ഗാലക്സിയെ മുഴുവന്‍ നിയന്ത്രിക്കുന്ന സമൂഹം
പുരോഗമന സമൂഹങ്ങള്‍ എത്രമാത്രം പുരോഗമികച്ചവര്‍ ആണെന്ന് മനസിലാക്കാന്‍ വേണ്ടി പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ ആയ നിക്കോളായ് കർദാഷേവ്(Nikolai Kardashev)രൂപപെടുത്തിയ ഒരു അളവാണ് കർദാഷേവ് സ്കെയില്‍.അദ്ദേഹം പുരോഗമന സമൂഹങ്ങളെ അവര്‍ ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റ്ര്‍ അളവ് അനുസരിച്ച് മൂന്നായിട്ട് തരം തിരിച്ചു.ടൈപ്പ്1,ടൈപ്2,ടൈപ്പ്3 ഇന്ന് നമ്മുടെ ശാസ്ത്രസാങ്കേതികവിദ്യകള്‍ എല്ലാം വളരെ വേഗതയിലാണ് പുരോഗമികച്ചു കൊണ്ടിരിക്കുന്നത്.ഗുഹയില്‍ ജീവിച്ചിരുന്ന മനുഷ്യന്‍ ഇന്ന് ചന്ദ്രനില്‍ വരെ എത്തി.നമ്മുടെ ബഹിരാകാശ പേടകങ്ങള്‍ ഇപ്പോള്‍ സൗരയുഥത്തിന്‍റെ പുറത്തേക്ക് പോയികൊണ്ടിരിക്കുകയാണ്.വംശനാശം സംഭവിച്ച ജീവിവര്‍ഗത്തിനെ തന്നെ തിരികെകൊണ്ടുവരാന്‍ തരത്തില്‍ ഇന്ന് നമ്മുടെ ശാസ്ത്രം പ്രാപ്തമായി.മനുഷ്യരാശി അത്രയേറെ പുരോഗമിച്ചു കഴിഞ്ഞു.എന്നിട്ടു പോലും കർദാഷേവ് സ്കെയിലില്‍ ടൈപ്പ്1ല്‍ പോലും മനുഷ്യരാശി എത്തിയിട്ടില്ല.അങ്ങനെയെങ്കില്‍ വളരെയേറെ പുരോഗമിച്ച് കർദാഷേവ് സ്കെയിലില്‍ ടൈപ്പ്3 തലത്തില്‍ വരെ എത്തിയ ഒരു പുരോഗമന സമൂഹത്തിന് ഈ പ്രപഞ്ചത്തില്‍ എന്തെല്ലാം ചെയ്യാന്‍ കഴിയും.അവരുടെ കഴിവുകളും,സാങ്കേതിക വിദ്യകളും എങ്ങനെയായിരിക്കും?? നമുക്ക് നോക്കാം
പുരോഗമനസമൂഹങ്ങള്‍ എത്രമാത്രം ഊര്‍ജ്ജം ഉപയോഗിക്കുന്നോ അല്ലെങ്കില്‍ അവര്‍ക്ക് എത്രത്തോളം ഊര്‍ജ്ജം ആവശ്യമാണ് എന്നതിന്റെയൊക്കെ അടിസ്ഥാനത്തില്‍ ആണു കര്‍ദാഷേവ് സ്കെയില്‍ രൂപപെടുത്തിയിരിക്കുന്നത്.ടൈപ്1 തലത്തിലുള്ള സമൂഹത്തിന് അവരുടെ ഗ്രഹത്തിനു ലഭ്യമായ എല്ലാ ഊര്‍ജ്ജസ്രോതസ്സുകളില്‍ നിന്നും ഊര്‍ജ്ജം ശേഖരിക്കാന്‍ കഴിയും.