ടിബറ്റന്‍ മഞ്ഞു പാളിയില്‍ മറഞ്ഞു കിടന്ന അത്ഭുതങ്ങള്‍
മഞ്ഞു പാളികള്‍ ഭൂമിയുടെ ചരിത്രത്തിന്റെ രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന കലവറകളാണ്.ഭൂമിയുടെ പല ഭാഗങ്ങളിലുമായിട്ട് വ്യാപിച്ചു കിടക്കുന്ന മഞ്ഞു പളികള്ക്കടിയില് പര്യവേഷണങ്ങള്‍ നടത്തുമ്പോള്‍ നമുക്ക് ഒരുപാടു കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയും.അങ്ങനെയാണ് ശാസ്ത്രഞ്ജര്‍ ടിബറ്റന്‍ പര്‍വ്വതനിരകളിലെ മഞ്ഞു കട്ടകള്‍ക്കടിയില്‍ പര്യവേഷണങ്ങള്‍ നടത്താന്‍ തുടങ്ങിയത്.സാധാരണയായിട്ടു ഇത്തരം പഠനങ്ങളില്‍ നിന്നും വിവിധ തരം ജീവികളുടെയും സസ്യജാലങ്ങളുടെയും ഒക്കെ ഫോസിലുകളും പിന്നെ പലതരം പുരാവസ്തുക്കളും ഒക്കെ കിട്ടാറുണ്ട്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ തികച്ചും അപ്രതീക്ഷിതവും വിചിത്രവുമായ കാര്യങ്ങളായിരിക്കും കണ്ടെത്തുന്നത്.ടിബറ്റന്‍ മഞ്ഞു പാളികളില്‍ പര്യവേഷണം നടത്തിയപ്പോഴും അത്തരം ചില കാര്യങ്ങളാണ് ശാസ്ത്രഞ്ജര്‍ കണ്ടെത്തിയത്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം
ഏകദേശം അമ്പതു കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ ഇന്ത്യ യുറേഷ്യയുമായിട്ട് കൂട്ടിയിടിച്ചതിന്റെ അനന്തരഫലമായിട്ടാണ് ടിബറ്റന്‍ മലനിരകള്‍ ഉണ്ടായത്.ഒരുപാടു വര്ഷങ്ങളായിട്ടു പല ഗവേഷകസംഘങ്ങളും ഇവിടെ ഗവേഷണം നടത്തികൊണ്ടിരിക്കുകയാണ്. The Second Tibetan Plateau Scientific Expedition Program എന്നൊരു ദൗത്യത്തിന്റെ ഭാഗമായിട്ട് 2015 ല്‍ ഒരു കൂട്ടം ശാസ്ത്രഞ്ജര്‍ ടിബെറ്റന്‍ മഞ്ഞു പാളികളില്‍ പര്യവേഷണം നടത്തി.പണ്ടത്തെ ഭൂമിയുടെ കാലാവസ്ഥകളും അന്തരീക്ഷത്തിനെ കുറിച്ചും ഒക്കെ മനസിലാക്കാന്‍ കഴിയുന്ന എന്തെങ്ങിലും തെളിവുകള്‍ ലഭിക്കുമോ എന്നറിയാന്‍ വേണ്ടിയിട്ടായിരുന്നു അവര്‍ പഠനങ്ങള്‍ നടത്തിയത്.എന്നാല്‍ അതിനടിയില്‍ അവര്‍ ചില വൈറസുകളെ കണ്ടെത്താന്‍ ഇടയായി.ഏകദേശം പതിനയ്യായിരം വര്ഷങ്ങളായിട്ടു മഞ്ഞിനടിയില്‍ ഉറഞ്ഞു കിടക്കുന്ന വൈറസുകള്‍ വീണ്ടും കൂടുതല്‍ പരിശോധനകള്‍ നടത്തിയപ്പോള്‍ അമ്പതു മീറ്ററുകള്ക്കടിയില് വിവിധ തരത്തിലുള്ള 33 തരം വൈറസ് ഗ്രൂപ്പുകളെയാണ് അവര്‍ കണ്ടെത്തിയത്.ആ വൈറസുകള്‍ക്കെല്ലാം ജീവനുണ്ടായിരുന്നു.അതില്‍ ആകെ നാലുതരം വൈറസുകളെ മാത്രമേ തിരിച്ചറിയാന്‍ കഴിഞ്ഞുള്ളൂ. ബാക്കി 28 തരവും ശാസ്ത്രലോകം അന്നേ വരെ കണ്ടുപിടിച്ചിട്ട് ഇല്ലാത്തവായിരുന്നു.