CountryEncyclopediaHistory

ആബാ

ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സംഗീത ആല്‍ബങ്ങളിലൊന്നാണ് ആല്‍ബാ. ആല്‍ബം നിര്‍മിച്ച സംഗീതജ്ഞരുടെ ബാന്റിന്റെ പേരും അതുതന്നെ. ഒരു പക്ഷെ, സ്കാന്‍ഡിനേവിയന്‍ സംഗീതത്തിന്റെ മഹത്വം ലോകം ആദ്യം അറിഞ്ഞത് ഈ ആല്‍ബത്തിലൂടെയാവാം.
1966-ല്‍ സ്വീഡനിലെ സ്റ്റോക്ക് ഹോമില്‍ വച്ച് നാല് പേര്‍ ചേര്‍ന്നാണ് ആല്‍ബാ എന്ന ബാന്റിന് രൂപം കൊടുത്തത്. ബജോം, ബെന്നി, അഗ്നേത, അന്നീഫ്രീട് എന്നിവരായിരുന്നു ആ സംഗീത പ്രതിഭകള്‍.
പീപ്പിള്‍ നീഡ്‌ ലൗ എന്നൊരു ഗാനമാണ് ഈ സംഘം ആദ്യം പുറത്തിറക്കിയത്. റിങ്ങ്റിങ്ങാണ് സംഘത്തിന്‍റെ ആദ്യത്തെ ആല്‍ബം. സ്വീഡനില്‍ ആല്‍ബം സൂപ്പര്‍ഹിറ്റായി. പിന്നീടാണ് ആബാ എന്ന ആല്‍ബം ഇറക്കിയത്.നാലുപേരുടെയും പേരിന്റെ ആദ്യത്തെ അക്ഷരം ചേര്‍ത്ത് രൂപപ്പെടുത്തിയതാണ് ആബാ എന്ന പേര്.
ആബാ ആല്‍ബം ആബാ ബാന്റിന്നെ ലോകപ്രശസ്തരാക്കി. ലോകപ്രശസ്തമായ ആ സംഗീതസംഘം ഇപ്പോള്‍ ഇല്ല.