EncyclopediaScienceSpace

ശാസ്ത്രലോകത്തിന്റെ അത്ഭുതപ്പെടുത്തുന്ന കണ്ടുപിടിത്തങ്ങള്‍

ബഹിരാകാശപരമായ കണ്ടുപിടിത്തങ്ങള്‍ എല്ലാം കേള്‍ക്കുമ്പോള്‍ വളരെ അത്ഭുതകരമായിട്ടു നമുക്ക് തോന്നും. പ്രപഞ്ചത്തിനെ കുറിച്ചുള്ള നമ്മുടെ അറിവുകള്‍ ഓരോ കണ്ടുപിടിത്തങ്ങളിലൂടെയും വളര്‍ന്നു കൊണ്ടിരിക്കുകയാണ് എല്ലാ കണ്ടുപിടിത്തങ്ങള്‍ക്കും അതിന്റെതായിട്ടുള്ള പ്രാധാന്യം ഉണ്ട്. എങ്കിലും അവയില്‍ പ്രധാനം എന്ന് തോന്നുന്ന ഏതാനും ചില കണ്ടുപിടിത്തങ്ങള്‍ (space discoveries) ഏതാണെന്ന് നമുക്ക് നോക്കാം.

  • അരോകോത്ത്  (Arrokoth)

നമ്മള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതില്‍ വച്ച് സൗരയൂഥത്തിന്റെ ഉള്ളിലുള്ള ഏറ്റവും അകലെയുള്ള ബഹിരാകാശ വസ്തു The Great Comet of 1680 എന്ന വാല്‍ നക്ഷത്രമാണ്. 257 അസ്ട്രോണമിക്കല്‍  യുണിറ്റിനും അപ്പുറത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ മനുഷ്യ നിര്‍മ്മിതമായ സ്പേസ് ക്രാഫ്റ്റ്റ് നേരിട്ട് ചെന്ന് എക്സ്പ്ലോര്‍ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും അകലെയുള്ള വസ്തു അരോകൊത്ത് എന്ന അസ്ട്രോയിട് ആണ്. 2014 ലാണ് ഇതിനെ കണ്ടു പിടിച്ചത്. 2006 ല്‍ വിക്ഷേപിച്ച ന്യൂ ഹോറിസണ്‍സ് പേടകം 2016 ല്‍ പ്ലൂട്ടോയുടെ ചിത്രങ്ങള്‍ എടുത്ത് നാസയ്ക്ക് അയച്ചു കൊടുത്തു.  ശേഷം 2019 ജനുവരി 10 തിയതി അരോകൊത്ത് എന്ന അസ്ട്രോയിടിന്റെ അടുത്തുകൂടി പറന്നു പോകുകയും 100 കണക്കിന് ചിത്രങ്ങള്‍ എടുത്ത് നാസയ്ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഒരു ഡമ്പലിന്റെ ആകൃതിയിലുള്ള അസ്ട്രോയിട് ആണ് ഇത്. ഇതിന്റെ വിചിത്രമായ രൂപം കണ്ടപ്പോള്‍ ഗവേഷകര്‍ ആദ്യം അതിശയിച്ചു പോയി ഇതിന്റെ വലിയ ഭാഗത്തിന് 21 കിലോമീറ്റര്‍ വ്യാസവും ചെറിയ ഭാഗത്തിന് 15കിലോമീറ്റര്‍ വ്യാസവും ഉണ്ട്. ഇത് സൂര്യനെ ഒരു തവണ വലം വയ്ക്കാന്‍ ഏകദേശം 300 വര്‍ഷം എടുക്കും.

  • കോസ്മിക് വെബ്(Cosmic Web)

പ്രപഞ്ചം ഉണ്ടായ സമയത്ത് മുഴുവന്‍ പൊടി പടലങ്ങള്‍ ആയിരുന്നു. ഇതിനെയാണ് കോസ്മിക് വെബ്‌ എന്ന് പറയുന്നത്. കാലക്രമേണയാണ് ഈ പൊടിപടലങ്ങള്‍ എല്ലാം ഒരുമിച്ച് കൂടുകയും അതൊക്കെ ഗാലക്സികള്‍ ആയിട്ടു മാറുകയും ചെയ്തത്. 2019 ഒക്ടോബര്‍ നാലാം തീയതിയില്‍ ആണ് ആദ്യമായിട്ട് കോസ്മിക് വെബ്ബിനെ ശാസ്ത്രന്ജര്‍ക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞത്. ഏകദേശം 1200 കോടി പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെ നിന്നും വന്ന് റേഡിയേഷന്‍ സിഗ്നല്‍ വച്ചാണ് കോസ്മിക് വെബ്‌ കണ്ടുപിടിച്ചത്. പ്രപഞ്ചത്തിന്റെ ബ്ലൂപ്രിന്റ്‌ പോലെയാണ് കോസ്മിക് വെബ്. അതുകൊണ്ട് തന്നെ ഈ കണ്ടുപിടിത്തത്തിന് വളരെ ഏറെ പ്രാധാന്യവും ഉണ്ട്. നമ്മള്‍ ഇതുവരെയും കണ്ടുപിടിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കോസ്മിക് വെബ് ആണ് Hercules Corona Borealis Great Wall ഇതിന്റെ വ്യാസം ആയിരം കോടി പ്രകാശവര്‍ഷത്തിലും കൂടുതല്‍ ആണ്.

