EncyclopediaMysteryScienceSecret Theories

സിമുലേഷന്‍ സിദ്ധാന്തം

1999 ല്‍ ഇറങ്ങിയ മെട്രിക്സ് സിനിമയില്‍ സിമുലേഷന്‍സ് സിദ്ധാന്തമാണ്‌ പ്രധാന വിഷയം. ആ സിനിമയില്‍ ഉള്ള പ്രധാന കഥാപാത്രം ഒരിക്കല്‍ ഒരു സത്യം തിരിച്ചറിഞ്ഞു. താന്‍ ജീവിക്കുന്ന ലോകവും അതിലുള്ള സകലവും വെറുമൊരു കാപട്യം മാത്രമായിരുന്നു. കാരണം യഥാര്‍ഥത്തില്‍ ഒരു കംപ്യുട്ടറിന്റെ ഉള്ളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വെറുമൊരു പ്രോഗ്രാം മാത്രമായിരുന്നു അയാളും അയാള്‍ക്ക് ചുറ്റുമുള്ള ലോകവും. ഇത്തരം കംപ്യുട്ടര്‍ പ്രോഗ്രാമ്മുകളെ ആണ് സിമുലേഷന്‍(Simulation) എന്ന് പറയുന്നത്. അങ്ങനെയെങ്കില്‍ മനുഷ്യനും ഭൂമിയും നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതും ചിന്തിക്കുന്നതുമായ സകല കാര്യങ്ങളും ഈ പ്രപഞ്ചം മുഴുവനും യഥാര്‍ഥത്തില്‍ വളരെ അധികം അഡ്വാന്‍സ്ട് ആയ ഒരു പുരോഗമന സമൂഹം നിര്‍മ്മിച്ച ഒരു കംപ്യുട്ടര്‍ സിമുലേഷന്‍ ആയിരിക്കുമോ??

                              ഇങ്ങനെയൊരു സാധ്യത ഉണ്ടെന്നു പറയുന്ന സിദ്ധന്തമാണ് സിമുലേഷന്‍ തിയറി.അപ്പോള്‍ മനുഷ്യനും ഭൂമിയും സൗരയൂഥവും ഈ പ്രപഞ്ചവും എല്ലാം ഏതോ ഒരു കംപ്യുട്ടറിന്റ ഉള്ളില്‍ നിലനില്‍ക്കുന്ന വെറും പ്രോഗ്രാമ്മുകള്‍ മാത്രമാണോ??നമുക്ക് നോക്കാം,

