EncyclopediaScience

സങ്കടപ്പെടുത്തുന്ന വില്ലന്‍

ഇനി ഒരാള്‍ സങ്കടപ്പെടുകയാണെങ്കിലോ? അവിടെ മറ്റൊരു രാസവസ്തുവാണ് വില്ലന്‍. ട്രിപ്റ്റോഫോന്‍ എന്ന അമിനോ ആസിഡ് ഉല്‍പാദിപ്പിക്കുന്ന സിറോടോണിനാണ് സന്തോഷത്തെയും സങ്കടത്തെയും നിയന്ത്രിക്കുന്നത്. സിറോടോണിന്‍റെ കുറവ്മൂലം വിഷാദവും ഏകാന്തതയുമൊക്കെ അനുഭവപ്പെടുന്നു.

  സങ്കടം തീര്‍ക്കാന്‍ പല വഴികളുണ്ട്, വേണമെങ്കില്‍ അത് കരഞ്ഞു തീര്‍ക്കാം, മൂന്നുതരo കണ്ണീരാണ് നമുക്കുള്ളത്. ആദ്യത്തേത് കണ്ണില്‍ എപ്പോഴുമുള്ള നനവാണ്, അത് കണ്ണിനെ നനവുള്ളതാക്കി നിര്‍ത്തുന്നു, കണ്ണില്‍ ഒരു പൊടിയോ കരടോ പോയാലുടന്‍ കണ്ണില്‍ നിറയുന്നതാണ് രണ്ടാമത്തെ തരo. കണ്ണിലെ മാലിന്യത്തെ എത്രയും വേഗം ഒഴുക്കിക്കളയുക എന്നതാണ് ഇതിന്റെ ഡ്യൂട്ടി.

  ഇനിയാണ് യഥാര്‍ത്ഥ കണ്ണീര്‍ വൈകാരികമായ സന്ദര്‍ഭങ്ങളില്‍ വരുന്ന കണ്ണീരാണിത്, ഇതില്‍ മാംഗനീസ് എന്ന മൂലകത്തിന്റെ അംശം കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കണ്ണീരിലൂടെ മാംഗനീസ് പുറത്തുപോകുമ്പോള്‍ നമുക്ക് അല്പം ടെന്‍ഷന്‍ കുറയുന്നതായി അനുഭവപ്പെടും. കരഞ്ഞുകഴിഞ്ഞാല്‍ ആശ്വാസം കിട്ടുന്നത് ഇങ്ങനെ സമ്മര്‍ദ്ദം കുറയുന്നതു മൂലമാണ്.