അമേരിക്കൻ ബാഡ്ജർ
അമേരിക്ക, കാനഡ, മെക്സിക്കോ, എന്നിവിടങ്ങളിൽ കണ്ട് വരുന്ന ഒരിനം നീർനായയാണ് അമേരിക്കൻ ബാഡ്ജർ. മണ്ണിനടിയിലുണ്ടാക്കുന്ന മാളങ്ങളിലാണ് ഇവയുടെ വാസം. തടിച്ച് ഉയരം കുറഞ്ഞ ശരീരപ്രകൃതിയാണിവയ്ക്ക്. ചാരനിറത്തിലോ ചുവപ്പ് കലർന്ന തവിട്ടു നിറത്തിലോ ഉള്ള പരുപരുത്ത രോമങ്ങൾ ഇവയുടെ ശരീരത്തിൽ നിറയെ ഉണ്ട്. മൂക്കിനറ്റം മുതൽ വാലുവരെ നീണ്ടുകിടക്കുന്ന വെളുത്ത വര ഇവയുടെ പ്രത്യേകതയാണ്. ചെറു ജീവികൾ, പക്ഷികൾ, മത്സ്യം തുടങ്ങിയവയാണ് ഇവയുടെ ആഹാരം.