അമുക്കുരം
ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന് ഒരു ഔഷധ സസ്യമാണ് അമുക്കുരം. : Amukkuram ശാസ്ത്രീയനാമം. Withania Somnifera, ആംഗലേയം : വിഥാനിയ കുടുംബം: സോളനേസ്യേ ആരോഗ്യം ഉണ്ടാക്കാൻ കഴിവുള്ള ഒരു ഔഷധസസ്യമാണ്. ആയുർവേദത്തിൽ ഈ ഔഷധസസ്യത്തിന്റെ കിഴങ്ങാണ് മരുന്നായി ഉപയോഗിക്കുന്നത്. പ്രധാനമായും വാതം, കഫം, പനി തുടങ്ങിയ സാധാരണ അസുഖങ്ങൾ മുതൽ വെള്ളപാണ്ട്, ആമവാതം തുടങ്ങിയ അസുഖങ്ങൾക്കും സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്ക് എന്ന അസുഖത്തിനും മരുന്നായി ഈ ഔഷധം ഉപയോഗിക്കുന്നു.