ആ വൈറസുകളെ ലാബില്‍ കൊണ്ട് പോയി ധാരാളം പരിശോധനകള്‍ നടത്തി.വൈറസുകള്‍ ഒന്നും പുറത്തു പോകാത്ത രീതിയില്‍ വളരെ സുരക്ഷിതമായ ഒരു ലാബിനുള്ളില്‍ വച്ചാണ് അവര്‍ പരിശോധനകള്‍ നടത്തിയത്.കാരണം ഒരുപക്ഷെ അവ മാരകമായ അസുഖങ്ങള്‍ പരത്താന്‍ ശേഷിയുള്ളയാണെങ്കില് അവ പുറത്തു കടന്നാല്‍ അത് വലിയൊരു അപകടമാണ്. തുടര്‍ച്ചയായി അഞ്ചു വര്‍ഷക്കാലം പഠനങ്ങള്‍ നടത്തിയ ശേഷം 2020 ലാണ് ഈ പഠനത്തിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അവര്‍ പുറത്തുവിട്ടത്.
ഏകദേശം പതിനയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ അന്തരീക്ഷത്തില്‍ ജീവിച്ചിരുന്ന വൈറസുകള്‍ ആയിരുന്നു ഇവ. ഭാഗ്യവശാല്‍ മനുഷ്യര്‍ക്ക് യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും വരുത്താന്‍ ഇവക്ക് കഴിയില്ല. മാത്രമല്ല ഇവയെ പരിശോധിച്ചപ്പോള്‍ ശാസ്ത്രന്ജര്ക്ക് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ മനസിലാക്കാനും സാധിച്ചു. വ്യത്യസ്തമായ കാലാവസ്ഥകളിലും അന്തരീക്ഷത്തിലും ഈ വൈറസുകള്‍ എങ്ങനെയാണു അതി ജീവിക്കുന്നത് എന്നും കാലക്രമേണ അവയുടെ രൂപത്തിലും ഭാവത്തിലും എന്തെല്ലാം സംഭവിക്കും എന്നും മനസിലാക്കാന്‍ പറ്റി.ഒപ്പം പുരാതന കാലത്തുള്ള വൈറസുകളും ഇന്നത്തെ വൈറസുകളും തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കാന്‍ സാധിച്ചു.പഷേ ഇതുകൊണ്ട് നമുക്ക് എന്താണ് പ്രയോജനം എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ ആഗോളതാപനം കാരണം ലോകത്തിലെ മഞ്ഞു കട്ടകള്‍ ഒക്കെ വളരെ വേഗതയില്‍ ഉരുക്കി കൊണ്ടിരിക്കുകയാണ് അതിനാല്‍ തന്നെ മഞ്ഞുകട്ടകള്ക്കടിയില് ഉറങ്ങി കിടക്കുന്ന വൈറസുകള്‍ പുറത്തു വരാനുള്ള സാധ്യതയും വളരെ വേഗതയില്‍ കൂടിക്കൊണ്ടിരിക്കുകയാണ്.അതുകൊണ്ട് ഇപ്പോള്‍ അവയൊക്കെ പുറത്തുവരുന്നതിന് മുന്‍പ് അവയെ കുറിച്ചു മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ ഒരുപക്ഷെ ഭാവിയില്‍ മനുഷ്യര്‍ക്ക് മാരകമായ അസുഖം പരത്താന്‍ കഴിയുന്ന ഏതെങ്കിലും ഒരു വൈറസ് പുറത്തു വരികയും അവ വ്യാപിക്കുകയും ചെയ്യുകയാണെങ്കില്‍ അപ്പോഴതിനെ പ്രതിരോധിക്കാന്‍ ആവശ്യമായ എന്തെങ്കിലും വിവരങ്ങള്‍ ഇപ്പോള്‍ കണ്ടെത്തുന്ന വൈറസുകളില്‍ നിന്നും ലഭിക്കുന്നതാണ്.അനഗ്നെ നമുക്ക് ആ അസുഖം ഭാവിയില്‍ വ്യപിക്കാതെ തടയാനാകും. ഈ ഒരു കാരണത്താലാണ് ഈ വൈറസുകളെ കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ ശാസ്ത്രഞ്ജര്‍ ശ്രമിക്കുന്നത്.