അതായത് സോളാര്‍ ഊര്‍ജ്ജം,കാറ്റ് ഊര്‍ജ്ജം,അണു വിഘടനം(nuclear fission),ന്യൂക്ലിയർ ഫ്യൂഷൻ,ഹൈഡ്രോളിക്ക് ഊര്‍ജ്ജം,അങ്ങനെ എല്ലാതരം ഊര്‍ജ്ജവും.ഈ ഒരു കാരണത്തില്‍ തന്നെ അവര്‍ക്ക് അവരുടെ ഗ്രഹത്തിനും ഗ്രഹത്തിലുള്ള എല്ലാഘടകങ്ങളെയും പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയും.ഭൂമി കുലുക്കുങ്ങള്‍,അഗ്നിസ്പോടനവിസ്പോടനങ്ങള്‍ ,ചുഴലിക്കാറ്റുകള്‍,സുനാമികള്‍,ഇങ്ങനെയുള്ള യാതൊരു പ്രകൃതിക്ഷോഭങ്ങളെയും അവര്‍ക്ക് പേടിക്കേണ്ട കാര്യം ഉണ്ടായിരിക്കില്ല.കാരണം അതിനെയൊക്കെ തരന്നം ചെയ്യുക എന്നത് അവരെ സംബന്ധിച്ചടുത്തോളം നിസ്സാരകാര്യമായിരിക്കും.ഒരുപക്ഷെ അവര്‍ക്ക് അതിനെയൊക്കെ നിയന്ത്രിക്കാന്‍ പോലും സാധിച്ചേക്കാം.ടൈപ്പ്2 സിവിലൈസേഷന്‍ എന്ന് പറയുമ്പോള്‍ അവര്‍ക്ക് അവരുടെ നക്ഷ്തത്തില്‍ നിന്നുള്ള മുഴുവന്‍ ഊര്‍ജ്ജവും ശേഖരിക്കാന്‍ കഴിയുന്നവരായിരിക്കും.അത്തരം ഒരു സമൂഹത്തിനു അവരുടെ ഗ്രഹത്തിനെ മാത്രമല്ല അവരുടെ സൗരയുഥത്തിലെ മറ്റ് ഗ്രഹങ്ങളെ വരെ കോളനിവല്‍ക്കരിക്കാനും നിയന്ത്രിക്കാനും കഴിയും.അവര്‍ക്ക് മറ്റ്ഒരു ഗ്രഹത്തിനെ അവരുടെ സ്വന്തം ഗ്രഹത്തിന്‍റെ രൂപത്തില്‍ മാറ്റി എടുക്കുക എന്നത് വളരെ നിസ്സാരമായ കാര്യമായിരിക്കും.വംശനാശത്തെക്കുറിച്ച് അവര്‍ക്ക് ചിന്തിക്കുകപോലും വേണ്ട.ഇനി ടൈപ്പ്3 സിവിലൈസേഷന്‍ എന്ന് പറയുമ്പോള്‍ അവര്‍ക്ക് അവരുടെ സ്വന്തം നക്ഷത്രത്തിനെ മാത്രമല്ല അവരുടെ ഗാലക്സിയിലുള്ള മുഴുവന്‍ നക്ഷത്രങ്ങളുടെയും ഊര്‍ജ്ജം ശേഖരിക്കാന്‍ കഴിയുന്നവരായിരിക്കും.അവരുടെ സാങ്കതികവിദ്യകള്‍ മാന്ത്രികശക്തികളായിട്ടായിരിക്കും നമ്മുക്ക് തോന്നുന്നത്.ബഹിരാകാശയാത്രകള്‍ ഒക്കെ അവര്‍ക്ക് സര്‍വ്വസാധാരണം ആയിരിക്കും.സൂപ്പര്‍മാസീവ് ബ്ലാക്ക്‌ഹോളിനെ വരെ ഉപയോഗിക്കാന്‍ ഇത്തരം ഒരു സമൂഹത്തിനു കഴിയും.
