ആസിഡ് ഫാക്ടറി
തൊട്ടാല്‍ പൊള്ളുന്ന ആസിഡാണല്ലോ ഹൈഡ്രോക്ലോറിക് ആസിസ്. ശക്തിയുള്ള ഈ ആസിഡ് നമ്മുടെ വയറിലുമുണ്ട്. നാരങ്ങാവെള്ളത്തില്‍ ഉള്ളതിന്റെ പത്തുമടങ്ങ് ശക്തിയുള്ള ആസിഡാണ് വയറിലുണ്ടാകുന്നത്. എന്നിട്ടും നമുക്കൊരു കുഴപ്പവുമില്ല. കാരണം ഇതാണ്.
ഗ്യാസ്ട്രിന്‍ എന്ന ഹോര്‍മോണാണ് നമ്മുടെ വയറ്റില്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉണ്ടാക്കുന്നത്. ഇതിന്റെ കൂടെ മറ്റുപല രാസവസ്തുക്കളും ചേര്‍ന്നുണ്ടാകുന്ന ദഹനരസം പ്രോട്ടീനുകളുടെ ദഹനത്തിന് അത്യാവശ്യമാണ്. ആസിഡിന്റെ ഗാഡത വയറ്റില്‍ കൂടുതലായാല്‍ നമുക്ക് ആരോഗ്യപ്രശ്നങ്ങള്‍ വിട്ടുമാറില്ല. അധികമുണ്ടാകുന്ന ആസിഡിനെ നിര്‍വീര്യമാക്കുകയാണ് ഇതിനുള്ള പോംവഴി. ബൈകാര്‍ബനെറ്റുകള്‍ ഉത്പാദിപ്പിച്ചാണ് ആമാശയം ഇതു സാധ്യമാക്കുന്നത്.
ആസിഡിന്റെ അളവ് കൂടി എന്നു തോന്നുമ്പോള്‍ ആമാശയഭിത്തിയിലെ ചില ഭാഗങ്ങള്‍ ബൈകാര്‍ബണെറ്റ് ഉണ്ടാക്കാന്‍ തുടങ്ങും. ബൈകാര്‍ബണേറ്റുകള്‍ ആല്‍ക്കലികളാണ്. ഇത് ആസിഡിനെ നിര്‍വീര്യമാക്കുന്നു. അങ്ങനെ ആമാശയഭിത്തികള്‍ ദ്രവിച്ചുപോകാതെ സംരക്ഷിക്കപ്പെടുന്നു.