പുരാതനകാലത്തെ വൈറസുകള്‍ മാത്രമല്ല മനുഷ്യചരിത്രത്തിന്റെ പല പ്രധാനപ്പെട്ട കാര്യങ്ങളും ടിബറ്റന്‍ മഞ്ഞുകട്ടകള്‍ക്കിടയില്‍ മറഞ്ഞു കിടപ്പുണ്ടയിരിന്നു.2019 ല്‍ ഒരു സന്യാസി ബേശ്യകാസറ്റ് എന്ന ഗുഹക്കുള്ളില്‍ തികച്ചും യാദൃശ്ചികമായി ഒരു ഫോസില്‍ കണ്ടെത്താന്‍ ഇടയായി.അതൊരു താടിയെല്ലിന്റെ പകുതി ഭാഗമായിരുന്നു.അതില്‍ രണ്ടു വലിയ പല്ലുകളും ഉണ്ടായിരുന്നു.അതിനു ഇന്നത്തെ മനുഷ്യന്റെ താടിയെല്ലുകളുമയിട്ടു ചില സാമ്യതകളും ഉണ്ടായിരുന്നു.തുടര്‍ന്ന് ശാസ്ത്രഞ്ജര്‍ നടത്തിയ പഠനത്തില്‍ നിന്നുമാണ് കാര്യം മനസിലായത്.അതൊരു ടെന്സോബിയന്റെ തടിയെല്ലയിരുന്നു.പക്ഷെ ആരാണ് ടെന്സോബിയന്സ്. ശരിക്കും ആധുനിക മനുഷ്യന് മാത്രമല്ല ഭൂമിയില്‍ ഉണ്ടായ ഒരേയൊരു മനുഷ്യവര്‍ഗ്ഗം. ഏകദശം എഴുപതു ലക്ഷം വര്‍ഷം സഹലെന്ത്രോപസ് സ്ടടെന്സിസ് പോലെയുള്ള ജീവികളില്‍ നിന്നും മനുഷ്യരും കുരങ്ങുവര്ഗ്ഗവും ഒക്കെ പരിണമിച്ചപ്പോള്‍ ശരിക്കും നമ്മളില്‍ നിന്നും ചെറിയ വ്യത്യാസം ഉള്ള വേറയും പല മനുഷ്യ വര്‍ഗ്ഗങ്ങളും ഭൂമിയില്‍ ഉണ്ടായിട്ടുണ്ട്.പക്ഷെ അവയില്‍ ഹോമോസാപ്പിയന്‍സില്‍ ഉള്‍പ്പെടുന്ന മനുഷ്യര്‍ മാത്രമാണ് ഇന്ന് ഭൂമിയില്‍ അതിജീവിക്കുന്നത്.അതായത് നമ്മള്.എന്തായാലും മുന്‍പ് ജീവിച്ചിരുന്ന ഇരുപതോളം മനുഷ്യവര്‍ഗ്ഗത്തിന്റെ ഫോസിലുകള്‍ നമ്മള് കണ്ടെത്തിയിട്ട് ഉണ്ട്. അതില്‍ ഒന്നാണ് ടെനിസോബിയന്സ് .ഏകദേശം അഞ്ചു ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ അന്‍പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെയുള്ള കാലഘട്ടത്തില്‍ ആണ്.ടെനിസോബിയന്സ് ജീവിച്ചിരുന്നത്. ആദ്യമായിട്ട് ഇവയുടെ ഫോസില്‍ കണ്ടെത്തിയത് 2010 ലാണ്.സൈബീരിയയിലെ ടെനിസോബ ഗുഹയില്‍ നിന്നുമാണ് അത് കണ്ടെത്തിയത്.അതുകൊണ്ടാണ് ആ വര്‍ഗ്ഗത്തിന് ടെനിസോബന്സ് എന്ന് പേര് നല്കിയതും.ടിബറ്റില്‍ നിന്നും ടെന്സോബിയന്സ് ഫോസില്‍ കണ്ടെത്തുനതിനു മുന്‍പ് ഇവര്‍ റഷ്യന്‍ പ്രദേശത്ത് മാത്രം ജീവിച്ചിരുന്ന മനുശ്യവര്ഗ്ഗമായിരുന്നു എന്നാണ് കരുതിയിരുന്നത്.എന്തായാലും സൈബീരിയയില്‍ നിന്നും ഒരുപാടു അകലെയുള്ള ടിബറ്റലും ഇവര്‍ ജീവിച്ചിരുന്നു എങ്കില്‍ ഒരു പക്ഷെ അവര്‍ ഏഷ്യയില്‍ മുഴുവന്‍ വ്യപിച്ചിരുന്നിരിക്കാം.