                          കേള്‍ക്കുമ്പോള്‍ കൗതുകം ഉളവക്കുന്നതിനോടൊപ്പം ചിന്തിക്കുമ്പോള്‍ പേടി തോന്നിക്കുന്നതുകൂടിയായ  ഒരു സിദ്ധാന്തമാണ്‌ സിമുലേഷന്‍ തിയറി.ഈ സിദ്ധാന്തം പറയുന്നത്  ഇങ്ങനെയാണ്.അതായത് വളരെ അധികം പുരോഗമിച്ച ഒരു സമൂഹത്തിന് അവരുടെ പവര്‍ഫുള്‍ അയ കംപ്യുട്ടര്‍ ടെക്നോളജി ഉപയോഗിച്ചു യാഥാര്‍ത്ഥ്യം എന്ന് തോന്നിക്കുന്ന പ്രോഗ്രാമ്മുകള്‍ നിര്‍മ്മിക്കാന്‍ കഴിയും.അതായത് സിമുലെഷന്‍സ് ഉദാഹരണത്തിന് വിഡിയോ ഗെയിംസ്.ഇന്ന് വളരെ വേഗത്തില്‍ ആണ് വീഡിയോ ഗെയിംസ് ഡെവലപ്പ് ചെയ്തുകൊണ്ടിരിക്കുന്നത്.ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്പ് ഉള്ളതുപോലെത്തെ വീഡിയോ ഗെയിംസ് അല്ല ഇന്ന് ഉള്ളത്.2 ഡിയില്‍ നിന്നും 3 ഡിയിലോട്ടും 3 ഡിയില്‍ നിന്ന് ഇപ്പോള്‍ ഫോട്ടോറിയാലസ്റ്റിക്ക് ആയ ഗെയിംസിലോട്ടും മാറി കൊണ്ടിരിക്കുകയാണ്. ഇതേ രീതിയില്‍ പോയാല്‍ ഭാവിയില്‍ ഇനി നിര്‍മ്മിക്കുന്ന വീഡിയോ ഗെയിംസ് ശരിക്കും ഗെയിം തന്നെ ആണോ അതോ യാദാര്‍ത്ഥ്യം ആണോ എന്ന്‍ തോന്നിക്കുന്ന രീതിയില്‍ ഉള്ള ഗെയിംസ് ആയിരിക്കും.അപ്പോള്‍ നമ്മളെക്കാള്‍   അഡ്വന്‍സ്ട് ആയ ഒരു സിവിലൈസേഷന് ഇത്തരം വീഡിയോ ഗെയിംസില്‍ ഉള്ള കഥാപാത്രംങ്ങള്‍ക്ക് പ്രോഗ്രാമ്മിംഗ് വഴി consciousness അഥവാ ബോധം കൊടുക്കാനും കഴിയും.എന്നാല്‍ അതെ സമയം ഗെയിംല്‍ ഉള്ള മനുഷ്യന് താനൊരു കമ്പ്യുട്ടറിന്റെ ഉള്ളില്‍ ഉള്ള പ്രോഗ്രാം മാത്രം ആണെന്ന സത്യം മനസിലാക്കാനും കഴിയില്ല.അങ്ങനെയെങ്കില്‍ ഏതെങ്കിലും ഒരു  അഡ്വാന്‍സ്ട് സിവിലൈസേഷന്‍ അല്ലെങ്കില്‍ ഭാവിയില്‍ വളരെ ഏറെ പുരോഗമിച്ച മനുഷ്യസമൂഹം തന്നെ അവരുടെ പൂര്‍വ്വികരെ കുറിച്ചു മനസിലാക്കാനോ അല്ലെങ്കില്‍ ഒരു തമാശക്ക് വേണ്ടിയിട്ടോ നിര്‍മ്മിച്ച ഒരു കംപ്യുട്ടര്‍ സിമുലേഷന്റെ ഉള്ളില്‍ ഉള്ള വെറും പ്രോഗ്രാമ്മുകള്‍ മാത്രമായിരിക്കും നമ്മളും നമുക്ക് ചുറ്റും ഉള്ളതും ഈ പ്രപഞ്ചത്തിലെ സകലവും. ഈ സിദ്ധാന്തമാണ്‌ സിമുലേഷന്‍ വേള്‍ഡ് തിയറി.

