ഉരഗങ്ങള്‍ വാണിരുന്ന കാലം
ഉരഗങ്ങള്‍ ഒരു കാലത്ത് ഭൂമി അടക്കി ഭരിച്ചിരുന്നുവെന്നു പറഞ്ഞല്ലോ? മീസോസോയിക് കാലഘട്ടത്തിലാണിത്.അക്കാലത്ത് വലുതും ചെറുതുമായ അനേകം ഉരഗങ്ങള്‍ കരയിലും കടലിലും കഴിഞ്ഞു.മാംസഭോജികളും സസ്യഭോജികളും ഈ കൂട്ടത്തിലുണ്ടായിരുന്നു.
ബ്രോണ്‍ഡോസോറസ്,സ്റ്റീഗോസോറോസ്,സെറാറ്റോ സോറസ്.ടൈറാണ്ടോ സോറസ് മുതലായവ കരയിലെ ഉരഗങ്ങളായിരുന്നു. ബ്രോന്‍ഡോ സോറസ് ഭീമാകാരനായ പുല്ലുതീനിയായിരുന്നത്രേ! മറ്റ് ദിനോസറുകളെ ആക്രമിച്ച് കൊന്നുതിന്നുമായിരുന്ന ടൈറാനോസോറസ് റെക്സ്’ എന്ന ഭീമനായിരുന്നത്രേ ഭൂമുഖത്ത് ജീവിച്ചിരുന്നതില്‍ ഏറ്റവും വലിയ മാംസഭോജി.
ദിനോസറുകളും അക്കാലത്ത് ജീവിച്ചിരുന്ന മിക്ക ജീവികളും ഒറ്റയടിക്കാണ് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായത്. അതിനു പല കാരണങ്ങള്‍ ശാസ്ത്രഞ്ജര്‍ പറയുന്നു.ചിലരുടെ അഭിപ്രായത്തില്‍ മാരകമായ എന്തോ രോഗം പടര്‍ന്നു പിടിച്ചാണ് ദിനോസറുകളും കൂട്ടരും അപ്രത്യക്ഷമായത്.ഭൂമിയില്‍ എല്ലാം പ്രദേശത്ത് വളര്‍ന്നിരുന്ന വിഷസസ്യമാണ് ദിനോസറുകളുടെ നാശത്തിന് കാരണമെന്ന് മറ്റു ചിലര്‍ പറയുന്നു. ഈ സസ്യം കഴിച്ച് സസ്യഭുക്കുകള്‍ മുഴുവന്‍ ചത്തു. അതോടെ പട്ടിണി കിടന്നു മാംസഭുക്കുകളും ചത്തൊടുങ്ങിയത്രേ! മിക്ക ശാസ്ത്രഞ്ജരും വിശ്വസിക്കുന്നത് കാലാവസ്ഥയില്‍ ഉണ്ടായ മാറ്റമാണ് ദിനോസറുകളുടെ നാശത്തിന് കാരണമെന്നാണ്. ഉല്‍ക്കാപതനം കൊണ്ടോ മറ്റോ ആകാം കാലാവസ്ഥയില്‍ മാറ്റമുണ്ടായതെന്ന് ചിലര്‍ പറയുന്നു.
ഇന്ത്യയില്‍ ആന്ധ്രയിലെയും ഗുജറാത്തിലെയും മറ്റും നദീതടങ്ങളില്‍ നിന്ന് ദിനോസറുകളുടെ ഫോസിലുകള്‍ ലഭിച്ചിട്ടുണ്ട്.ഗുജറാത്തിലെ നര്‍മ്മദാ തീരത്ത് നിന്നും സമീപകാലത്ത് ഒരു ദിനോസര്‍ ഫോസില്‍ ലഭിച്ചതായി വാര്‍ത്തയുണ്ടായിരുന്നു.