സഞ്ചാരികളുടെ പറുദീസ
വനങ്ങള്‍ക്കൊപ്പം തടാകങ്ങളും മൊട്ടക്കുന്നുകളും, വിസ്തൃതമായ പുല്‍ത്തകിടികളും തണുത്തുറഞ്ഞ കാലാവസ്ഥയും നോര്‍വെയേ സഞ്ചാരികളുടെ പറുദീസായാക്കുന്നു. ലക്ഷകണക്കിന് ടൂറിസ്റ്റുകള്‍ ആണ് ഓരോ വര്‍ഷവും നോര്‍വേയില്‍ വന്നുപോകുന്നത്. മഞ്ഞുകാലങ്ങളില്‍ ഐസ് സ്കേറ്റിങ്ങ് പോലുള്ള വിനോദങ്ങള്‍ സാധാരണമാണ്. വേനല്‍ക്കാലങ്ങളിലാണ് പാതിരാസൂര്യനെ കാണാനാവുക. വേനല്‍ക്കാലത്ത് പാതിരാസൂര്യനെ കാണുവാനും മഞ്ഞുകാലത്ത് മഞ്ഞുകാലവിനോദങ്ങളില്‍ ഏര്‍പ്പെടുത്താനുമാണ് സഞ്ചാരികള്‍ ഇവിടെ എത്തുന്നത്.
നോര്‍വേയുടെ കടല്‍ത്തീരങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന പീഡഭൂമി നോര്‍വേയിലാണ്. ഹര്‍ഡാംഗര്‍ എന്നാണ് പീഡഭൂമിയുടെ പേര്.പശ്ചിമ സമുദ്രതീരത്തെ പര്‍വതങ്ങള്‍ ഏറെ സുന്ദരമാക്കുന്നു. നോര്‍വേയില്‍ നദികള്‍ ഉണ്ടെങ്കിലും അവയെല്ലാം നീളം കുറഞ്ഞവയാണ്.കുത്തൊഴുക്കും വെള്ളച്ചാട്ടങ്ങളും സാധാരണമാണ്.നദികള്‍ മനോഹരമാണെങ്കിലും ജലഗതാഗതം അസാധ്യമാണ്.
ബി.സി 10,000-ല്‍ നോര്‍വേയുടെ ചരിത്രം ആരംഭിക്കുന്നു. തണുത്തുറഞ്ഞ ഈ ഭാഗത്തേക്ക് റഷ്യയില്‍ നിന്നും ഫിന്‍ലാന്‍ഡില്‍ നിന്നുമാണ് ആളുകള്‍ എത്തിത്തുടങ്ങിയത്.ബി.സി 1500-ലെ ചരിത്രത്തിനു വിശ്വസനീയമായ രേഖകളുണ്ട്.ആ കാലത്തെ ചില ചരിത്രാവശിഷ്ടങ്ങള്‍ ലഭ്യമാണ്.ഓട്ടു പാത്രങ്ങള്‍ ഉപയോഗിച്ച വരായിരുന്നു അവര്‍.ഏറെക്കുറെ പരിഷ്കൃതരായിരുന്നു ആ ജനത എന്നു മനസ്സിലാക്കാം.മീന്‍പിടുത്തക്കാരായിരുന്നു നോര്‍വേയിലെ’ പൂര്‍വികരും നൗക,മൃഗങ്ങള്‍,സൂര്യന്‍ എന്നിവയുടെ ചിത്രങ്ങള്‍ കൊത്തിവച്ച ശിലാഫലകങ്ങളും നോര്‍വേയില്‍ നിന്നു കണ്ടെടുത്തിയിട്ടുന്ദ്.എ.ഡി 9-ആം നൂറ്റാണ്ടോടെ നോര്‍വേയുടെ ചരിത്രം കൂടുതല്‍ വ്യക്തമായി ചെറിയ ഭരണകൂടങ്ങള്‍ നോര്‍വേയില്‍ ഉയര്‍ന്നു വരുന്നത് ഇക്കാലത്താണ്.
വൈക്കിങ്ങുകള്‍ വന്നതോടെ നോര്‍വേ സമ്പന്നമാകാന്‍ തുടങ്ങി, വൈക്കിങ്ങുകള്‍ എന്നാല്‍ കടല്‍ക്കൊള്ളക്കാര്‍ എന്നാണര്‍ത്ഥം. നോര്‍വീജിയന്‍ കടല്‍ക്കൊള്ളക്കാര്‍ സാഹസിക നാവികരായിരുന്നു വൈക്കിങ്ങുകള്‍.കടല്‍ക്കൊള്ളമാത്രമായിരുന്നില്ല അറിയപ്പെടാത്ത ദ്വീപുകള്‍ കൈയടക്കി കോളനികളാക്കുകയും അവിടുത്തെ സമ്പത്ത് കൊള്ളയടിക്കുകയും ചെയ്യ്തു ഇവര്‍. ഇത് കാരണം നോര്‍വേയില്‍ സമ്പത്ത് കുമിഞ്ഞുകൂടി ,നോര്‍വേ വികസിച്ചു തുടങ്ങി.വൈക്കിങ്ങ് യുഗം എന്നാണ് ഈ കാലം അറിയപ്പെടുന്നത്.
ഹരോള്‍ഡ് ഫെയര്‍ഹെയറാണ് പല ഖണ്ഡങ്ങളായി ചിതറിക്കിടന്ന നോര്‍വയെ സംയോജിപ്പിച്ചത്. അതിനുമുമ്പ് കൊച്ചു കൊച്ചു പ്രാദേശിക രാജ്യങ്ങളായിരുന്നു നോര്‍വേ. ഹരോള്‍ഡിന്റെ പുത്രനായിരുന്നു എറിക്.മറ്റ് പ്രാദേശിക രാജാക്കന്മാരുമായി എറിക്കിന് നല്ല ബന്ധമായിരുന്നില്ല. അതുകൊണ്ട് എറിക് രാജകുമാരന് നോര്‍വേയില്‍ നിന്ന് ഒടിപ്പോകേണ്ടിവന്നു. ഇംഗ്ലണ്ടില്‍ചെന്ന് എറിക് യോര്‍ക്ക് എന്ന രാജ്യത്തിന്‍റെ രാജാവായി.തന്റെ മകനായ ഹാരോള്‍ഡ് രണ്ടാമനെ നോര്‍വയിലേക്കയച്ച് പഴയ ചെയ്തികള്‍ക്ക് എറിക് പകരം വീട്ടി.ഇക്കാലത്ത് ലോഫ് രണ്ടാമനായിരുന്നു നോര്‍വേയുടെ രാജാവ്.ലോഫ് രണ്ടാമനാണ് ആദ്യം ക്രിസ്തുമതം സ്വീകരിച്ചത്.വലിയ തന്ത്രശാലി ആയിരുന്നെങ്കിലും ഡെന്മാര്‍ക്കിലെ രാജാവിന്റെ ആക്രമണത്തിനു മുന്നില്‍ ലോഫിനു പിടിച്ചുനില്‍ക്കാനായില്ല.അദ്ദേഹം റഷ്യയിലേക്ക് ഒളിച്ചോടി വര്‍ഷങ്ങള്‍ക്ക്ശേഷം ലോഫ് തിരിച്ചെത്തിയെങ്കിലും യുദ്ധത്തില്‍ മരണമടഞ്ഞു.