നമ്മുടെ പ്രപഞ്ചത്തിലെ ഏറ്റവും സാന്ദ്രത കൂടിയ വസ്തുക്കളാണ് ബ്ലാക്ക്‌ഹോള്‍സ്.നമ്മുടെ സൂര്യന്റെ പത്ത് മടങ്ങും നൂറു മടങ്ങും വരെ മാസ് ഉണ്ടായിരിക്കും ഈ ബ്ലാക്ക് ഹോളുകള്‍ക്ക്.പ്രകാശത്തിനു പോലും രക്ഷപ്പെടാന്‍ കഴിയാത്ത അത്ര ശക്തമായിരിക്കും അവയുടെ ഗുരുത്വാകര്‍ഷണബലം.അതിനാല്‍ തന്നെ അവയില്‍ നിന്നും ഒന്നിനും പുറത്ത് വരാന്‍ ആകില്ല.എന്നാല്‍ 1974ല്‍ പ്രശസ്തശാസ്ത്രക്ന്ജനായ സ്റ്റീഫൻ ഹോക്കിങ് ബ്ലാക്ക്‌ഹോളുകള്‍ ഹോക്കിങ് റേഡിയേഷന്‍ എന്ന ഒരു തരം റേഡിയേഷന്‍പുറത്ത് വിടാറുണ്ട് എന്ന ആശയം ഉന്നയിച്ചു.അത് ശരിയാണെങ്കില്‍ ടൈപ്പ് 3 സിവിലൈസേഷന് ദൈസന്‍സ്ഫിയര്‍ പോലെയുള്ള വലിയ മെഗാ ഘടന അവരുടെ ഗാലക്സിയുടെ മധ്യഭാഗത്തിലുള്ള വലിയ സൂപ്പര്‍മാസീവ് ബ്ലാക്ക്‌ഹോളിനു ചുറ്റും നിര്‍മിക്കാന്‍ കഴിയും.അതിലൂടെ അവര്‍ക്ക് ഹോക്കിങ് റേഡിയേഷന്‍ ശേഖരിക്കാന്‍ ആകും,ഇനി ഒരുപക്ഷെ ഹോക്കിങ് റേഡിയേഷന്‍ തെറ്റാണെങ്കിലും അതായത് അത്തരം ഒരു ഊര്‍ജ്ജം ഇല്ലാഎങ്കില്‍ പോലും ബ്ലാക്ക്‌ഹോളിനെ മറ്റ് പല രീതികളിലും അവര്‍ക്ക് ഉപയോഗിക്കാനാകും.
ഉദാഹരണത്തിനു ബ്ലാക്ക്ഹോളിനു ചുറ്റുമുള്ള spacetime അത്യധികം വളഞ്ഞത് ആയതുകൊണ്ട് അതിന്റെ അടുത്തു പോയാല്‍ നമ്മുടെ Relative time വളരെ പതിയെ സഞ്ചരിക്കുന്നത് കാരണം നമുക്ക് ഭാവിയിലോട്ട് Time travel ചെയ്യാനാകും. അതുപോലെ ചില സൂപ്പര്‍മാസീവ് ബ്ലാക്ക്‌ഹോളിനു ചുറ്റും വളരെ വലിയ അക്രീശന് ഡിസ്ക്ക്(Accertion disk) ഉണ്ടായിരിക്കും. അതില്‍ നിന്നും വന്‍ തോതിലുള്ള ഊര്‍ജ്ജം ആയിരിക്കും പുറത്ത് വരുന്നത്.ഒരു ടൈപ്പ്3 സമൂഹത്തിനു ഈ ഊര്‍ജ്ജം ശേഖരിക്കാന്‍ കഴിയും.പക്ഷേ നിലവില്‍ ഇത്തരം ഒരു വലിയ ഘടന ഒരു ബ്ലാക്ക്ഹോളിനു ചുറ്റും നിര്‍മിക്കുക എന്നത് നമ്മുക്ക് ഒരു രീതിയിലും സാധ്യമാക്കാന്‍ പറ്റാത്ത കാര്യമാണ്.
ബഹിരാകാശ യാത്രകള്‍ എന്നത് ഒത്തിരിയേറെ സമയം എടുക്കുന്ന കാര്യമാണ്.ഭൂമിയില്‍ നിന്നും അടുത്തുള്ള ചൊവ്വയില്‍ എത്താന്‍ തന്നെ മാസങ്ങളോളം സമയം ഇന്ന് നമുക്ക് വേണം.പ്രകാശവേഗതയില്‍ സഞ്ചരിച്ചാല്‍ പോലും നമ്മുടെ ഗാലക്സി മില്കിവേയുടെ ഒരു അറ്റത്തു നിന്നും മറുവശത്ത് എത്താന്‍ ഒരുലക്ഷം വര്‍ഷങ്ങള്‍ എടുക്കും.എന്നാല്‍ ഒരു ടൈപ്പ്3 സമൂഹത്തിനു പ്രകാശവേഗതകള്‍ പോലും മതിയാകില്ല.ബ്ലാക്ക്‌ഹോള്‍സിനെ പോലും നിയന്ത്രിക്കാന്‍ കഴിയുന്ന’ ടൈപ്പ്3 സിവിലൈസേഷന് spacetime നെയും നിയന്ത്രിക്കാന്‍ കഴിയുമായിരിക്കും.അതിനാല്‍ തന്നെ പ്രകാശത്തിനെക്കാള്‍ കൂടുതല്‍ സഞ്ചരിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യകളും അന്ന് അവര്‍ കണ്ടുപിടിക്കും.അതിനു ഒരു ഉത്തമ ഉദാഹരണമാണ് വാർപ്പ്ഡ്രൈവ്സാങ്കേതികവിദ്യ.