ടിബറ്റന്‍ പീടഭൂമിയില് വര്ഷങ്ങളയിട്ടു പഠനം നടത്തികൊണ്ടിരിക്കുന്ന ശാസ്ത്രഞ്ജര്‍ വേറെയും പ്രധാനപ്പെട്ട കാര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.2014 ല്‍ അവര്‍ മറ്റൊരു താടിയെല്ല് കണ്ടെത്തി.ഏകദേശം അന്‍പതുലക്ഷം വര്‍ഷങ്ങളുടെ പഴക്കമുള്ള ഒരു താടിയെല്ല്.പക്ഷെ അതൊരു മനുഷ്യന്റെത് ആയിരിന്നില്ല.മറിച്ച് ഒരു കുരുനരിയുടെത് ആയിരുന്നു.അതിന് മോഡേണ്‍ ആര്‍ട്ടിക് ഫോക്സുമായി വളരെയേറെ സാമ്യമുണ്ടായിരുന്നു.അതായത് ഇന്നു ഗ്രീന്‍ലാന്‍ഡ്,ഐസ്ലാന്‍ഡ് മുതലായ ആര്‍ട്ടിക് പ്രദേശങ്ങളില്‍ ജീവിക്കുന്ന ഒരു തരം കുറുനരി.ഇതിനെയിപ്പോള്‍ VULPES QUIZHUDINGI എന്നൊരു പുതിയ കുറുനരി ഇനത്തില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഇതിനു പുറമേ വേറെയും പല തരം മൃഗങ്ങളുടെ ഫോസിലുകളും ടിബറ്റില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.ഉദാഹരണത്തിന് സ്നോ ലെപ്പേര്‍ഡ്സ്,ചെന്നായ്ക്കള്‍,ഹൈനകള്‍,വോളി മാമത്ത്.വോളി രൈനോസരോസ്,ജൈന്റ്റ് സ്ലോത്സ് അങ്ങനെ ഒരുപട്.
മറ്റൊരു കാര്യം എന്നത് ഐസേജ് കാലത്ത് ജീവിച്ചിരുന്ന ചില സസ്തനികള്‍ ടിബറ്റില്‍ നിന്നുമാണ് ആദ്യമായിട്ട് ഉത്ഭവിച്ചത്.അതില്‍ വളരെ പ്രശസ്തമായ സാബര്‍ ടൂത്തെട് ക്യാറ്റും.വോളിമാമത്തും ഉള്‍പ്പെടും.അതുപോലെ തന്നെ വോളി റൈനോസറസ്സിന്റെയും ധാരാളം ഫോസിലുകള്‍ ടിബെറ്റില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.ഇതുവരേക്കും കണ്ടെത്തിയ ഏറ്റവും പഴക്കം ചെന്ന വോളി റൈനോസറസ്സിന്റെ ഫോസിലിന് ഏകദേശം 37 ലക്ഷം വര്‍ഷങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. ടിബറ്റില്‍ നിന്നുമാണ് അത് കണ്ടത്തിയത്.ഇവയും ടിബറ്റില്‍ ഉത്ഭവിച്ചത് ആണെന്നാണ് ഇപ്പോള്‍ കരുതപ്പെടുന്നത്.ഈ ജീവികളൊക്കെ ടിബറ്റില്‍ ഉത്ഭവിച്ച് പിന്നീട് കാലക്രമേണ യുറേഷ്യയില്‍ മുഴുവന്‍ വ്യാപിച്ചതാണ്.ടിബറ്റന്‍ പീടഭൂമികളില് നിരവധി പര്യവേഷണങ്ങളും പഠനങ്ങളും ഒക്കെ നടത്തിയതിനു ശേഷമാണു ഈ കാര്യങ്ങള്‍ ഒക്കെ ശാസ്ത്രന്ജര്ക്ക് മനസിലാക്കാന്‍ സാധിച്ചത്.
