സെക്കന്ഡ് ലെഫ്റ്റനന്റ് രാമ രഘോബ റാണ
ജീവിച്ചിരിക്കുമ്പോള്‍ തന്നെ പരമ വീരചക്രം സ്വന്തമാക്കിയ ധീരയോദ്ധക്കളില്‍ ഒരാളാണ് സെക്കന്ഡ് ലെഫ്റ്റനന്റ് രാമ രഘോബ റാണ.
1918 ജൂണ്‍ 26 ന് കര്‍ണ്ണാടകയിലെ കാര്‍വാര്‍ ജില്ലയിലെ ചെന്ടിയ എന്നാ ചെറിയ ഗ്രാമത്തിലായിരുന്നു റാണയുടെ ജനനം. 1947 ഡിസംബര്‍ 15 ന് ആര്‍മിയിലെ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ സൈനികനായി ചേര്‍ന്നു. 1947 -48 കാലത്തെ ജമ്മുകാശ്മീര്‍ സൈനിക നടപടിയിലെ അസാമാന്യ ധീരത നിറഞ്ഞ പ്രവര്‍ത്തനമാണ് അദ്ദേഹത്തെ പരമവീരചക്രത്തിന് അര്‍ഹാനക്കിയത്. 1968 ല്‍ മേജര്‍ പദവിയില്‍ ഇരുന്ന് അദ്ദേഹം സേനയില്‍ നിന്ന് വിരമിച്ചു.
1948 മാര്‍ച്ച് 18 ന് ഇന്ത്യന്‍ സേന ശത്രുക്കളുടെ കൈവശമായിരുന്ന ജാംഗോര്‍ പ്രവിശ്യ തിരിച്ചു പിടിച്ചു. തദ്ദേശവാസികളായ ഗ്രാമീണരെ നുഴഞ്ഞു കയറ്റക്കാരായ പാക് പട്ടാളക്കാരില്‍ നിന്നും സംരക്ഷിക്കുന്നതിനായി നൗഷാരയില്‍ നിന്നു രജൗരിയിലേക്ക് സേനാ നീക്കം നടത്താന്‍ തീരുമാനിച്ചു. 1948 ഏപ്രില്‍ 8 നാണു സേനാനീക്കം ആരംഭിച്ചത്.
നൗഷാരയില്‍ നിന്നും 11 കിലോമീറ്റര്‍ അകലെ ബാര്‍വാലിയില്‍ വച്ച് സേനാവ്യൂഹത്തിന് നേരെ ശത്രുക്കളുടെ ആക്രമണമുണ്ടായി. എങ്കിലും ഇന്ത്യന്‍ സേന അവരെ സമര്‍ഥമായി ചെറുത്തു തോല്‍പ്പിച്ചു. എന്നാല്‍,ബാര്‍വാലിക്ക് ശേഷം വഴിയിലുടനീളം മൈനുകളും റോഡ് ബ്ലോക്ക് ഉള്‍പ്പടെയുള്ള തടസ്സങ്ങളും സേനാവ്യൂഹത്തിനു അഭിമുഖീകരിക്കേണ്ടി വന്നു. കവചിതവാഹനങ്ങള്‍ക്ക് പോലും മറികടന്ന് പോകാന്‍ സാധിക്കാത്ത തടസ്സങ്ങളാണ് ശത്രുക്കള്‍ സൃഷ്ടിച്ചിരുന്നത്.
ഇതേ സമയം സെക്കന്ഡ് ലഫ്റ്റനന്റ് റാണയുടെ നേതൃത്വത്തിലുള്ള സെക്ഷന്‍ 37 അസാര്‍ട്ട് ഫീല്‍ഡ് കമ്പനി തടസ്സങ്ങള്‍ നീക്കുന്ന ചുമതല ഏറ്റെടുത്തു. ഏപ്രില്‍ 8 ന് മൈനുകള്‍ നീക്കാനുള്ള ശ്രമത്തിനിടെ വെടിയേറ്റ് രണ്ടു പട്ടാളക്കാര്‍ മരിച്ചു. റാണ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത്. എങ്കിലും ശത്രുക്കളുടെ വെടിവയ്പ്പിനെ വകവയ്ക്കാതെ ജോലി തുടര്‍ന്ന റാണയും സംഘവും വൈകുന്നേരത്തോടെ റോഡിലെ തടസ്സങ്ങള്‍ നീക്കി.
