അമേരിക്കൻ മാർട്ടൻ
അലാസ്കയിലേയും കാനഡയിലേയും കാടുകളിൽ കാണപ്പെടുന്ന കീരി വർഗ്ഗത്തിൽ പെട്ട ഒരു ജീവിയാണ് അമേരിക്കൻ മാർട്ടൻ. മരത്തിൽ അള്ളിപ്പിടിച്ച് കയറാൻ സഹായിക്കുന്ന കൂർത്ത നഖങ്ങളും, മഞ്ഞിലൂടെ നടക്കാൻ സഹായിക്കുന്ന വലിയ പരന്ന പാദങ്ങളും ഇവയ്ക്കുണ്ട്. മിശ്രഭുക്കാണിവ. ഒരു പൂച്ചയോളം വലിപ്പമുള്ള ഇവയ്ക്ക് 1.5 കി.ഗ്രാം. ഭാരവും 55 സെ.മീ. നീളവും ഉണ്ടാവാറുണ്ട്. മിനുത്ത് തിളങ്ങുന്ന രോമപ്പുതപ്പിനായി വ്യാപകമായി വേട്ടയാടപ്പെടുന്നതിനാൽ ഇവ വംശനാശ ഭീഷണിയിലാണ്.