ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്(BSF)
ആ പേരില്‍ തന്നെയുണ്ട് അവരുടെ ചുമതല.ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്(BSF)അഥവാ അതിര്‍ത്തിസംരക്ഷണസേന.രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുക.അതിര്‍ത്തി വഴിയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുക,അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റങ്ങള്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി 1965 ഡിസംബര്‍ ഒന്നിനാണ് BSF രൂപീകരിച്ചത്.”ഡ്യുട്ടി അപ്ടു ഡെത്ത്”എന്നതാണ് അവരുടെ ആപ്ത വാക്യം.വനിതകള്‍ അടക്കം രണ്ടരലക്ഷം ഉദ്ദ്യോഗസ്ഥരുള്ള ലോകത്തെ തന്നെ ഏറ്റവും വലിയ അതിര്‍ത്തിരക്ഷാസേനയാണ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്.
1947 മുതല്‍ 1965 വരെ ഇന്ത്യയുടെ അതിര്‍ത്തികളുടെ സംരക്ഷണചുമതല അതിര്‍ത്തി സംസ്ഥാനങ്ങളിലെ പൊലീസിനായിരുന്നു.അതുകൊണ്ട് തന്നെ ഈ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ വേണ്ടത്ര സഹകരണം ഇല്ലായിരുന്നു.ഈ പോരായ്മ 1965-ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ പ്രതിഫലിക്കുകയും ചെയ്യ്തു.ശക്തമായ ഒരു അതിര്‍ത്തി സംരക്ഷണസേനയുടെ ആവശ്യകത മനസിലാക്കിയാണ്കേന്ദ്രസര്‍ക്കാര്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന് രൂപം നല്‍കിയത്.കെ.എഫ് റുസ്തംജി ആയിരുന്നു സെക്യൂരിറ്റി ഫോഴ്സിന്‍റെ ആദ്യ ഡയറക്ടര്‍ ജനറല്‍.1971-ലെ അതിര്‍ത്തിസംരക്ഷണസേന അതിന്‍റെ കരുത്ത് തെളിയിച്ചു.
അതിര്‍ത്തി സംരക്ഷണം ആണ് പ്രധാന ദൗത്യം ആണെങ്കിലും അടുത്തകാലത്തായി ജമ്മു കശ്മീര്‍,പഞ്ചാബ്,വടക്കു കിഴക്കന്‍ മേഖലകളിലെ ഭീകരവിരുദ്ധപ്രവര്‍ത്തനങ്ങളുടെ ചുമതല കൂടി bsf വഹിക്കാറുണ്ട്.സ്വന്തമായി ഹെലികോപ്റ്ററുകളും,വിമാനങ്ങളും,BSF നു കീഴില്‍ ഉണ്ട്.വാഗാ അതിര്‍ത്തിയിലെ ;ബീറ റിട്രീറ്റ്’ ആചാരം ദിവസവും നടത്തുന്നതുo BSF തന്നെ.