പണ്ട് മനുഷ്യര്‍ ഉപയോഗിച്ചിരുന്ന പലതരം ആയുധങ്ങളും മറ്റു പുരാവസ്തുക്കളും ഒക്കെ ടിബറ്റില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.ഇവയ്ക്കെല്ലാം ഏകദേശം 2 ലക്ഷം വര്‍ഷങ്ങള്‍ക്കും അന്‍പതിനായിരം വര്‍ഷങ്ങള്‍ക്കും ഇടയില്‍ പഴക്കം ഉണ്ടായിരുന്നു. അതിനര്‍ത്ഥം അവസാനത്തെ ഐസേജ് കാലഘട്ടത്തില്‍ ടിബറ്റന്‍ മലനിരകളില്‍ മനുഷ്യര്‍ അതിജീവിച്ചിരുന്നു എന്നാണ്.അതില്‍ എന്താണ് വലിയ പ്രത്യേകത എന്ന് ചിലപ്പോള്‍ നിങ്ങള്‍ ചിന്തിച്ചേക്കാം എന്നാല്‍ ടിബറ്റ് എന്നത് വളരെ ഉയര്‍ന്ന ഒരു പ്രദേശം ആണ്.ഓര്‍ക്കുക ലോകത്തിലെ തന്നെ സമുദ്രനിരപ്പില്‍ നിന്നും പര്‍വ്വതം ഉള്ളത് അതായത് എവറസ്റ്റ് നിലനില്‍ക്കുന്നത് ടിബറ്റിനും നേപ്പാളിനും ഇടയില്‍ ഉള്ള ഹിമാലയപര്‍വ്വത നിരകളില്‍ ആണ്.ഇത്രയും ഉയരത്തില്‍ താപനിലയും ഒക്സിജെന്റെ അളവും ഒക്കെ വളരെ കുറവായിരിക്കും അതുപോലെ തന്നെ ആഹാരത്തിന്റെ ലഭ്യതയും.ചുരുക്കി പറഞ്ഞാല്‍ വളരെ കഠിനമായ ഒരു അവസ്ഥ പക്ഷെ ഈ ഒരു അവസ്ഥയിലും മനുഷ്യര്‍ അതിജീവിച്ചിരുന്നു.മനുഷ്യര്‍ ഉപയോഗിച്ചിരുന്ന ആയിരക്കണക്കിനു പുരാവസ്തുക്കള്‍ ആണ് ടിബറ്റന്‍ മലനിരകളില്‍ നിന്ന് ലഭിച്ചിട്ടുള്ളത്.ഒപ്പം വൂളി മാമത്തുകളുടെയും മറ്റു ജീവികളുടെയും ഒക്കെ നിരവധി ചിത്രങ്ങളും ഇവിടെയുള്ള ഗുഹകളില്‍ നമുക്ക് കാണാന്‍ കഴിയും.എന്തായാലും ഇനിയും ഒട്ടനവധി കാര്യങ്ങള്‍ ടിബറ്റിലെ മഞ്ഞുപാളികളികള്‍ക്കടിയില്‍ മറഞ്ഞുകിടക്കുന്നുണ്ടായിരിക്കാം.കൂടുതല്‍ പര്യവേഷണങ്ങളിലൂടെ ഒരിക്കല്‍ നമുക്കതെല്ലാം മനസിലാക്കാന്‍ സാധിക്കും.
ലോകത്തിലെ ഏറ്റവും വലിയ ഫ്രഷ് വാട്ടര്‍ സ്രോതസ്സുകളില്‍ ഒന്നാണ് ടിബറ്റ്.നമ്മുടെ ഇന്‍ഡസ് നദി ഉള്‍പ്പടെ ഏഷ്യയിലെ ഏറ്റവും വലിയ ആറു നദികളും ടിബറ്റില്‍ നിന്നുമാണ് ഉത്ഭവിക്കുന്നത്.ലോകത്തിലുള്ള നാല്‍പ്പത്തിഏഴു ശതമാനം ജനങ്ങള്‍ക്കും ലഭിക്കുന്ന ഫ്രഷ് വാട്ടര്‍ വരുന്നത് ടിബറ്റില്‍ നിന്നുമാണ്.