പ്ലൂട്ടോ
ചന്ദ്രനേക്കാള്‍ ചെറുതാണ് പ്ലൂട്ടോ.മാത്രമല്ല അതിന്‍റെ ഗുരുത്വാകര്‍ഷണ ബലവും വളരെ കുറവാണ്. ഭൂമിയില്‍ 45 കിലോഗ്രാം ഭാരമുള്ള ഒരാള്‍ക്ക് പ്ലൂട്ടോയില്‍ ഏകദേശം മൂന്നകിലോ ഭാരമേ കാണു.
ഭൂമിയിലെ 248 വര്‍ഷങ്ങള്‍ക്കു തുല്യമാണ് പ്ലൂട്ടോയിലെ ഒരു വര്ഷം. അതായത് ഭൂമിയിലെ വര്‍ഷകണക്കനുസരിച്ച് പ്ലൂട്ടോയില്‍ ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ നമ്മള്‍ 248 കൊല്ലം കാത്തിരിക്കേണ്ടി വരും.’കുള്ളന്‍ ഗ്രഹം’ എന്ന് പറഞ്ഞ് പ്ലൂട്ടോയെ ഗ്രഹങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.അമേരിക്കയുടെ വീതിയുടെ ഏകദേശം പകുതിയേയുള്ളൂ പ്ലൂട്ടോ.
കക്ഷിയുടെ അഞ്ച് ഉപഗ്രഹങ്ങളില്‍ ഏറ്റവും വലുതായ കേരണാവട്ടെ ,പ്ലൂട്ടോയുടെ പകുതിയോളം വലുപ്പമുണ്ട്.
ഭൂയില്‍ നിന്ന് എവിടെനിന്നും നോക്കിയാലും ചന്ദ്രനെ കാണുന്നത് പോലെ പ്ലൂട്ടോയുടെ കേരന്‍ എന്ന ഉപഗ്രഹത്തെ കാണാനാവില്ല.പ്ലൂട്ടോയുടെ ഒരു വശത്ത് നിന്ന് നോക്കിയാലെ അതിനെ കാണാനാവു.
കേരണ്‍ ചന്ദ്രനെ ചുറ്റാന്‍ എടുക്കുന്ന സമയവും പ്ലൂട്ടോ സ്വയം ഒരു തവണ കറങ്ങുന്ന സമയവും ഏകദേശം തുല്യമയതാണ് ഇതിനു കാരണം.ചന്ദ്രനെ പോലെ എപ്പോഴും ഒരു വശത്ത് നിന്ന് മാത്രമെ കേരണിന്‍റെ ഒരു വശം മാത്രമേ പ്ലൂട്ടോയില്‍ നിന്ന് നോക്കുമ്പോള്‍ കാണാനാകൂ.
പ്ലൂട്ടോയില്‍ നിന്ന് നോക്കിയാല്‍ പ്രകാശിക്കുന്ന ഒരു കുഞ്ഞു പൊട്ട് പോലെയെ സൂര്യനെ കാണാനാകൂ.പൂര്ണ്ണചന്ദ്രനുള്ള രാതി ഭൂമിയില്‍ കിട്ടുന്ന അത്രയും പ്രകാശം മാത്രമെ പകല്‍സമയത്തു പ്ലൂട്ടോക്ക് കിട്ടുന്നത്.