സൈധാന്തികപരമായി പ്രകാശത്തിന്റെ പല മടങ്ങ് വേഗതയില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് വാർപ്പ് ഡ്രൈവ് സാങ്കേതികവിദ്യ.പ്രകാശത്തിനേക്കാള്‍ വേഗത എന്ന് പറയുംപോയും യഥാര്‍ത്ഥത്തില്‍ ഭൗതികശാസ്ത്രത്തിന്‍റെ യാതൊരു നിയമത്തിനെയും തകര്‍ക്കാത്തസാങ്കതികവിദ്യയാണ് വാർപ്പ് ഡ്രൈവ് .അതിനാല്‍ തന്നെ ഇത് നിര്‍മിക്കാന്‍ വളരെയധികം സാധ്യതയുമുണ്ട്.ഒരു ഗാലക്സിയെ മുഴുവന്‍ നിയന്ത്രികണമെങ്കില്‍ ഇത്തരം ഒരു സാങ്കേതികവിദ്യ ടൈപ്പ്3 സിവിലൈസേഷന് വളരെ വളരെ അത്യാവശ്യമായ കാര്യമാണ്.എന്തായാലും ഇത്തരം ബഹിരാകാശവാഹനങ്ങളിലൂടെ അവര്‍ക്ക്അവരുടെ ഗാലക്സിയുടെ ഏതു കോണിലും എപ്പോള്‍ വേണമെങ്കിലും എത്താന്‍ സാധിക്കും.അതുപോലെ തന്നെ മറ്റ്ഒരു ആശയമാണ് wormholes ബഹിരാകാശത്തെ വിദൂരയിലുള്ളരണ്ട് പോയിന്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടവഴികളാണ് wormholes.നമ്മുടെ ഭൗതികശാസ്ത്രത്തിലെ നിയമങ്ങള്‍ അനുസരിച്ച് പ്രപഞ്ചത്തില്‍ ഇത്തരം wormholesകള്‍ നിലനില്‍കാനുള്ള സാധ്യതയുണ്ട്.പക്ഷെ നിര്‍ഭാഗ്യവശാല്‍ അങ്ങനെയൊരു wormholes നെ നമ്മള്‍’ ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല.എന്നാല്‍ സൈദ്ധാന്തികപരമായി ഒത്തിരിയേറെ ഊര്‍ജ്ജം ഉണ്ടങ്കില്‍ wormholesനെ നമുക്ക് കൃത്രിമമായി നിര്‍മിക്കാന്‍ആകും.ഒരു ഗാലക്സിയുടെ മുഴുവന്‍ ഊര്‍ജ്ജവും ശേഖരിക്കാന്‍ കഴിയുന്ന ഒരു ടൈപ്പ്3 സിവിലൈസേഷന് ഒരുപക്ഷെ wormholesനെ നിര്‍മിക്കാനും കഴിയുമായിരിക്കും.അതിലൂടെ അവര്‍ക്ക് ഗാലക്സിയുടെ ഒരുസ്ഥലത്ത് നിന്നും മറ്റ് ഒരു സ്ഥലത്തേക്ക് വളരെ പെട്ടന്ന് പോകാനാകും.
