ഭൂട്ടാനിലെ വിനോദങ്ങള്‍
ഭൂട്ടാന്റെ ദേശീയവിനോദമാണ് ‘ഡാറ്റ്സെ’ അഥവാ അമ്പെയ്ത്ത്. ഭൂട്ടാന്‍കാരുടെ എല്ലാ ഗ്രാമങ്ങളിലും അമ്പെയ്ത്തിനുള്ള സൗകര്യമുണ്ടായിരിക്കും. അമ്പെയ്ത്തില്ലാതെ ഇവിടെ ഒരു ഉത്സവവും പൂര്‍ണമാകുന്നില്ല.
മുള കൊണ്ടുണ്ടാക്കുന്നതാണ് ഭൂട്ടാന്‍കാരുടെ പരമ്പരാഗത വില്ല്. ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്ന ഹൈടെക് വില്ലുകളും ഭൂട്ടാന്‍കാര്‍ ഉപയോഗിക്കുന്നു. രണ്ടു തരം വില്ലുകളുമുപയോഗിച്ച് വേറെ വേറെ മത്സരങ്ങളാണ് നടത്തുന്നത്. ഭൂട്ടാനില്‍ സ്ത്രീകള്‍ അമ്പെയ്ത്തു മത്സരങ്ങളില്‍ പങ്കെടുക്കാറില്ല.
ഭൂട്ടാനില്‍ ഫുട്ബോളിനും പ്രചാരമുണ്ട്, വേനല്‍ക്കാലത്ത് കുട്ടികളുടെ പ്രധാനവിനോദം ഫുട്ബോളാണ്. ഭൂട്ടാന്റെ ഫുട്ബോള്‍ ടീം അയല്‍രാജ്യങ്ങളുമായും മത്സരിക്കാറുണ്ട്.
സന്യാസികള്‍ക്ക് അമ്പെയ്ത്ത് മത്സരത്തില്‍ പങ്കെടുക്കാനാവില്ല. അവര്‍ക്കുള്ളതാണ് ഡീഗോ എന്ന കല്ലേറു മത്സരം. ഭംഗിയുള്ള ഉരുളന്‍ കല്ലുപയോഗിച്ചാണ് ഇത് കളിക്കുന്നത്. നിലത്തുറപ്പിച്ച കമ്പില്‍ കല്ലുകളെറിഞ്ഞു കൊള്ളിക്കണം.
ഷോട്ട്പുട്ട് പോലെയുള്ള മത്സരമാണ് ‘പുന്‍ഡോ’.ഭൂട്ടാനിലെ സന്യാസികളും സാധാരണക്കാരും ഇതില്‍ പങ്കെടുക്കുന്നു.