                     ഇതൊരു സിദ്ധാന്തം മാത്രമാണെങ്കിലും ഇതിന്റെ സാദ്ധ്യതകള്‍ നമുക്ക് പൂര്‍ണ്ണമായും തള്ളി കളയാന്‍ കഴിയില്ല. കാരണം ഇപ്പോള്‍ തന്നെ നമുക്ക് യാദാര്‍ത്ഥ്യം എന്ന് തോന്നിക്കുന്ന രീതിയില്‍ ഉള്ള സിമുലേഷന്‍സ്,Virtual Reality, Augment Reality, അങ്ങനെ പല തരത്തിലുള്ള സാങ്കേതിക വിദ്യകളും കണ്ടുപിടിച്ചു കഴിഞ്ഞു. പക്ഷെ സിമുലേഷനില ഉള്ള ഒരു മനുഷ്യന് കോണ്‍ഷ്യസ്നസ് കൊടുക്കണമെങ്കില്‍ ഒരു മനുഷ്യന്റെ തലച്ചോറില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള ശക്തമായ കംപ്യുട്ടേഴ്സ് ഉണ്ടായിരിക്കണം.എന്നുവച്ചാല്‍ ഒരു സെക്കന്റില്‍ 1*10^14 പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ചു ചെയ്യാന്‍ മാത്രം ശക്തമായ കമ്പ്യൂട്ടര്‍.ഹാന്‍സ് മോറാവാക്(Hans Moravec) എന്ന റോബോട്ടികസ് വിദഗ്ദ്ധനാണു ഈ ഒരു കണക്കുകൂട്ടല്‍ നടത്തിയത്.ഓക്സ്‌ വേര്‍ഡ് സര്‍വ്വകലാശാലയിലെ മറ്റൊരു വിദഗ്ദ്ധനാണു നിക്ക് ബോസ്ട്രോം(Nick Bostrom).അദ്ദേഹത്തിന്‍റെ കണക്കുകൂട്ടല്‍ അനുസരിച്ച് 1&10^17 പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പറ്റിയ കംപ്യുട്ടര്‍ ഉണ്ടെങ്കില്‍ ഒരു മനുഷ്യനെ വളരെ പെര്‍ഫെക്റ്  ആയിട്ടു സിമുലേഷന്‍ ചെയ്യാന്‍ കഴിയും. ഈ സിമുലേഷന്റെ ഉള്ളില്‍ ഉള്ളവര്‍ക്ക് അവര്‍ വെറും കംപ്യുട്ടര്‍ പ്രോഗ്രാമ്മുകള്‍ മാത്രമാണെന്ന് തോന്നില്ല. കാരണം അവര്‍ക്കും യദാര്‍ത്ഥ മനുഷ്യന്റെ തലച്ചോറിന്റെ ശക്തിയുണ്ടയിരിക്കും.ഇന്ന് നമുക്ക് ഇത്രയും ശക്തമായ കംപ്യുട്ടര്‍ ഇല്ല.പക്ഷെ ഗൂഗിളിന്റെ ഡയറക്ടര്‍ ആയ Ray Kurzweil ഉള്‍പ്പടെ പലരും അടുത്ത അമ്പത് വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ തന്നെ അത്രയും ശക്തമായ കമ്പ്യുട്ടറുകള്‍ നിര്‍മ്മിക്കാന്‍ നമുക്ക് കഴിയും എന്നാണ് പറയുന്നത്.

                             നാനോ ടെക്നോളജി ഗവേഷകനായ Eric Drexler ഒരു സെക്കന്റില്‍ 1*10^21 പ്രവര്‍ത്തനങ്ങള്‍ വരെ ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ഉള്ള ഒരു കമ്പ്യുട്ടറിനെ ഇപ്പോള്‍ തന്നെ ഡിസൈന്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.അതുപോലെ ഒരു മഹായന്ത്രം നിര്‍മ്മിക്കുന്നതിനെ കുറിച്ചുള്ള മറ്റൊരു വ്യത്യസ്തമായ ആശയമാണ് മെട്ട്രിയോഷ്ക ബ്രെയിന്‍(Matrioshka Brain).റോബര്‍ട്ട്‌ ബ്രാന്‍ഡ്‌ബെറി(Robert Brandbury എന്ന ഗവേഷകനാണ് ഈ ഒരു ആശയം മുന്നോട്ടു വച്ചത്.സൈദ്ധാന്തിക പരമായിട്ട് നോക്കിയാല്‍ ഇതൊരു ഗ്രഹത്തിന്റെ അത്ര വലിപ്പം ഉള്ള കംപ്യുട്ടര്‍ ആണ്.സൂര്യനില്‍ നിന്നും പുറത്തു വരുന്ന മുഴുവന്‍ ഊര്‍ജ്ജത്തിനെയും ദൈസന്‍ സ്ഫിയര്‍(Dyson Sphere) ഉപയോഗിച്ചു ശേഖരിക്കുകയും. ഈ മുഴുവന്‍ ഉര്‍ജ്ജത്തിനെയും ഉപയോഗിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കംപ്യുട്ടര്‍ ആണ് മെട്ട്രിയോഷ്ക ബ്രെയിന്‍(Matrioshka Brain).ഇത്തരം ഒരു കമ്പ്യുട്ടറിനു ഒരു സെക്കന്റില്‍ 1*10^42 പ്രവര്‍ത്തനങ്ങള്‍ വരെ ഒരുമിച്ചു ചെയ്യാന്‍ കഴിയും. ഒരു മനുഷ്യനെ സിമുലേഷന്‍ ചെയ്യാന്‍ 1&10^17 പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കംപ്യുട്ടര്‍ വേണമെങ്കില്‍ ഭൂമിയില്‍ ഉള്ള സകല മനുഷ്യരേയും സിമുലേഷന്‍ ചെയ്യാന്‍ ഒരു സെകന്റില്‍ വെറും 1&10^27 പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു കംപ്യുട്ടര്‍ മതി. അങ്ങനെയെങ്കില്‍ ഒരു മെട്ട്രിയോഷ്ക ബ്രെയിന്‍ യന്ത്രത്തിന് ഒരേസമയം തന്നെ കോടികണക്കിന് ഭൂമികളെ സിമുലേറ്റ് ചെയ്യാന്‍ കഴിയും.