നമ്മുടെ റോബോട്ടിക്ക് സാങ്കേതികവിദ്യകള്‍ എല്ലാം വളരെ വേഗതയിലാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. സൗത്ത്കൊറിയയും ,ജപ്പാനും പോലെയുള്ള രാജ്യങ്ങളില്‍ ഇന്ന്പലജോലികള്‍ക്കും വേണ്ടി സര്‍വ്വസാധാരണമായിട്ടാണ് റോബോട്ടിനെ ഉപയോഗിക്കുന്നത്.അതുപോലെ മനുഷ്യശരീരത്തിലും റോബോട്ടിനെ ഘടിപ്പികാറുണ്ട്.ഉദാഹരണത്തിനു കൈ ഇല്ലാത്തവര്‍ക്ക് കൈയുടെ രൂപത്തില്‍ കൈയുടെ പ്രവര്‍ത്തനത്തിനെ അനുകരിക്കാന്‍ കഴിയുന്ന യന്ത്രങ്ങള്‍,നിലവില്‍ഉണ്ട്.ഇത് ഇങ്ങനെ തുടരുകയാണ് എങ്കില്‍ ഒരു പക്ഷെ ഭാവിയില്‍ എല്ലാവരും സൈബോര്‍ഗുകള്‍ ആയിട്ട് മാറാനുള്ള സാധ്യതയുണ്ട്.അതായത് ശരീരഭാഗങ്ങള്‍ക്ക് പകരം യന്ത്രങ്ങള്‍ ഘടിപ്പിച്ചിട്ടുള്ള മനുഷ്യര്‍.എന്നാല്‍ ഒരു ടൈപ്പ്3 സമൂഹത്തിനു ഇങ്ങനെ യന്ത്രങ്ങളെ ഘടിപ്പിക്കേണ്ട കാര്യങ്ങള്‍ ഉണ്ടായിരിക്കില്ല.എന്തെന്നാല്‍ അതിനു പകരം അവരുടെ ജെനിട്ടിക്ക് എന്‍ജിനിയര്‍ സാങ്കതികവിദ്യ വളരെയധികം പുരോഗമിച്ചിട്ടുണ്ടായിരിക്കും.അതായത് ജനിതക ഘടനയില്‍ മാറ്റങ്ങള്‍ വരുത്തുന്ന സാങ്കതികവിദ്യകള്‍.ഇന്ന് തന്നെ വെറും ഒരു കോശത്തില്‍ നിന്നും ഒരു ജീവിയെ നിര്‍മികാനും,ഒരു കോഴിമുട്ടയില്‍ നിന്നും ദൈനോസറിനെ പോലെയൊരു പുതിയ ജീവിയെ നിര്‍മ്മിക്കാന്‍ വരെ ജനിതക എഞ്ചിനീയറിംഗിലൂടെ നമുക്ക് കഴിയും.
അതുപോലെ തന്നെ ചില അസുഖങ്ങളെ മാറ്റാനും ജനിതക എഞ്ചിനീയറിംഗ് ഉപയോഗിക്കുന്നുണ്ട്.എങ്കിലും ജനിതക എഞ്ചിനീയറിംഗില്‍ നമുക്ക് നിലവില്‍ ഒരുപാട് പരിമിതികള്‍ ഉണ്ട്.എന്നാല്‍ ഒരുടൈപ്പ്3 സമൂഹം ജനിതക എഞ്ചിനീയറിംഗ് എന്ന വിദ്യ പൂര്‍ണമായും മനസിലാകിയവരായിരിക്കും.അതിനാല്‍ തന്നെ കൃത്രിമമായിട്ടു ശരീരഭാഗങ്ങള്‍ നിര്‍മ്മിക്കാനും സ്വാഭാവികമായ പരിണാമാത്തിനെ പൂര്‍ണമായും നിര്‍ത്തി മനുഷ്യശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ആവശ്യമുള്ള തരത്തിലേക്ക് മാറ്റിയെടുക്കാനും സാധിക്കും ഉദാഹരണത്തിന് ഓക്സിജന്‍ ഇല്ലാത്ത മറ്റ് ഒരു ഗ്രഹത്തില്‍ ജീവിക്കാന്‍ വേണ്ടി ആ ഗ്രഹത്തില്‍ഏത് വതകമാണോ ലഭ്യമായത് അത് ശ്വസിക്കുന്ന രീതിയിലേക്ക് ശരീരഘടനയെ മാറ്റാം.വേണമെങ്കില്‍ ആഴക്കടലില്‍ ജീവിക്കാന്‍ കഴിയുന്ന തരത്തില്‍ ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെ മാറ്റിയെടുക്കാം.അങ്ങനെ ജനിതക എഞ്ചിനീയറിംഗിലൂടെ ഒരുപാട് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.അതുപോലെതന്നെ മറ്റ് ഒരു കാര്യമെന്നു പറയുന്നത് വയസ്സാകുന്നതിനെക്കുറിച്ച് അവര്‍ക്ക് ചിന്തിക്കുക പോലും വേണ്ട.കാരണം ആ രീതിയിലേക്ക് ജനിതക എഞ്ചിനീയറിംഗിലൂടെ അവരുടെ ശരീരത്തിനെ അവര്‍ മാറ്റിയെടുത്തിട്ട് ഉണ്ടായിരിക്കും.ചുരുക്കി പറഞ്ഞാല്‍ അവര്‍ക്ക് സ്വാഭാവികമായ മരണം ഉണ്ടായിരിക്കില്ല.
