BhutanCountryEncyclopediaHistory

ഭൂട്ടാനിലെ കൃഷി

കാടും മലയും നിറഞ്ഞ ഭൂട്ടാനിലെ 7.8 ശതമാനം പ്രദേശത്തു മാത്രമേ കൃഷിയുള്ളൂ. അതില്‍ കൂടുതലും തെക്കന്‍ മേഖലയിലാണ്. നാണ്യവിളകളില്‍ നാലിലൊരുഭാഗം കയറ്റുമതി ചെയ്യുന്നു. ബാക്കി ഭാഗം അവരുടെ ആവശ്യത്തിനായി ഉപയോഗിക്കുന്നു.
ചോളം, നെല്ല്, തിന, ഗോതമ്പ്, ബാര്‍ലി, ഓറഞ്ച്, ആപ്പിള്‍ തുടങ്ങിയ പഴവര്‍ഗങ്ങള്‍, ഏലം, മധുരക്കിഴങ്ങ്, കടുക്, ഇഞ്ചി എന്നിവയാണ് പ്രധാനവിളകള്‍. പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കുമായി ഇവര്‍ കാലികളെയും വളര്‍ത്തുന്നു. കൃഷിക്ക് സാധ്യത കുറവുള്ള ഉയര്‍ന്ന പ്രദേശങ്ങള്‍ പ്രകൃതിദത്തമായ പുല്‍മേടുകളാണ്. കന്നുകാലികള്‍,യാക്ക് തുടങ്ങിയവയുടെ മേച്ചില്‍പുറങ്ങളാണ് ഇവിടം.
ഓരോ ഭൂട്ടാന്‍കാരനും തന്റെ കുടുംബത്തിനാവശ്യമായ വിളകള്‍ ഉത്പാദിപ്പിക്കാനുള്ള കൃഷിസ്ഥലം സ്വന്തമായുണ്ട്‌. ആര്‍ക്കെങ്കിലും അത് തികയാതെ വന്നാല്‍ രാജാവിന്‌ നല്‍കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ സ്ഥലം അനുവദിക്കും.