ചുരുക്കി പറഞ്ഞാല്‍ ഒരു ടൈപ്പ് 2 സിവിലൈസേഷന്‍ വിചാരിച്ചാല്‍ തന്നെ വളരെ നിസ്സാരമായിട്ട്  ഭൂമിയില്‍ ഉള്ള 700 കോടി ജനങ്ങളെയും സിമുലേറ്റ് ചെയ്യിക്കാന്‍  കഴിയും. ഇത്തരം ഒരു സിമുലേഷന്‍ ലോകം നിര്‍മ്മിക്കുമ്പോള്‍ റിയാലിറ്റി ഉണ്ടാകണമെങ്കില്‍ മനുഷ്യരെ മാത്രമല്ല ഈ പ്രപഞ്ചത്തിനെ മുഴുവനായും സിമുലേറ്റ് ചെയ്യിക്കണം. അങ്ങനെയെങ്കില്‍ എത്രമാത്രം ശക്തമായ ഒരു കംപ്യുട്ടര്‍ ഉപയോഗിക്കേണ്ടിവരും.പ്രപഞ്ചത്തിനെ മുഴുവന്‍ സിമുലേറ്റ് ചെയ്യിക്കണമെങ്കില്‍ പ്രപഞ്ചത്തില്‍ ഉള്ള മുഴുവന്‍ ഊര്‍ജ്ജത്തിനേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജത്തിനെ  ഉപയോഗിക്കേണ്ടി വരും.അല്ലെങ്കില്‍ ഇന്‍ഫിനിറ്റ് എനര്‍ജി അഥവാ അനന്തമായ ഊര്‍ജ്ജം ഉപയോഗിക്കേണ്ടി വരും. അതൊരിക്കലും സാധ്യമല്ല. പക്ഷെ സിമുലെഷനില്‍ ഉള്ള മനുഷ്യരെ ഈ പ്രപഞ്ചം യദാര്‍ത്ഥം ആണെന്ന് വിശ്വസിപ്പിക്കാന്‍ അത്രയും വ്യക്തതയുടെ ആവശ്യം ഇല്ല.പകരം ആവശ്യമുള്ള സമയങ്ങളില്‍ സിമുലേഷന്‍ പ്രോഗ്രാം കുറച്ചു ക്രമീകരണങ്ങള്‍ നടത്തിയാല്‍ മതി.ഉദാഹരണത്തിന് രാത്രിയില്‍ ആകാശത്ത് കാണുന്ന നക്ഷത്രങ്ങളെയും മറ്റു വസ്തുക്കളെയും ഒന്നും പൂര്‍ണ്ണമായിട്ട് സിമുലേറ്റ് ചെയ്യേണ്ട. മറിച്ച് ആ വസ്തുക്കളുടെയൊക്കെ  ഒരു  മങ്ങിയ ഒരു രൂപം മാത്രം അവയുടെ സ്ഥാനത്ത് കൊടുത്താല്‍ മതി. കൂടുതല്‍ ഡീറ്റൈല്‍സ്  ഒന്നും അവയ്ക്ക് കൊടുക്കേണ്ട ആവശ്യം ഇല്ല. ഉദാഹരണത്തിന് ഒരാള്‍ ചൊവ്വ ഗ്രഹത്തിനെ നിരീക്ഷിക്കുകയാണെങ്കില്‍ നഗ്നനേത്രങ്ങളാല്‍ നോക്കുമ്പോള്‍ ചെറിയ ഒരു പൊട്ടു പോലത്തെ രൂപം മാത്രം പ്രദര്‍ശിപ്പിച്ചാല്‍ മതി.ടെലസ്കോപ്പിലൂടെ നോക്കുമ്പോള്‍ കുറച്ചുകൂടെ ഡീറ്റൈല്‍സ് കൊടുക്കണം. നേരിട്ട് പോകുമ്പോള്‍ മാത്രം ചൊവ്വയെ പൂര്‍ണ്ണമായും സിമുലേറ്റ് ചെയ്താല്‍ മതി.അതുപോലെ തന്നെ മൈക്രോസ്കോപ്പ് വഴി ഒരാള്‍ നോക്കുമ്പോള്‍ മാത്രം അവിടെ ബാക്ടീരിയകളും അതുപോലെ ഉള്ള ഡീറ്റൈല്‍സും കൊടുത്താല്‍ മതി.