  • ടീഗാര്‍ഡന്‍ സ്റ്റാര്‍ ഹാബിറ്റബിള്‍ പ്ലാനറ്റ്സ്(Teegarden Star Habitable Planets)

പന്ത്രണ്ടു പ്രകാശവര്‍ശങ്ങള്‍ക്ക് അകലെയുള്ള ഒരു റെഡ് വാര്‍ഫ് നക്ഷത്രമാണ്‌ ടീ ഗാര്‍ഡന്‍ സ്റ്റാര്‍. ഇതിന്റെ ഹാബിറ്റബിള്‍ മേഘലയില്‍ രണ്ടു ഗ്രഹങ്ങള്‍ ഉണ്ട്. ടീ ഗാര്‍ഡന്‍ സ്റ്റാര്‍ B ,ടീ ഗാര്‍ഡന്‍ സ്റ്റാര്‍ C . ജൂലായ്‌ 2019ലാണ് ഈ ഗ്രങ്ങളെ കണ്ടുപിടിച്ചത്. ഭൂമിയുമായിട്ട്  സാമ്യതകള്‍ ഉള്ള ഏതാനും ചില ഗ്രഹങ്ങളില്‍ ഒന്നാണ് ടീ ഗാര്‍ഡന്‍ സ്റ്റാര്‍ B. ഭൂമിയെക്കാള്‍ വെറും 0.5% വലിപ്പം മാത്രമേ ഇതിനു കൂടുതല്‍ ഉള്ളു. അതുമാത്രമല്ല ഇതിനു മറ്റൊരു  പ്രത്യേകത കൂടി ഉണ്ട്. സാധാരണ റെഡ് വാര്‍ഫ്  നക്ഷത്രങ്ങള്‍ എല്ലാം വളരെ ആക്ടീവും അണ്‍സ്റ്റെബിളും ആയിരിക്കും. എന്നുവച്ചാല്‍ അതില്‍ നിന്നും സൗരക്കറ്റ് വഴി വലിയ തോതില്‍ ഉള്ള ഊര്‍ജ്ജം എപ്പോഴാണ് പുറത്തു വരുന്നത് എന്ന് പറയാന്‍ കഴിയില്ല. അങ്ങനെ സംഭവിക്കുന്ന സമയത്ത് ചുറ്റുമുള്ള ഗ്രഹങ്ങളുടെ എല്ലാം അന്തരീക്ഷം എല്ലാം പൂര്‍ണ്ണമായും നശിച്ചുപോകും. അതുകൊണ്ട് അത്തരം ഗ്രഹങ്ങളില്‍ ജീവന്‍ നിലനിര്‍ത്താന്‍ ഉള്ള സാഹചര്യം ഉണ്ടായിരിക്കില്ല. എന്നാല്‍ ടീഗാര്‍ഡന്‍ സ്റ്റാര്‍ അങ്ങനെ അല്ല. വളരെ സ്റ്റെബിള്‍ ആയ ഒരു നക്ഷത്രം ആണ് അത്. അതുകൊണ്ട് തന്നെ അതിന്റെ ചുറ്റുമുള്ള ഗ്രഹങ്ങളില്‍ ജീവന്‍ നിലനിര്‍ത്താന്‍ ഉള്ള സാധ്യത വളരെ കൂടുതാല്‍ ആണ്.

  • ചന്ദ്രന്റെ ഇരുണ്ട വശത്തില്‍ ചൈനയുടെ പേടകം ഇറങ്ങി

              ചന്ദ്രന്റെ ഇരുണ്ട വശം എന്ന് പറയുന്നത് ശരിക്കും അവിടെ അന്തകരമായതുകൊണ്ട്  അല്ല. മറിച്ച് ഭൂമിയില്‍ നിന്നും കാണാന്‍ പറ്റാത്ത ചന്ദ്രന്റെ വശം എന്ന് മാത്രമേ അര്‍ദ്ധം ഉള്ളു. യഥാര്‍ത്ഥത്തില്‍ ചന്ദ്രന്റെ എല്ലാ വശങ്ങളിലും സൂര്യപ്രകാശം ലഭിക്കുന്നുണ്ട്. എന്തായാലും ചരിത്രത്തില്‍ ആദ്യമായാണ് മനുഷ്യന്‍ ചന്ദ്രന്റെ ഇരുണ്ട് വശം എക്സ്പ്ലോര്‍ ചെയ്യാന്‍ പോകുന്നത്. 2019 ജനുവരി 3 നാണ് ചൈനയുടെ ചാന്‍നഗ് ഈ 4(Chang’e 4) എന്ന റോബോട്ടിക് വാഹനം ചന്ദ്രന്റെ ഇരുണ്ട വശത്ത് ഇറങ്ങിയത്.

