അകിൽ
ആയുർവേദത്തിലെ ഒരു ഔഷധ സസ്യമാണ് അകിൽ. ഗ്രീക്കിൽ അലോ(Aloe) എന്നും ഹിബ്രുവിൽ അഹോലിം(Ahalim) എന്നും അറിയപ്പെടുന്നു. അകിൽ പലതരത്തിൽ കാണപ്പെടുന്നു എങ്കിലും, സാധാരണയായി കറുത്ത അകിലാണ് ഔഷധങ്ങൾക്കായി കൂടുതലായും ഉപയോഗിക്കുന്നത്. ഇത് കൂടൂതലായും ത്വക്ക് രോഗങ്ങളുടെ ശമനത്തിനായും വാതത്തിന്റേയും കഫത്തിന്റേയും ദേഷങ്ങൾ അകറ്റുന്നതിനായി ഔഷധമായി ഉപയോഗിക്കുന്നു. കൂടാതെ നേത്രരോഗങ്ങൾക്കും കർണ്ണരോഗങ്ങൾക്കും സാധാരണ ഉപയോഗിക്കുന്നു.