       ഇതിനൊക്കെ പുറമേ മറ്റൊരു കാര്യം എന്നത് സിമുലേഷന്‍ വേള്‍ഡില്‍ ജീവിക്കുന്നവര്‍ക്ക് ഒരിക്കലും സത്യം മനസിലാക്കാന്‍ കഴിയില്ല എന്നതാണ്. കാരണം പ്രോഗ്രാമ്മില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടായാല്‍ മാത്രമേ നമ്മള്‍ സിമുലെഷനില്‍ ആണോ അല്ലയോ എന്ന കാര്യം തിരിച്ചറിയാന്‍ കഴിയൂ. പക്ഷെ പ്രോഗ്രാമ്മില്‍ അങ്ങനെ ഒരു കുഴപ്പം ഉണ്ടാകുകയും അത് സിമുലെഷന്റെ ഉള്ളിലുള്ള ആരെങ്കിലും കണ്ടുപിടിക്കുകയും ചെയ്താല്‍ തന്നെ പ്രോഗ്രാം ചെയ്യുന്നവര്‍ക്ക് സിമുലെഷനില്‍ നിന്നും ആ തകരാറുകള്‍ മാറ്റാനും ഈ ഓര്‍മ്മകള്‍ സിമുലെഷനില്‍ ഉള്ളവരില്‍ നിന്നും മായ്ച്ചു കളയാനും കഴിയും.ഒരു സെക്കന്റില്‍ 1&10^17 ഓപ്പറേഷന്‍സ് വരെ മനുഷ്യന്റെ തലച്ചോറിനു ചെയ്യാന്‍ കഴിയുമെങ്കില്‍ ഒരു സെകന്റില്‍  1&10^33 ഓപ്പറേഷന്‍സ് ചെയ്യാന്‍ കഴിയുന്ന ഒരു കംപ്യുട്ടറിന് ഇത് വരെ ജീവിച്ചിരുന്ന എല്ലാ മനുഷ്യരേയും സിമുലേറ്റ് ചെയ്യാന്‍ കഴിയും. ചുരുക്കി പറഞ്ഞാല്‍ മെട്ട്രിയോഷ്ക ബ്രെയിന്‍ യന്ത്രത്തിന്റെ ഒരു ശതമാനം ശക്തിയുള്ള കമ്പ്യുട്ടറിനു പോലും ഈ ലോകത്തില്‍ നൂറു വര്‍ഷങ്ങള്‍  കൊണ്ട് സംഭവിക്കുന്ന എല്ലാ കാര്യങ്ങളെയും സിമുലേറ്റ് ചെയ്യാന്‍ വെറും ഒരൊറ്റ സെക്കന്റ് മതി.

                                         എന്തായാലും ഒരു അഡ്വന്‍സ്ട് സിവിലൈസേഷന് തീര്‍ച്ചയായും ഇത്തരം ഒരു സിമുലേഷന്‍ നടത്താന്‍ ഉള്ള സാങ്കേതിക വിദ്യകള്‍ ഉണ്ടായിരിക്കും. ഓക്സ്വേര്‍ഡ് സര്‍വ്വകാലാശാലയിലെ ഒരു പ്രഥമ അദ്ധ്യാപകനായ നിക്ക് ബോസ്ട്രം പറയുന്നത് അനുസരിച്ച്.സിമുലേഷന്‍ സിദ്ധാന്തത്തിന് മൂന്ന് സാദ്ധ്യതകള്‍ ഉണ്ട്.