  • ഹീലിയോ പൗസ്(Heliopause)

     നമ്മുടെ ഭൂമിയുടെ അന്തരീക്ഷം മാഗ്നറ്റോസ്ഫിയര്‍,ഹീലിയോസ്ഫിയര്‍, സൗരയൂഥത്തിലുള്ള മറ്റു ഗ്രഹങ്ങള്‍, അസ്ട്രോയിട്സ്,മറ്റു ബഹിരാകാശവസ്തുക്കള്‍  അങ്ങനെ സൗരയൂഥത്തില്‍ ഉള്ള ഒട്ടു മിക്ക കാര്യങ്ങളും നമുക്ക് അറിയാം. എന്നാല്‍ സൗരയൂഥത്തിന് ഒരു ഹീലിയോ പൗസ് ഉണ്ടെന്ന കാര്യം നമുക്ക് അറിയില്ലായിരുന്നു. 2013 ല്‍ ഒയേജര്‍ 1 സ്പേസ് ക്രാഫ്റ്റിന്റെ സഹായത്തോടെയാണ് ഹീലിയോ പൗസ് കണ്ടുപിടിക്കുന്നത്. സൂര്യനില്‍ നിന്നും നിരന്തരം സോളാര്‍ വിന്‍ഡ് അഥവാ സൗരക്കാറ്റ് പുറത്തുവരുന്നുണ്ട്. അതേസമയം തന്നെ സൗരയൂഥത്തിന്റെ പുറത്തുനിന്നു നിരന്തരം കോസ്മിക് റേഡിയേഷനും വരുന്നുണ്ട്. സൂര്യന്റെ സൗരക്കാറ്റ് സൂര്യനില്‍ നിന്നും 123 അസ്ട്രോണമിക്കല്‍ യൂണിറ്റു ദൂരംവരെ വളരെ ശക്തമായിട്ടു സഞ്ചരിക്കും. പുറത്തു നിന്ന് വരുന്ന കോസ്മിക് റേഡിയെഷന്റെ ശക്തി കാരണം 123 AU കഴിഞ്ഞു പുറത്തു പോകാന്‍ ആകില്ല. ഈ 123 AU വരെയുള്ള ദൂരത്തിനെയാണ് ഹീലിയോ സ്ഫിയര്‍ എന്ന് പറയുന്നത്. അതായത് സൗരക്കാറ്റ് പോകുന്ന ദൂരം വരെ. ഈ ഹീലിയോ സ്ഫിയര്‍ യദാര്‍ത്ഥത്തില്‍ നമുക്ക് വളരെ നല്ലതാണു. കാരണം സൗരയൂഥത്തിന് പുറത്തുനിന്നും വരുന്ന ഏതാണ്ട് 70% റെഡിയേഷനെയും ഇത് തടയും. പണ്ട് കരുതിയിരുന്നത് ഈ ഹീലിയോ സ്ഫിയറിനു കൃത്യമായ അതിരില്ലായിരുന്നു എന്നാണ്. എന്നാല്‍ ഒയേജ് 1 123 AU കഴിഞ്ഞ് പോയപ്പോള്‍ ഹീലിയോ ഫിയര്‍ പെട്ടെന്ന് അപ്രത്യക്ഷം ആയതയിട്ടു കണ്ടുപിടിച്ചു. അപ്പോഴാണ് ഹീലിയോ സ്ഫിയറിനു 123 AU ദൂരത്തിനു അപ്പുറം ഒരു കൃത്യമായ അതിര് ഉണ്ട് എന്ന് മനസ്സിലായത്. ഈ അതിരാണ് ഹീലിയോ പൗസ്.