ഒരുപക്ഷേ ടൈപ്പ്3 സിവിലൈസേഷന്‍ ആകുന്നതിനിടയില്‍ അവര്‍ അന്യഗ്രഹജീവികളെ അതായത് മറ്റ് പുരോഗമന സമൂഹങ്ങള കണ്ടെത്താന്‍ സാധ്യതയുണ്ട്.അപ്പോള്‍ ഒരുപക്ഷെ അവര്‍ തമ്മില്‍ യുദ്ധം ഉണ്ടാവുകയും ഒരു സമൂഹം മറ്റേ സമൂഹത്തിനെ കീഴ്പ്പെടുത്തുകയും ചെയ്യും.അല്ലെങ്കില്‍ ചിലപ്പോള്‍ ആ സമൂഹം ഒന്നു ചേരാനും സാധ്യതയുണ്ട്.ഒന്നിച്ചു ചേര്‍ന്ന്കഴിഞ്ഞാല്‍ അവരുടെ ആശയങ്ങളും സാങ്കേതികവിദ്യകളും പരസ്പരം പങ്കുവയ്ക്കുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ പുരോഗമിക്കാന്‍ ആകും.ഒരുപക്ഷേ ഗാലക്സിയുടെ പല ഭാഗങ്ങളില്‍ നിന്നുമുള്ള ഒരുപാട് സിവിലൈസെഷന്‍സ് എല്ലാം ഒരുമിച്ചു ചേര്‍ന്നായിരിക്കും ഒരു ടൈപ്പ്3 സിവിലൈസെഷനായി മാറുന്നത്.ചിലപ്പോള്‍ ഇത് നേരേ തിരിച്ചായിരിക്കും സംഭവിക്കുക.അതായത് ഒരു സിവിലൈസെഷന്‍ ആ ഗാലക്സിയിലുള്ള ബാക്കി എല്ലാ സമൂഹങ്ങളെക്കാളും ഒത്തിരിയേറെ കൂടുതല്‍ പുരോഗമിച്ചവര്‍ ആണെങ്കില്‍ അവര്‍ ചിലപ്പോള്‍ ബാക്കി എല്ലാ സമൂഹങ്ങളെയും കീഴടക്കി അവരുടെ നിയന്ത്രണത്തില്‍ ആക്കുകയും ചിലപ്പോള്‍ അവരുടെ അടിമകള്‍ ആക്കുകയും ചെയ്യ്തിരിക്കാം.ഇത് എല്ലാം നമുക്ക് നിലവില്‍ ചിന്തിക്കാന്‍ കഴിയുന്ന ഏതാനും ചില കാര്യങ്ങള്‍ മാത്രമാണ്.
ശരിക്കും ടൈപ്പ് 3 സിവിലൈസേഷന്‍ എന്ന് പറയുമ്പോള്‍ നമ്മുക്ക്’ ചിന്തിക്കുന്നതിലും അപ്പുറത്തായിരിക്കും.ഒരു പക്ഷെ നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത സാങ്കേതികവിദ്യ ആയിരിക്കും അവര്‍ ഉപയോഗിക്കുന്നത്.അങ്ങനെ ഒരു സമൂഹത്തിന്‍റെ സാങ്കേതികവിദ്യ മാന്ത്രികശക്തികള്‍ ആയിട്ടായിരിക്കുംനമുക്ക് തോന്നുന്നത്.ഉദാഹരണത്തിന് നമ്മള്‍ ഒരു നൂറു വര്‍ഷം പിറകിലോട്ട് പോയി അന്നത്തെ മനുഷ്യരെ ഒരു സ്മാര്‍ട്ട് ഫോണ്‍ കാണിക്കുകയാണെങ്കില്‍ അത് വളരെ വലിയൊരു അത്ഭുതമായിയിട്ടായിരിക്കും അവര്‍ പരിഗണിക്കുന്നത്.അതുപോലെയായിരിക്കും ഒരു ടൈപ്പ് 3 സിവിലൈസേഷന്‍റെ സാങ്കേതികവിദ്യകള്‍ നമുക്കും തോന്നുന്നത്.എന്തായാലും നിലവില്‍ മനുഷ്യരാശി ടൈപ്പ്1 തലത്തില്‍ പോലും എത്തിയിട്ടില്ല.സ്വന്തം ഗ്രഹത്തിനെ സംരക്ഷിക്കാന്‍ പോയിട്ട് നശിപ്പിക്കാതിരിക്കാന്‍ പോലും ഇന്ന് മനുഷ്യര്‍ക്ക് സാധിക്കുന്നില്ല.