EncyclopediaScienceSpace

വ്യാഴം

വ്യാഴത്തില്‍ വലിയൊരു ചുവന്ന പൊട്ട് കാണാം.യതാര്‍ത്ഥത്തില്‍ അതെന്താണെന്നോ? ഭൂമിയുടെ ഏതാണ്ട് രണ്ടിരട്ടി വലിപ്പമുള്ള വമ്പന്‍ കൊടുംകാറ്റ് വീശുന്നത്‌.

1300-ല്‍ അധികം ഭൂമികളെ കൊള്ളുന്നത്ര വലിപ്പമുണ്ട് വ്യാഴത്തിന്.വ്യാഴത്തിന്‍റെ മധ്യരേഖയില്‍ മാത്രം പതിനൊന്നു ഭൂമികള്‍ക്കിരിക്കാം.അതായത് ഭൂമിക്ക് ഒരു മുന്തിരിയുടെ വലിപ്പാമാണെങ്കില്‍.വ്യാഴത്തിന് ഒരു ബാസ്ക്കറ്റ് ബോളിന്റെ വലുപ്പമുണ്ട്.

ഉപഗ്രഹങ്ങളുടെ എണ്ണത്തിലും വ്യാഴമാണ് മുന്നില്‍.2018 ജുലൈ വരെയുള്ള കണക്കനുസരിച്ച് 79 ഉപഗ്രഹങ്ങള്‍ ഉണ്ട്.അതായത് സ്വന്തമായി ഒരു ചെറു സൗരയൂഥo തന്നെ ഉണ്ട് വ്യാഴത്തിന്.ഇക്കൂട്ടത്തില്‍ ഉള്ള ഗാനിമീഡു ആണ് സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം .ബുധനേക്കാള്‍ വലുപ്പമുണ്ട് ഇതിനു വ്യാഴത്തിന്‍റെ ഉപഗ്രഹമായ അയോയെ കണ്ടാല്‍ പീസ്സ (pizza) പോലെയിരിക്കും.

അയോയുടെ മഞ്ഞ നിറം കലര്‍ന്ന വിചിത്രമായ ഉപരിതലം കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്.സൗരയൂഥത്തില്‍ ഏറ്റവും അധികം സജീവ അഗ്നിപര്‍വ്വതങ്ങള്‍ ഉള്ളത് ഇവിടെയാണ്.

ഒരു തവണ സ്വയം കറങ്ങാന്‍ വ്യാഴത്തിന് 10 മണിക്കൂര്‍ മതി.സൗരയൂഥത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ഗ്രഹമാണ് വ്യാഴം.എന്നാല്‍ നമ്മുടെ പന്ത്രണ്ട് വര്‍ഷം കൊണ്ടേ വ്യാഴം ഒരു തവണ സൂര്യനെ ചുറ്റി വരൂ.അതായത് വ്യാഴത്തിലെ ഒരു വര്ഷം ഭൂമിയിലെ 12 വര്‍ഷത്തിനു തുല്യമാണ്.