            ഇത്തരം ഒരു സിമുലേഷന്‍ പ്രോഗ്രാം നിര്‍മ്മിക്കാന്‍ മാത്രം കഴിവുള്ള രീതിയില്‍ പുരോഗമിക്കുന്നതിനു മുന്പ് തന്നെ പ്രപഞ്ചത്തില്‍ ഉള്ള എല്ലാ പുരോഗമന സമൂഹങ്ങള്‍ക്കും എന്തെങ്കിലും കാരണത്താല്‍ വംശനാശം സംഭവിക്കും. രണ്ടാമത്തെ സാധ്യത എന്നത് പുരോഗമനസമൂഹങ്ങള്‍ക്ക് ഒന്നും തന്നെ ഇത്തരം സിമുലെഷന്‍സ് നടത്താന്‍ ഉള്ള താല്പര്യം കാണില്ല. മൂന്നാമത്തെ സാധ്യത എന്നത് ആദ്യത്തെ രണ്ടു സാധ്യതകളും തെറ്റാണെങ്കില്‍ നമ്മള്‍ ഒരു സിമുലേഷന്റെ ഉള്ളിലയിരിക്കാന്‍ ഉള്ള സാധ്യത വളരെ കൂടുതല്‍ ആണ്.എന്തുകൊണ്ടെന്നാല്‍ പുരോഗമന സമൂഹങ്ങള്‍ നശിപ്പിക്കതിരിക്കുകയും അവര്‍ക്ക് ഇത്തരം സിമുലെഷന്‍സ് ചെയ്യാന്‍ താല്‍പര്യവും ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ ഇത് പോലത്തെ ലക്ഷക്കണക്കിന്‌ സിമുലെഷന്‍സ് ചെയ്യും.

                                             പ്രശസ്ത ജ്യോതിശാസ്ത്രഞ്ജന്‍ ആയ നെയില്‍ ടെഗ്രസ്സെ ടൈസന്റെ(Neil  Degrasse Tyson)അഭിപ്രായത്തില്‍ നമ്മള്‍ ഒരു സിമുലെഷന്റെ ഉള്ളില്‍ ആയിരിക്കാന്‍ ഉള്ള സാധ്യത അമ്പതു ശതമാനത്തോളം ആണ്.എന്തായാലും നമ്മള്‍ ഒരു സിമുലേഷന്‍ ലോകത്തില്‍ ആണ് ജീവിക്കുന്നത് എങ്കില്‍ നമ്മള്‍ നിരീക്ഷിക്കുന്ന പ്രപഞ്ചം എന്നത് വെറും ഒരു കാപട്യം മാത്രമാണ്.ഈ സിമുലേഷന്‍ നടത്തുന്ന പുരോഗമനസമൂഹങ്ങള്‍ ജീവിക്കുന്ന യദാര്‍ത്ഥ പ്രപഞ്ചം എന്നത് ഒരുപക്ഷെ നമ്മള്‍ മനസിലാക്കുന്നതിനെക്കള്‍ തികച്ചും വ്യത്യസ്തം ആയിരിക്കും. നമ്മുടെ ഭൗതികശാസ്ത്രത്തിലെ നിയമങ്ങള്‍ ഒന്നുമായിരിക്കില്ല അവിടെയുള്ളത്. പ്രകാശവേഗത എന്ന ഒരു വേഗ പരിധി പോലും അവിടെ ഉണ്ടായിരിക്കണം എന്നില്ല.എന്നാല്‍ നമ്മള്‍ ചിന്തിക്കേണ്ട മറ്റൊരു കാര്യം എന്നത് ഒരു പക്ഷെ നമ്മുടെ ലോകം സിമുലേഷന്‍ ആണെങ്കില്‍ ഈ കംപ്യുട്ടര്‍ സിമുലേഷന്‍ നിര്‍മ്മിച്ചവരും ചിലപ്പോള്‍ യദാര്‍ത്ഥത്തില്‍ മറ്റൊരു പുരോഗമനസമൂഹത്തിന്റെ കംപ്യുട്ടര്‍ സിമുലെഷന്റെ ഉള്ളില്‍ ആണെങ്കിലോ??