ActorsEncyclopediaFilm Spot

അജ്മൽ അമീർ

മലയാളം തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു ചലച്ചിത്രതാരമാണ് അജ്മൽ അമീർ. ഒരു ഭിഷഗ്വരൻ കൂടിയായ അജ്മൽ റഷ്യയിൽ നിന്നാണ് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയത്.

സിനിമാജീവിതം

പ്രണയകാലം എന്ന മലയാളം ചലച്ചിത്രമാണ് അജ്മൽ അമീറിൻറെ ആദ്യ സിനിമ. നടി വിമല രാമനാണ് ഈ ചിത്രത്തിൽ അജ്മലിൻറെ നായികയായി അഭിനയിച്ചത്. അജ്മലിൻറെ രണ്ടാമത്തെ ചിത്രം തമിഴിലായിരുന്നു (ചലച്ചിത്രത്തിൻറെ പേര് : അഞ്ചാതെ). പ്രശസ്ത നടൻ മോഹൻലാലിന്റെ സഹോദരനായി അഭിനയിച്ച മാടമ്പി എന്ന മലയാളചലച്ചിത്രമാണ് അജ്മലിൻറെ മൂന്നാമത് ചലച്ചിത്രം.