‍ മറ്റ് പ്രദേശങ്ങളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ കുറച്ച് സൂര്യപ്രകാശം മാത്രമെ ലഭിക്കുകയുള്ളൂ.അങ്ങനെ പതിയെ പതിയെ അന്റാര്‍ട്ടിക്കയുടെ താപനില കുറയാന്‍ തുടങ്ങി.അതിനു ശേഷം അടുത്ത് ഒരു കോടി വര്‍ഷങ്ങള്‍ക്ക് ഇടയില്‍ അതായത് 4കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൊട്ട് 3കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെയുള്ള കാലഘട്ടത്തിനു ഇടയില്‍ അന്റാര്‍ട്ടിക്കയില്‍ ഉണ്ടായിരുന്ന 47%സസ്യജാലങ്ങളും നശിച്ചു.

ബാക്കിയുണ്ടായിരുന്നതില്‍ കൂടുതലും വലിയ മരങ്ങളായിരുന്നു.പക്ഷെ കാലക്രമേണ ഈ മരങ്ങളും തണുപ്പ് കാരണം നശിക്കാന്‍ തുടങ്ങി.അതുമാത്രമല്ല അന്റാര്‍ട്ടിക്കയില്‍ തണുപ്പ് കൂടാന്‍ മറ്റൊരു പ്രധാന കാരണം acc എന്ന് അറിയപ്പെടുന്ന അന്റാർട്ടിക് സർകംപോളാർ കറന്റ്(antarctic circumpolar current)അഥവാ സമുദ്രജലത്തിന്‍റെ നീരോട്ടമാണ്.ഭൂമിയിലെ തന്നെ ഏറ്റവും ശക്തമായ നീരോട്ടം ഇതാണ്.ഇത് അന്റാര്‍ട്ടിക്കക്ക് ചുറ്റുമുള്ള ഇന്ത്യന്‍,പസഫിക്ക്,അറ്റ്ലാന്റിക്ക്,എന്നീ 3 മഹാസമുദ്രങ്ങളെയും കിടന്നു ചുറ്റുന്ന ഓഷന്‍ കറന്റ് ആണ്.ഈ ഓഷന്‍ കറന്റ് അന്റാര്‍ട്ടിക്കക്ക് ചുറ്റിലുമുള്ള തണുത്തജലം പുറത്തോട്ടു മറ്റ് സമുദ്രത്തിലേക്ക് പോകാതെ തടയുകയും അതേ സമയം പുറത്തുള്ള ചൂട് ജലത്തിനെ അന്റാര്‍ട്ടിക്കക്ക് സമീപത്ത് എത്താതെ തടയുകയും ചെയ്യും.അങ്ങനെ അന്റാര്‍ട്ടിക്കയിലെ തണുപ്പ് കൂടാന്‍ ഈ ഓഷന്‍ കറന്റ് വലിയ പങ്ക് വഹിച്ചു.ഒടുവില്‍ ഏകദേശം 26ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൊട്ടാണ് അവസാനത്തെ ഹിമയുഗം ആരംഭിച്ചത്.സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥത്തില്‍ ചെറിയ ഒരു വ്യത്യാസം വരുമ്പോഴാണ് ഹിമയുഗം ഉണ്ടാകുന്നത്.അപ്പോള്‍ ധ്രുവപ്രദേശങ്ങളിലെ താപനില വീണ്ടും വലിയ തോതില്‍ കുറയാന്‍ തുടങ്ങി.അങ്ങനെ ഏകദേശം 24ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസാനമായിട്ടു അവിടെ അതിജീവിച്ചിരുന്ന മരങ്ങളും നശിച്ചു.സസ്യജാലങ്ങള്‍ നശിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ അതിനൊപ്പം അവിടെ ഉണ്ടായിരുന്ന ജീവികളും ഓരോന്നായിട്ട് നശിക്കാന്‍ തുടങ്ങിയിരുന്നു കാരണം അന്റാര്‍ട്ടിക്കയില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം മൃഗങ്ങളും സസ്യഫുക്കുകള്‍ ആയിരുന്നു.സസ്യജാലങ്ങള്‍ എല്ലാം പൂ൪ണമായിട്ട് നശിച്ചപ്പോള്‍ ജീവിവര്‍ഗങ്ങളും ഒപ്പം നശിച്ചു.നിലവില്‍ അന്റാര്‍ട്ടിക്കയുടെ കിലോമീറ്റര്‍ നീളമുള്ള മഞ്ഞിനടിയില്‍ ചില ബാക്ടീരിയകള്‍ മാത്രമെ ജീവിക്കുന്നുള്ളു.പക്ഷെ തീരപ്രദേശങ്ങളില്‍ പല തരം പെന്‍ഗ്വിനുകളും,നീ൪നായകളും,കടല്‍ പക്ഷികളുമൊക്കെ ജീവിക്കുന്നുണ്ട്.ഏറ്റവും കൂടുതല്‍ ഉള്ളത് പെന്ഗ്വിനുകള്‍ ആണ്.പിന്നെ കടലില്‍ ആണെങ്കില്‍ പലതരം തിമിംഗലങ്ങളും ഉണ്ട്.

  ഒരു കാലത്തില്‍ വ്യത്യസ്തയിനത്തിലുള്ള ജീവജാലങ്ങള്‍ക്കും,സസ്യജാലങ്ങള്‍ക്കും ഭവനമായിരുന്ന അന്റാര്‍ട്ടിക്ക ഇന്ന് ഭൂമിയിലെ ഏറ്റവും വലിയ മരുഭൂമിയായി മാറിയിരിക്കുകയാണ്.