അഹ്വാസ്
അഹ്വാസ് ,ഇറാന്റെ തെക്കുപടിഞ്ഞാറുള്ള ഒരു നഗരവും ഖുസെസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനവുമാണ്. അഹ്‌വാസ് നഗരത്തിലെ ജനസംഖ്യ ഏകദേശം 1,300,000 ആണ്, സമീപ പട്ടണമായ ഷെയ്ബാനിയുമായി ചേർന്നുള്ള പ്രദേശത്ത് 1,136,989 നിവാസികളുണ്ട്. പേർഷ്യക്കാർ, അറബികൾ, ബക്തിയാരികൾ, ഡെസ്ഫുലിസ്, ഷുഷ്താരികൾ തുടങ്ങിയവരുടെ ആവാസ കേന്ദ്രമാണിത്. ഈ പ്രദേശത്ത് സംസാരിക്കുന്ന ഭാഷകളിൽ പേർഷ്യൻ, അറബിക് എന്നിവ കൂടാതെ ലൂറി (ബക്തിയാരി), ഡെസ്ഫുലി, ഷുഷ്താരി തുടങ്ങിയ ഭാഷകളും ഉൾപ്പെടുന്നു.
ഇറാനിലെ സഞ്ചാരയോഗ്യമായ 2 നദികളിൽ ഒന്നായ കരുൺ അർവന്ദ് റൂഡ് നദിയ്ക്കൊപ്പം (ഷാത്ത് അൽ-അറബ്), നഗരത്തിന്റെ മധ്യത്തിലൂടെ കടന്നുപോകുന്നു. അഖീമെനിഡ് കാലഘട്ടം മുതലുള്ള ഒരു നീണ്ട ചരിത്രമുണ്ട് അഹ്വാസ് നഗരത്തിന്. പുരാതന കാലത്ത്, ഗോണ്ടിഷാപൂർ അക്കാദമിയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ഈ നഗരം.