  • അനാഥമായ ഗ്രഹം

      നമുക്കറിയാം നമ്മുടെ സൂര്യനെ പോലെയുള്ള നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ അതൊരു വൈറ്റ് ഡാര്‍ഫ് നക്ഷത്രമായി മാറും. അങ്ങനെ ആകുന്നതിനു മുന്പ് ആ നക്ഷത്രങ്ങള്‍ക്ക് ചുറ്റും ഏതെങ്കിലും ഗ്രഹങ്ങള്‍ ഉണ്ടായിരുന്നു എങ്കില്‍ അവയെല്ലാം നശിച്ചു പോകും. അതുകൊണ്ട് വൈറ്റ് ഡ്വാര്‍ഫുകള്‍ക്ക് ചുറ്റും ഗ്രഹങ്ങള്‍ ഉണ്ടാകില്ല എന്നാണ് നമ്മള്‍ കരുതിയിരുന്നത്. എന്നാല്‍ കഴിഞ്ഞ 2020 സെപ്റ്റംബര്‍ മാസം 80 പ്രകാശ വര്‍ഷങ്ങള്‍ക്ക് അകലെ ഒരു വൈറ്റ് ഡ്വാര്‍ഫ് നക്ഷത്രത്തിനെ കണ്ടു പിടിച്ചു. WD1856+534 എന്നാണ് ഈ വൈറ്റ് ഡ്വാര്‍ഫിന് നല്‍കിയിരിക്കുന്ന പേര്. നമ്മുടെ ഭൂമിയെക്കാള്‍ വെറും 40% വലിപ്പം മാത്രമേ ഇതിനുള്ളൂ. ഇതിനു ചുറ്റും ഒരു ഗ്രഹം വലം വയ്ക്കുന്നുണ്ട്. ഒരു വലിയ ഗ്രഹം. ഏകദേശം നമ്മുടെ ജ്യൂപിട്ടറിന്റെ അത്രയും വലിപ്പമുള്ള ഗ്രഹം. നമ്മുടെ മെര്‍ക്കുറി സൂര്യനെ വലം വൈക്കുന്നതിന്റെ 60 മടങ്ങ്  വേഗതയില്‍ ആണ് ഈ ഗ്രഹം വൈറ്റ് ഡ്വാര്‍ഫിന് ചുറ്റും വലം വയ്ക്കുന്നത്. മാത്രമല്ല വൈറ്റ് ഡ്വാര്‍ഫില്‍ നിന്നും വളരെ അടുത്താണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്.  വൈറ്റ് ഡ്വാര്‍ഫുകള്‍ക്ക് പൊതുവേ വളരെ ശക്തമായ ഗുരുത്വകര്‍ഷണബലം  ഉണ്ടായിരിക്കും.  ഇത്രയും വലിയ ശക്തമായ ഗുരുത്വകര്‍ഷണബലമുള്ള ഒരു വൈറ്റ് ഡ്വാര്‍ഫിന്റെ അടുത്ത് ഒരു ഗ്രഹത്തിന് എങ്ങനെ നശിക്കാതെ നിലനില്‍ക്കാം എന്നത് ശാസ്ത്രലോകത്തിന് മനസ്സിലാക്കാന്‍ പറ്റാത്ത ഒരു കാര്യമാണ്. എന്തായാലും വൈറ്റ് ഡ്വാര്‍ഫുകള്‍ക്ക് ചുറ്റും ഗ്രഹങ്ങള്‍ക്ക്‌ നിലനില്‍ക്കാന്‍ പറ്റുമെന്ന കാര്യം ഇപ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

  • സോളാര്‍ സുനാമി(Solar Tsunami)

   സുനാമി എന്ന് പറയുന്നത് എത്രമാത്രം വിനശകരിയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എന്നാല്‍ ഭൂമിയില്‍ മാത്രമല്ല സുനാമി സംഭവിക്കുന്നത് സൂര്യനിലും അത് ഉണ്ടാകാറുണ്ട് 2019 ല്‍ പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യന്റെ അടുത്ത് പോയപ്പോഴാണ് സോളാര്‍ സുനാമി എന്ന പ്രതിഭാസത്തെ കുറിച്ച് നമ്മള്‍ ആദ്യം മനസ്സിലാക്കുന്നത്. ചില സമയത്ത് സൂര്യന്റെ സൗത്ത് പോളില്‍ നിന്നും നോര്‍ത്ത് പോളില്‍ നിന്നും വരുന്ന മാഗ്നറ്റിക് ഫീല്‍ഡ് ലൈന്‍സ് ഇക്യുട്ടര്‍ ഭാഗത്ത് വച്ച് കൂട്ടിയിടിക്കും. അപ്പോള്‍ ഈ ഭാഗത്തുള്ള പ്ലാസ്മ ഇരു വശങ്ങളിലേക്കും ചിതറിപോകും. ആ സമയത്ത് 300 m|s വേഗതയില്‍ വരെ ഈ പ്ലാസ്മ സഞ്ചരിക്കും. ഈ പ്രതിഭാസമാണ് സോളാര്‍ സുനാമി. അഴച്ചകളോളം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ് ഇത്. ഓരോ പത്തു വര്‍ഷങ്ങള്‍ക്ക് ഇടയിലും ഒരു തവണ എങ്കിലും നമ്മുടെ സൂര്യനില്‍ സോളാര്‍ സുനാമി സംഭവിക്കും.