EncyclopediaWild Life

കാണാന്‍ നല്ലൊരു കങ്കാരു

സഞ്ചിമൃഗങ്ങള്‍ക്കിടയില്‍ മാക്രോപസ് എന്നൊരു വിഭാഗമുണ്ട്. ഈ വിഭാഗത്തില്‍ 47 തരത്തില്‍ പെട്ട സഞ്ചിമൃഗങ്ങളുണ്ട്. ഈ കൂട്ടത്തിലെ വലിയ ജന്തുവാണ് കങ്കാരും. മാക്രോപസില്‍പെടുന്ന ചെറിയ ജന്തുക്കള്‍ വല്ലാരു, മരങ്കാരും, എലികങ്കാരു തുടങ്ങിയവയാണ്.
ആണ്‍ കങ്കാരുവിന് ചുവന്ന നിറമാണ്. പെണ്ണുങ്ങള്‍ക്ക് നീലകലര്‍ന്ന ചാരനിറവും.കങ്കാരുക്കളുടെ കൂട്ടത്തിലെ വമ്പന്മാരായ ഇവയ്ക്ക് 1.8 മീറ്റര്‍ മുതല്‍ 2.5 മീറ്റര്‍ വരെ ഉയരം കാണും. അതായത് ആറടിയിലേറെ ഭാരം 20 മുതല്‍ 90 കിലോഗ്രാം വരെയും ആണുങ്ങള്‍ക്ക് പെണ്ണുങ്ങളുടെ ഇരട്ടിയിലേറെ ഭാരം ഉണ്ടാകാറുണ്ട്! ചെറിയ തലയും തലയില്‍ വലിയ ചെവികളുമുണ്ട്. ശക്തിയേറിയ പിന്‍കാലുകളും നീണ്ടു തടിച്ച വാലും ഇവയ്ക്കുമുണ്ട്. ചാട്ടവീരന്മാരായ ഇക്കൂട്ടര്‍ ഒറ്റച്ചാട്ടത്തിന് 9 മീറ്റര്‍ ദൂരത്തിലെത്തും പിന്‍കാലുകളില്‍ ചാടിച്ചാടി ഓടുന്ന അവ മണിക്കൂറില്‍ 48 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ചു പായും. വലിപ്പം കുറഞ്ഞ മുന്‍കാലുകള്‍ക്ക് നമ്മുടെ കൈകളുടെ ഉപയോഗമാണ്. മുന്‍കാലുകള്‍ കുത്തി വാലും നിലത്തൂന്നി മെല്ലെ സഞ്ചരിച്ചാണ് അവ പുല്ലു തിന്നുന്നത്.
വലിയ ജന്തുക്കളാണെങ്കിലും ഇവയുടെ കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ വെറും രണ്ടു സെന്റിമീറ്റര്‍ വലിപ്പമേ ഉണ്ടാകൂ. ഒരു സ്പൂണില്‍ വേണമെങ്കില്‍ അതിനെ പൊക്കിയെടുക്കാം! പിറന്ന ഉടനെ അത് അമ്മയുടെ സഞ്ചിക്കുള്ളില്‍ കയറിപ്പറ്റും, അവിടെ കിടന്നു പാല്‍കുടിച്ചാണ് വളര്‍ച്ച പൂരത്തിയാക്കുന്നത്. പത്തുമാസം പ്രായമായ കങ്കാരുകുഞ്ഞ് സഞ്ചിക്ക് പുറത്തിറങ്ങും. ജോയ് എന്നാണ് ഈ കങ്കാരുക്കുഞ്ഞുങ്ങള്‍ക്ക് പേര്. ഇവര്‍ ആറുമാസം വരെ ഇടയ്ക്കിടെ മാത്രം. ഇവര്‍ ആറുമാസം വരെ ഇടയ്ക്കിടെ മാത്രം തിരിച്ചെത്തി അമ്മയുടെ പാല്‍ കുടിക്കും.
പുല്ലാണ് കങ്കാരുവിന്റെ മുഖ്യ ആഹാരം. വരള്‍ച്ചയുണ്ടായാല്‍ പുല്ല് തേടി ഇക്കൂട്ടര്‍ 200 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാറുമുണ്ട്. മണം പിടിച്ച് വെള്ളമുള്ള സ്ഥലം കണ്ടുപിടിക്കാനും ഇവയ്ക്ക് നല്ല കഴിവാണ്.
