ബംഗ്ലാദേശ് വിമോചനയുദ്ധം
ബംഗ്ലാദേശ് രൂപീകരണത്തിന് വഴിവച്ച യുദ്ധമാണ് ‘ലിബറേഷന്‍ വാര്’എന്നറിയപെടുന്നത്.മുന്‍പ് പാക്കിസ്ഥാന്റെ ഭാഗമായിരുന്ന കിഴക്കന്‍ പാക്കിസ്ഥാനിലെ(ഇന്നത്തെ ബംഗ്ലാദേശ്)ജനങ്ങളോട് കടുത്ത അവഗണനയാണ് പാക്കിസ്ഥാന് സര്‍ക്കാര്‍ കാണിച്ചിരുന്നത്.സ്വതന്ത്യത്തിനായുള്ള അവരുടെ മുന്നേറ്റത്തെ അടിച്ചമര്‍ത്തുന്നതിനായി പാക്കിസ്ഥാന് 1971 മാര്‍ച്ചില്‍ അവിടെ ആക്രമണം നടത്തി.തുടര്‍ന്നു ബംഗ്ലാദേശ് ജനതക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യ മുന്നോട്ടുവരികയും പാക്കിസ്ഥാനുമേല്‍ ശക്തമായ ആക്രമണം നടത്തുകയും ചെയ്യ്തു.
1971 ഡിസംബര്‍ 16-ന് പാക്ക് പട്ടാളം ഇന്ത്യന്‍ സൈന്യത്തോട് പിടിച്ചു നില്ക്കാനാവാതെ കീഴടങ്ങി.യുദ്ധത്തിന്റെ ഫലമായി ബംഗ്ലാദേശ് സ്വതന്ത്രരാഷ്ട്രമായി .അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുവര്ണനേട്ടങ്ങളില് ഒന്നായിരുന്നു ബംഗ്ലാദേശ് വിമോചനയുദ്ധം