സ്പെഷല്‍ ഫ്രൊണ്ടിയര്‍ ഫോഴ്സ്(SFF)
1962-ലെ ഇന്ത്യ-ചൈന യുദ്ദത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലെ രഹസ്യനടപടികള്‍ നിരീക്ഷിക്കുവാനും വേണ്ട നടപടികള്‍ സ്വീകരിക്കുവാനുമായി 1962 നവംബറില്‍ രൂപീകരിച്ച കമാന്‍ഡോ വിഭാഗമാണ് സ്പെഷല്‍ ഫ്രൊണ്ടിയര്‍ ഫോഴ്സ്(SFF)
പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ രൂപമെടുത്ത SFF-ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ CIA -യുടെ നേതൃത്വത്തില്‍ മികച്ച പരീശീലനം ലഭിച്ചിട്ടുണ്ട്.കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച സ്പെഷല്‍ ഫ്രൊണ്ടിയര്‍ ഫോഴ്സ് ഇപ്പോള്‍ റിസര്‍ച്ച് ആന്‍റ് അനാലിസസ് വിങ്ങിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.
ഏവിയേഷന്‍ റിസര്‍ച്ച് സെന്ററിന്റെ സഹായമുള്ളതിനാല്‍ ദുര്‍ഘടമായ പര്‍വ്വതപ്രദേശങ്ങളിലും പറന്നിറങ്ങി പ്രവര്‍ത്തിക്കുവാന്‍’ സജ്ജമായ സേനാവിഭാഗം കൂടിയാണ് SFF.