രാത്രികാലത്താണ്‌ ഇക്കൂട്ടരുടെ സഞ്ചാരവും പുല്ലു തീറ്റയും. നല്ല കേള്‍വിശക്തിയുള്ള അവ ചെറിയ ഒരനക്കം കേട്ടാല്‍ തലയുയാര്‍ത്തി ദൂരേയ്ക്ക് നോക്കി ശ്രദ്ധിച്ചു നില്‍ക്കും. 350 മീറ്റര്‍ അകലെ നില്‍ക്കുന്ന ശത്രുവിനെ വരെ കണ്ടെത്താന്‍ കങ്കാരുവിനു കഴിയും.
ഓസ്ട്രേലിയയിലെ മിക്ക ഭാഗത്തും ഇവയെ കണ്ടുവരുന്നു. പുല്‍മേടുകളാണ് ഇഷ്ടപ്പെട്ട പ്രദേശം.രണ്ടു മുതല്‍ പത്തു വരെയുള്ള സംഘങ്ങളായാണ് അവയെ കാണപ്പെടുന്നത്.എന്നാല്‍ വരള്‍ച്ചക്കാലത്ത് വെള്ളമുള്ളിടത്ത് ആയിരക്കണക്കിന് കങ്കാരുക്കളെ വരെ ഒന്നിച്ചു കാണാ൦. സംഘങ്ങളുടെ നേതാവാകാന്‍ ആണ്‍ കങ്കാരുക്കള്‍ ചിലപ്പോള്‍ ഏറ്റുമുട്ടാറുണ്ട്. പോരാട്ടം വേണ്ടിവരുമ്പോള്‍ അവ രണ്ടുകാലില്‍ നിവര്‍ന്നു നില്‍ക്കുന്നു. വാലില്‍ ശക്തികൊടുത്തു നിന്നു പിന്‍കാല്‍ ഉയര്‍ത്തി ശക്തിയായി അടിക്കാനും അവയ്ക്കു നല്ല കഴിവാണ്. മുന്‍കാലുകള്‍ കോര്‍ത്തുപിടിച്ചുo എതിരാളിയെ കീഴടക്കാന്‍ അവ ശ്രമിക്കും. എന്നാല്‍ എത്ര ശക്തമായ ഏറ്റുമുട്ടലുണ്ടായാലും വലിയ മുറിവൊന്നും അവയ്ക്ക് സംഭവിക്കാറില്ല.
ഏറ്റവും വലിയ സഞ്ചിമൃഗങ്ങളായ ചുവപ്പു കങ്കാരുവിന്റെ എണ്ണം കാലാവസ്ഥയ്ക്കനുസരിച്ച് കൂടുകയും കുറയുകയും ചെയ്യും. നല്ല മഴക്കാലത്ത് അവയുടെ പന്ത്രണ്ടു ദശലക്ഷം വരെ വരാറുണ്ട്. എന്നാല്‍ വരള്‍ച്ചക്കാലത്ത് അത് അഞ്ചു ദശലക്ഷമായി കുറയുന്നു. പ്രായപൂര്‍ത്തിയെത്താന്‍ രണ്ടു വര്‍ഷമെടുക്കുന്ന ഇക്കൂട്ടരുടെ ആയുസ് 27 വര്‍ഷമാണ്‌.
വലിപ്പത്തില്‍ ചുവപ്പു കങ്കാരുവിന്റെ തൊട്ടുപിന്നില്‍ നില്‍ക്കുന്ന കൂട്ടരാണ് ചാരനിറക്കാരായ വെസ്റ്റേന്‍ ഗ്രേ കങ്കാരു, എണ്ണത്തില്‍ കൂടുതല്‍ ഇവയാണ്. നരച്ച തവിട്ടു നിറത്തോടൊപ്പം ചോക്കലേറ്റ് നിറവും ഇക്കൂട്ടര്‍ക്ക് കാണപ്പെടുന്നു.മാംസത്തിനും തുകലിനും വേണ്ടി വന്‍തോതില്‍ കങ്കാരുക്കളെ വേട്ടയാടാറുണ്ട്. മനുഷ്യരെ കൂടാതെ വയുടെ പ്രധാന ശത്രുക്കള്‍ ഡിക്കോ എന്നറിയപ്പെടുന്ന ഒരിനം പരുന്തുകളാണ്.