അഗമെമ്നോണ്‍
ട്രോജന്‍ യുദ്ധവുമായിത്തന്നെ ബന്ധപ്പെട്ട് ചരിത്രപ്രസിദ്ധനായ പടത്തലവനാണ് അഗമെമ്നോണ്‍. ട്രോജന്‍ യുദ്ധത്തില്‍ ഗ്രീക്ക് സേനാധിപന്‍ ഇദ്ദേഹമായിരുന്നു.യുദ്ധത്തില്‍ അതിശക്തമായി പോരാടിയെങ്കിലും അഗമെമ്നോണിനു മുറിവേറ്റു.
ഗ്രീക്ക് പുരാണത്തില്‍ നിന്നാണ് അഗമെമ്നോണിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്. ഗ്രീസിലെ മൈസീനിയയിലെ ഒരു ശവകുടീരം ഇദ്ദേഹത്തിന്റേതാണെന്നു കരുതുന്ന ഒരു സ്വര്‍ണമുഖംമൂടിയും കണ്ടെടുത്തിട്ടുണ്ട്.
കരുത്തനായ പോരാളിയായിരുന്നു അഗമെമ്നോണ്‍.ട്രോജന്‍ യുദ്ധവിജയം നേടാന്‍ അഗമെമ്നോണ്‍ ദേവതകള്‍ക്ക് തന്‍റെ മകള്‍ ഇഫിഗെനിയയെ ബലി നല്‍കിയത്രേ.
അഗമെമ്നോണിന്‍റെ അന്ത്യം ഒരു ദുരന്തമായിരുന്നു. പത്തുവര്ഷം ട്രോജന്‍ യുദ്ധം വിജയിച്ച് മടങ്ങിയെത്തിയ അദ്ദേഹത്തെ ഭാര്യ ക്ളിറ്റoനെസ്ട്ര വധിക്കുകയായിരുന്നു. സുഹൃത്തായ ഏജിസ്തസിന്റെ വാക്കു കേട്ടാണ് ക്ളിറ്റoനെസ്ട്ര ഈ ക്രൂരത ചെയ്തത്.കൂടാതെ മകളെ ബലി നല്‍കിയതിന്റെ പ്രതികാരവും.
ദുരന്തം ഇവിടെയും തീര്‍ന്നില്ല.അഗമെമ്നോണിന്‍റെ മകന്‍ ഓറെസ്റ്റോസ് അച്ഛനെകൊലപ്പെടുത്തിയതിന് അമ്മയെ വധിച്ച് പ്രതികാരം വീട്ടി. ഈസ്കിലസ് എഴുതിയ ഓറെസ്റ്റിയ എന്ന നാടകത്തിന്‍റെ കഥ ഈ സംഭവങ്ങളാണ്.