മട്ടി
ഏഷ്യയിലെയും ആസ്ത്രേലിയയിലെയും മഴക്കാടുകളിൽ കാണുന്ന ഒരു മരമാണ് മട്ടി. (ശാസ്ത്രീയനാമം: Ailanthus triphysa). മട്ടിപ്പാല, മട്ടിപ്പാൽ, പൊങ്ങില്യം, ധൂപ്, പെരുമരം എന്നെല്ലാം പേരുകളുണ്ട്. 1000 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെയും അർദ്ധനിത്യഹരിതവനങ്ങളിലെയും ഓരങ്ങളിൽ കാണപ്പെടുന്നു.മരത്തിൽ നിന്നും ഊറിവരുന്ന കറ ഔഷധമായി ഉപയോഗിക്കാറുണ്ട്. ചന്ദനത്തിരിയുണ്ടാക്കാനും തീപ്പെട്ടി നിർമ്മാണത്തിനും ഉപയോഗിക്കാറുണ്ട്. തടി വ്യാവസായിക പ്രാധാന്യമുള്ളതാണ്. അലങ്കാരവൃക്ഷമായും നട്ടുവളർത്തുന്നു, കുരുമുളക് വള്ളി പടർത്താൻ വേണ്ടിയും വളർത്തിവരുന്നു.