അസം റൈഫിള്‍സ്(AR)
ഇന്ത്യയിലെ ഏറ്റവും പഴയ അര്‍ദ്ധസൈനിക വിഭാഗമാണ് അസം റൈഫിള്‍സ്.1835-ല്‍ ബ്രിട്ടീഷ് ഗവണ്മെന്റിനു കീഴില്‍ രൂപം കൊണ്ട ‘കച്ചാര്‍ ലെവി’ എന്ന സൈനിക വിഭാഗം 1917 ല്‍ അസം റൈഫിള്‍സ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.
‘ഫ്രണ്ട്സ് ഓഫ് ദി ഹില്‍ പീപ്പിള്‍(friends of the hill pepole)എന്നതാണ് അസം റൈഫിള്‍സ് ആപ്തവാക്യം.അസം ഫ്രോണ്ടിയര്‍ പൊലീസ്(1883),അസം മിലിട്ടറി പൊലീസ്(1891),ഈസ്റ്റേണ്‍ ബംഗാള്‍ ആന്‍ഡ് അസം മിലിട്ടറി പൊലീസ് തുടങ്ങിയ പേരുകളിലൂടെ മാറിമറിഞ്ഞാണ് ഒടുവില്‍ ‘അസം റൈഫിള്‍സ്’ എന്ന പേരില്‍ എത്തിയത്’
വടക്കുകിഴക്കന്റെ കാവല്ക്കാര് എന്ന് അറിയപ്പെടുന്നഅസം റൈഫിള്‍സിന്റെ ആസ്ഥാനം ഷിലോങ്ങ് ആണ്.അന്താരാഷ്ട്ര അതിര്ത്തികള്സംരക്ഷിക്കുക,അരുണാചല്‍പ്രദേശ്,മണിപപ്പൂര്,മീസോറാം,നാഗലാന്‍ഡ്,തുടങ്ങിയ സംസ്ഥാനങ്ങളിലെ കലാപകാരികളെ പ്രതിരോധിക്കുക തുടങ്ങിയവയാണ് ഈ സേനയുടെ പ്രധാന ദൗത്യം.കലാപങ്ങളെയുംഭീകര പ്രവര്‍ത്തനങ്ങളെയും അടിച്ചമര്‍ത്തുക,ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കെതിരെ സായുധ പ്രതികരണം നടത്തുക,സായുധ സേനയുടെ നിയമനിര്‍വഹണം ഉറപപാക്കുക,തുടങ്ങിയ പ്രത്യേക അധികാരങ്ങള്‍ ഉള്ള അര്‍ദ്ധസൈനിക വിഭാഗമാണ് അസം റൈഫിള്‍സ്.
ഒന്നാം ലോകമഹായുദ്ധക്കാലത്ത് യൂറോപ്പിലും രണ്ടാം ലോകമഹായുദ്ധക്കാലത്ത് ബര്‍മയിലും സേവനമനുഷ്ടിച്ച അസം റൈഫിള്‍സ് 1959ല്‍ ടിബറ്റന്‍ ആത്മീയചാര്യനായ ദലൈലാമയെ ഇന്ത്യയിലേക്ക് കടക്കുവാന്‍ സഹായിച്ചു.പോലിസായും സൈനികസംഘടനയായും പ്രവര്ത്തിക്കുനത്തില് രണ്ടാം ലോകമഹായുദ്ധക്കാലത്ത് വൈവിധ്യമേറിയ ഒട്ടേറെ ജോലികള്‍ ഏറ്റെടുത്ത് ചെയ്യ്തിട്ടുണ്ട്.2002 മുതല്‍ one border-one force എന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി.ഇന്ത്യ-മ്യാന്മാര് അതിര്‍ത്തി സംരക്ഷണചുമതലയും അസം റൈഫിള്‍സിനാണ്.