എന്നാല്‍ മുന്നോട്ടു പോകുന്തോറും തടസ്സങ്ങള്‍ ഏറി വന്നു. ഏപ്രില്‍ 9 ന് റാണയും സഹപ്രവര്‍ത്തകരും 12 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്ത് തടസ്സങ്ങള്‍ നീക്കാന്‍ ശ്രമിച്ചു. എന്നാല്‍ അഞ്ചു പൈന്‍ മരങ്ങള്‍ റോഡില്‍ വെട്ടിയിട്ട് ഉണ്ടാക്കിയ തടസ്സം എളുപ്പത്തില്‍ നീക്കാനാകുമായിരുന്നില്ല. ഒപ്പം ശത്രുക്കളുടെ ഇടതടവില്ലാത്ത പീരങ്കിയാക്രമണവും. ഏപ്രില്‍ 10 ന് പുലര്‍ച്ചെ ഉണര്‍ന്ന റാണ ഏകനായി പൈന്‍ മരങ്ങളും മറ്റും നീക്കം ചെയ്ത് സൈന്യത്തിന് മുന്നേറ്റ പാത തുറന്നു. ശത്രുക്കളുടെ മെഷീന്‍ ഗണ്ണുകള്‍ അപ്പോഴും റാണയ്ക്ക് നേരെ തീയുണ്ടകള്‍ ഉതിര്‍ത്തു. 13 കിലോമീറ്ററോളം മുന്നോട്ടുപോയ സെനാവ്യൂഹത്തിനു മുന്നില്‍ വീണ്ടും അടുത്ത തടസ്സം രൂപപ്പെട്ടു.
തുടര്‍ന്ന് വളരെ സാഹസികമായ നീക്കമാണ് സെക്കന്ഡ് ലെഫ്റ്റനന്റ് റാണ നടത്തിയത്.ശത്രുവിന്റെ വെടിയുണ്ടകള്‍ ഏല്‍ക്കാതിരിക്കാന്‍ അദ്ദേഹം ഒരു ടാങ്കിന്റെ അടിവശത്ത് പറ്റിപ്പിടിച്ച് മുന്നോട്ടു നീങ്ങി. എന്നിട്ട് തടസ്സങ്ങള്‍ക്ക് മേല്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്തി അവ നീക്കം ചെയ്തു. ഉച്ചയ്ക്ക് രണ്ടുമണിയോടെ സേനാവ്യൂഹം ചിന്‍ഗാസില്‍ എത്തിച്ചേര്‍ന്നു. തുടര്‍പാതയിലെ തടസ്സങ്ങള്‍ നീക്കുന്നതിന് രാത്രി 9 മണി വരെ റാണ അധ്വാനിച്ചു. ഏപ്രില്‍ 11 ന് പുലര്‍ച്ചെ ജോലിയാരംഭിച്ച അദ്ദേഹം രാത്രി പത്തുമണിവരെ പ്രയത്നിച്ച് തടസ്സങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്ത്. പരമവീര ചക്ര ബഹുമതി പത്രം റാണയെ ഇങ്ങനെ പ്രശംസിക്കുന്നു.“സെക്കന്ഡ് ലെഫ്റ്റനന്റ് റാണയുടെ നിശ്ചയധാര്‍ദ്യവും കര്‍ത്തവ്യബോധവും അവിരാമമായ കഠിനാധ്വാനവും ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ സേനയുടെ ഏറ്റവും പ്രധാന മുന്നേറ്റങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കിയ തന്ത്ര പ്രധാനമായ ചിന്‍ഗാസ് മേഖലയില്‍ എത്തിച്ചേരാനാകുമായിരുന്നില്ല